കാസർകോ‍ട് കുറ്റിക്കോലിൽ ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊലപ്പെടുത്തി

കാസർകോട്: കാസർകോട് കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.

Continue Reading

ആന ലോറിയിൽ നിന്നും ഇറങ്ങിയോടി, ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്ത്; വീട്ടുമുറ്റത്ത് കണ്ടെത്തി, തളച്ചിട്ടില്ല

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ നേർച്ചക്ക് എത്തിയ ആന ലോറിയിൽ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. പുലർച്ചെ നാല് മണിക്കാണ് ആന വിരണ്ട് ഇറങ്ങിയോടിയത്. അതേ സമയം ആനയെ ഇതുവരെ തളക്കാൻ സാധിച്ചിട്ടില്ല. ഇറങ്ങിയോടുന്ന സമയത്ത് ആന വീടുകളും കടകളും ആന തകർത്തതായി പരാതി ഉയർന്നിട്ടുണ്ട്. പാലക്കാട് വടക്കുമുറിക്ക് സമീപം ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് ആന ഓടിയത്. ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. നടുവിനാണ് […]

Continue Reading

വീടിന്റെ മതിലും ആൾമറയും തകർത്ത് കാർ നേരെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക്, ‌യാത്രക്കാർക്ക് അത്ഭുത രക്ഷപ്പെടൽ!

തൃശൂര്‍: നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ച് തകര്‍ത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണു. കാറിനകത്തുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാലക്കുടി പോട്ട സുന്ദരിക്കവലയില്‍ ഞായറാഴ്ച രാത്രി 7.15ഓടെയായിരുന്നു സംഭവം. ദേശീയപാതയില്‍ നിന്നും പറക്കൊട്ടിക്കല്‍ ക്ഷേത്രം റോഡിലേക്ക് തിരിയുന്ന വഴിയാണ് വാഗണര്‍ കാര്‍ നിയന്ത്രണംവിട്ടത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിടിച്ച് തകര്‍ത്ത് പറമ്പിലെ കിണറിന്റെ സംരക്ഷണ ഭിത്തിയും തകര്‍ത്താണ് കിണറ്റില്‍ പതിച്ചത്. മുപ്പതടിയോളം താഴ്ചയുണ്ടായിരുന്ന കിണറില്‍ വീണ കാറില്‍ നിന്നും പോട്ട കളരിക്കല്‍ വീട്ടില്‍ സതീശന്‍, ഭാര്യ […]

Continue Reading