പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ചൊവ്വാഴ്ച പാലക്കാട് റോഡ് ഷോ

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രനേതാക്കള്‍ കേരളത്തിലേക്കെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്തെത്തും. പാലക്കാട് നരേന്ദ്രമോദി റോഡ് ഷോ നടത്തും. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. ഭാരത് ജോഡോ ന്യായ് യാത്ര പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഈയാഴ്ച അവസാനത്തോടെ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. രാഹുലിന് വവമ്പന്‍ വരവേല്‍പ്പ് നല്‍കാനാണ് യുഡിഎഫിന്റെ നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൗരത്വഭേദഗതി നിയമത്തില്‍ ശ്രദ്ധയൂന്നാനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം. സിഎഎ […]

Continue Reading

കൊടും ചൂട് തുടരുന്നു; താപനില നാലു ഡിഗ്രി വരെ കൂടാം; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ബുധനാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 […]

Continue Reading

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; വഴിയോരക്കട തകര്‍ത്തു, ഭക്ഷണസാധനങ്ങള്‍ തിന്നു

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തെ വഴിയോരക്കട കൊമ്പന്‍ തകര്‍ത്തു. കടയിലെ ഭക്ഷണസാധനങ്ങള്‍ കൊമ്പനാന ഭക്ഷിച്ചു. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ വഴിയോരക്കടയില്‍ സൂക്ഷിച്ചിരുന്ന കരിമ്പ്, ചോളം മുതലായവയാണ് പടയപ്പ ഭക്ഷിച്ചത്.

Continue Reading

ഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും; വിൽപ്പനയ്ക്ക് അനുമതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളില്‍ ലഭിക്കും. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലും മൊബൈല്‍ വാനുകള്‍ പാര്‍ക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യാനാണ് തീരുമാനം. പൊതുവിതരണവകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അനുമതി നല്‍കി. ഭാരത് അരി, ഭാരത് ആട്ട എന്നിവയാകും വിതരണം ചെയ്യുക. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന. അരി വില്‍പ്പനയ്ക്ക് പ്രത്യേകം ലൈസന്‍സോ ചാര്‍ജോ റെയില്‍വേ ഈടാക്കില്ല. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. യാതൊരുവിധ അറിയിപ്പുകളോ […]

Continue Reading

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യുന്നതിൻ്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.“ഞാൻ വോട്ട് ചെയ്യും ഉറപ്പായും ” എന്നതാണ് ക്യാമ്പയിൻ സന്ദേശം. പരിപാടിയിൽ എ.ഡി.എം കെ ദേവകി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, എൽ. എ ഡെപ്യൂട്ടി കളക്ടർ അനിത കുമാരി, […]

Continue Reading

പോസ്റ്റര്‍ പ്രകാശനം ചെയ്തു

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ട്രൈബല്‍ മേഖലയില്‍ നടത്തിയ ഗവേഷണ പ്രബന്ധം ജില്ലാ കളക്ടര്‍ ഡോ രേണു രാജ് ഡയറ്റ് അധ്യാപകന്‍ ഡോ. മനോജ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കളക്ടറുടെ ചേബറില്‍ നടന്ന പരിപാടിയില്‍ ഡയറ്റ് സീനിയര്‍ അധ്യാപകൻ എം.ഒ സജി, പരിശീലക സി.ആര്‍ ഉഷാ കുമാരി, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, […]

Continue Reading

ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ്; കേരളത്തില്‍ ഏപ്രില്‍ 26; വോട്ടെണ്ണല്‍ ജൂണ്‍ നാല്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിന് ആയിരിക്കും ഫലപ്രഖ്യാപനം. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. രണ്ടാം ഘട്ടമായ ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ […]

Continue Reading

ബജറ്റ് പ്രഖ്യാപനം നടപ്പായി; സംസ്ഥാനത്ത് റബര്‍ താങ്ങുവില 180 രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ റബര്‍ താങ്ങുവില 180 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. റബര്‍ സബ്സിഡി ഉയര്‍ത്തുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2024 ഏപ്രില്‍ ഒന്നുമുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അത് നടപ്പാക്കിയാണ് ഉത്തരവിറക്കിയത്. അന്തര്‍ദേശീയ വിപണിയില്‍ വില ഉയരുമ്പോഴും രാജ്യത്ത് റബര്‍ വില തകര്‍ച്ചയ്ക്ക് കാരണമാകുന്ന നയസമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ […]

Continue Reading

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു; വലഞ്ഞ് ജനം, സര്‍വര്‍ മാറ്റണമെന്നാവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. എല്ലാ റേഷന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇ പോസ് സെര്‍വര്‍ തകരാറിലാകുകയായിരുന്നു. ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വറിലെ തകരാറുകള്‍ കാരണം മടങ്ങിപ്പോയി. ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു. നിലവില്‍ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാര്‍ഡുകളാണ് മസ്റ്ററിങ് നടത്തിയത്. പ്രശ്‌നം ഇതുവരെയായിട്ടും പരിഹരിക്കാത്തതിന്റെ പ്രതിഷേധത്തിലാണ് റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും. ഒരേ സമയം സംസ്ഥാനം മുഴുവന്‍ മസ്റ്ററിങ് […]

Continue Reading

ഇ-സിം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; തട്ടിപ്പുകാര്‍ സ്വകാര്യവിവരങ്ങളും പണവും അപഹരിച്ചേക്കും

ഇ-സിം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍. സാങ്കേതിക വിദ്യയിലെ മാറ്റം ഹാക്കര്‍മാര്‍ ആയുധമാക്കുന്നതായും ഉപഭോക്താവിന്റെ ഡേറ്റയും പണവും കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രോണിക് സിം അഥവാ ഇ-സിം, ഫിസിക്കല്‍ സിം കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നതാണ്. പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും. ടെലികോം കമ്പനികള്‍ക്ക് ദൂരെ നിന്ന് ഇ-സിം […]

Continue Reading