‘ഞാന്‍ ഇരുന്ന് കരയുകയായിരുന്നു, പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാമായിരുന്നു’; ആടുജീവിതം കണ്ട് നജീബ്

താന്‍ അനുഭവിച്ച ജീവിതം കാണാന്‍ തിയറ്ററില്‍ എത്തി നജീബ്. സിനിമ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെയാണ് ആടുജീവിതം കാണാന്‍ നജീബ് തിയറ്ററില്‍ എത്തിയത്. സിനിമ കണ്ട് തിയറ്ററില്‍ ഇരുന്ന് കരയുകയായിരുന്നെന്നും പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാമായിരുന്നു എന്നും സിനിമ കണ്ടിറങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ ബന്യാമിനും അണിയറ പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പൃഥ്വിരാജിനെ ഇപ്പോള്‍ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാമായിരുന്നു. ഞാന്‍ അവിടെ അനുഭവിച്ചതെല്ലാം അതുപോലെ തന്നെ എടുത്തുവച്ചിട്ടുണ്ട്. ഒന്നും പറയാന്‍ പറ്റുന്നില്ല. സിനിമ കണ്ടിട്ട് ഞാന്‍ […]

Continue Reading

ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കെജരിവാളിനെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാലുദിവസം കൂടി കസ്റ്റഡി നീട്ടി, ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് കെജരിവാളിനെ ഹാജരാക്കണമെന്ന് ഡല്‍ഹി റോസ് അവന്യു കോടതി ഇഡിയോട് ആവശ്യപ്പെട്ടു. അരവിന്ദ് കെജരിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരവേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി […]

Continue Reading

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർധിപ്പിച്ചു; കേരളത്തിൽ 13 രൂപ കൂടും

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർധിപ്പിച്ചു എട്ടുമുതൽ 10% വരെയാണ് വർധനവ്. കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ കൂലി 7 മുതൽ 34 രൂപ വരെ വർധിക്കും. കേരളത്തിൽ 13 രൂപയുടെ വർധനവാണ് ഉണ്ടാവുക. ഗോവയിലാണ് പ്രതിദിന കൂലി ഏറ്റവും വർധിച്ചത്. 34 വർധനവോടെ ഗോവയിൽ തൊഴിലുറപ്പ് പ്രതിദിന കൂലി 356 രൂപയായി. വർധനവ് ഏറ്റവും കുറവ് യുപിയിൽ ആണ്. ഏഴു രൂപ വർധിച്ച് യുപിയിൽ 230 രൂപയാവും പ്രതിദിന തൊഴിലുറപ്പ് കൂലി. […]

Continue Reading

സേവന നിരതരായി ഹരിത കര്‍മ്മ സേന

ഉത്സവ നഗരിയില്‍സേവന നിരതരായി ഹരിത കര്‍മ്മ സേന മാനന്തവാടി: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചെങ്കിലും ഉത്സവ നഗരിയില്‍ സേവന നിരതരായി മാനന്തവാടി നഗരസഭ ഹരിത കര്‍മ്മ സേന. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്തപ്പെട്ട ഉത്സവത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ മാലിന്യം നീക്കം ചെയ്യുന്നതിനായി ഈ കൂട്ടായ്മ ഉണ്ടായിരുന്നു. ഉത്സവ നഗരിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി ചാക്ക് കണക്കിന് മാലിന്യങ്ങളാണ് 70 പേരടങ്ങുന്ന സംഘം ശേഖരിച്ച് വേര്‍തിരിച്ചത്. ഇന്നും കൂടി ഇവരുടെ സേവനം വള്ളിയൂര്‍ക്കാവിലുണ്ടാകും.

Continue Reading

മാത്യു ടി തോമസ് ദളിന്റെ നിലപാട് സ്വാഗതാർഹം :യുവജനതാദൾ എസ്

ജെ.ഡി.എസ് മാത്യു ടി തോമസ് വിഭാഗത്തിന്റെ നിലപാട് സ്വാഗതാർഹം :യുവ ജനതാദൾ എസ് കോഴിക്കോട്:കേരളത്തിലെ മാത്യു ടി തോമസ് വിഭാഗം ജനതാദൾ ഘടകംസി. കെ നാണു ദേശീയ പ്രസിഡന്റായ ജനതാദൾ എസുമായിഒരുമിച്ചു പ്രവർത്തിക്കാൻമുന്നോട്ടു വന്നത് സ്വാഗതാർഹമാണെന്ന് യുവജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനതാപരിവാറുകൾ യോജിച്ചു നിൽക്കേണ്ട അനിവാര്യ സാഹചര്യമാണ് ഇതെന്നുംസി.കെ നാണു നേതൃത്വം നൽകുന്നജനതാദൾ എസ് ദേശീയ ഘടകത്തെ പിന്തുണയ്ക്കാൻമാത്യു ടി.തോമസ്‌ എം.എൽ.എയുടെ കേരള കമ്മിറ്റി അല്പം വൈകിയാണെങ്കിലും തെയ്യാറായത് പ്രശംസനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.സി.കെ നാണുവിനെ […]

Continue Reading

രേഖകള്‍ ഇല്ലാതെ കടത്തിയ പണം പിടികൂടി

തലപ്പുഴ : രേഖകള്‍ ഇല്ലാതെ കടത്തിയ പണം പിടികൂടി.തലപ്പുഴ 43ആം മൈലില്‍തലപ്പുഴ എസ് ഐ വിമൽ ചന്ദ്രൻ, വെള്ളമുണ്ട എസ് ഐ സാദിർ തലപ്പുഴ എന്നിവരടങ്ങുന്ന പോലീസ് സംഘം തലപ്പുഴ 44 ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 10,53000 രൂപ പിടിച്ചെടുത്തത്. കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌പ രിശോധന കൂടുതല്‍ ശക്തമാക്കി. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറാണ് പൊലീസ് പിടിച്ചെടുത്തത്. കാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. കാറിനുള്ളില്‍ […]

Continue Reading

ഗോളടിക്കാം വോട്ടു ചെയ്യാം; ആവേശമായി സൗഹൃദ ഫുട്ബോൾ മത്സരം

ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിൻ്റെ ഭാഗമായി സ്വീപ്, ഇലക്ഷൻ ലിറ്ററസി ക്ലബ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടിയിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീമും മാനന്തവാടി മോണിംഗ് ഗോൾസ് ടീമും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് കുഴിനിലം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീം വിജയിച്ചു. സൗഹൃദ ഫുട്ബോൾ മത്സരം ഡി.എഫ്.ഒ ഷജ്ന കരീം പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ […]

Continue Reading

വോട്ട് ചെയ്യാം സെൽഫി എടുക്കാം മധുരം നുണയാം; കൗതുകമായ് വോട്ടുകട

വള്ളിയൂർകാവ് ഉത്സവ നഗരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഒരുക്കിയ വോട്ടുകട കൗതുകമാകുകയാണ്. സ്വീപ് , നെഹ്റു യുവകേന്ദ്ര, ഇലക്ടറൽ ലിറ്ററസി ക്ലബ്, മാനന്തവാടി താലൂക്ക് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഉത്സവ നഗരിയിലെത്തുന്ന പൊതുജനങ്ങളിൽ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടുകട ഒരുക്കിയിരിക്കുന്നത്. വോട്ടുകടയിൽ എത്തുന്നവർക്ക് ആദ്യം ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ പരിചയപ്പെടാം. തുടർന്ന് സെൽഫി പോയിൻ്റിൽ നിന്ന് സെൽഫി എടുത്ത് വോട്ടുകടയിൽ നിന്നും മധുരം നുണഞ്ഞ് മടങ്ങാം. വോട്ടുകടയിലെത്തുന്ന പൊതുജനങ്ങളോട് സ്വീപ് പ്രതിനിധി ഹരീഷ് കുമാർ വിവിധ നടൻമാരുടെ […]

Continue Reading

കേരളജനതാദൾ തീരുമാനം സ്വാഗതം ചെയ്ത് ജെ.ഡി.എസ് ദേശീയ കമ്മിറ്റി

ജെ.ഡി.എസ് കേരള ഘടകത്തിന്റെ നിർദേശം സ്വാഗതാർഹം :ജനതാദൾ എസ് കോഴിക്കോട്/ബംഗളുരു:വാക്കുകളിൽ സമൃദ്ധമായി സോഷ്യലിസം വിളമ്പുകയും പ്രവൃത്തിയിൽ സോഷ്യലിസത്തെ തീണ്ടാപ്പാടു ദൂരത്തു നിർത്തുകയും ചെയ്യുന്നവരുമായി യഥാർത്ഥ സോഷ്യലിസ്റ്റുകൾക്ക് ചങ്ങാത്തം ഇല്ലെന്നും പല പാർട്ടികളിലായി നാവടയ്ക്കപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന സാധാരണപ്രവർത്തകരിലുള്ള വിശ്വാസമാണ് സോഷ്യലിസ്റ്റ് പുനരേകീകരണ സാധ്യതകളുടെ അടിത്തറയെന്ന് ജനതാദൾ എസ് ദേശീയ പ്രസിഡന്റ്‌ സി. കെ നാണു പറഞ്ഞു.ജനതാദൾ എസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദൾ എസ്ഉയർത്തിപ്പിടിക്കുന്നത് സൗഹാർദത്തിന്റേയും ജനക്ഷേമത്തിന്റേയുംമതേതരത്വത്തിന്റെയുംരാഷ്ട്രീയമാണ്. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ […]

Continue Reading

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍,പരാതി വാട്‌സ്ആപ്പില്‍ നല്‍കാം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍. സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്‌സ്ആപ്പിലൂടെ വിവരം നല്‍കാം. വാട്‌സ് ആപ്പ് നമ്പര്‍: സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം […]

Continue Reading