കേരള തീരത്ത് 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത […]

Continue Reading

ഒരു സെഞ്ച്വറിയും ഇല്ല, ടീം ടോട്ടല്‍ 531! ഇന്ത്യയുടെ, 48 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ലങ്ക

ധാക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ശ്രീലങ്ക ടീം. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ 531 റണ്‍സ് ടോട്ടല്‍ പടുത്തുയര്‍ത്തിയാണ് ശ്രീലങ്കയുടെ നേട്ടം. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ടീമിലെ ഒരു ബാറ്ററും സെഞ്ച്വറി നേടാതെ ഏറ്റവും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ലങ്ക റെക്കോര്‍ഡിട്ടത്. ഇന്ത്യയുടെ റെക്കോര്‍ഡാണ് ലങ്ക തകര്‍ത്തത്. 48 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. 1976ല്‍ ന്യൂസിലന്‍ഡിനെതിരെ കാണ്‍പുരില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സെടുത്തു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. അന്ന് […]

Continue Reading

സിക്‌സ് തൂക്കി ജയം കുറിച്ച് ‘കില്ലര്‍ മില്ലര്‍!’- അനായാസം ഗുജറാത്ത്

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് രണ്ടാം ജയം ആഘോഷിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് അനായാസം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ഗുജറാത്ത് 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 168 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്. ഗുജറാത്തിനായി ഇറങ്ങിയ അഞ്ച് ബാറ്റര്‍മാരും മികച്ച സംഭാവന നല്‍കിയതോടെയാണ് അവര്‍ അനായാസം ജയിച്ചു കയറിയത്. വൃദ്ധിമാന്‍ സാഹ (13 പന്തില്‍ 25), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ […]

Continue Reading

പിറന്നാളിന് ഓൺലൈൻ ആയി വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ; 10 വയസുകാരിക്ക് ദാരുണാന്ത്യം

പഞ്ചാബ്: പിറന്നാൾ ദിനത്തിൽ ഓൺലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മറിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകൾക്കും ​ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. മാർച്ച് 24നാണ് കുടുബം പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി കേക്ക് ഓർഡർ ചെയ്യുന്നത്. വൈക്കുന്നേരെ ഏഴ് മണിയോടെ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ രാത്രി പത്ത് മണിയോടെ […]

Continue Reading

കാര്‍ അമിത വേഗതയില്‍, ബ്രേക്ക് ഉപയോഗിച്ചില്ല; ഹാഷിമും അനൂജയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല; മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ രണ്ടുപേര്‍ മരിച്ച കാര്‍ അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കണ്ടെയ്‌നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് അന്വേഷണത്തിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും. അപകടത്തില്‍ മരിച്ച ഹാഷിമും അനൂജയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാര്‍ അമിത വേഗതയിലായിരുന്നു. തെറ്റായ ദിശയിലാണ് കാര്‍ സഞ്ചരിച്ചിരുന്നത്. ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോറിയില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയര്‍ അപകടത്തിന്റെ […]

Continue Reading

കെജരിവാളിന് ഐക്യദാർഢ്യം: ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹി രാം ലീല മൈതാനത്ത് രാവിലെ 10 മണി മുതലാണ് റാലി. ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് ഉള്‍പ്പെടെ 28 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ പോരാട്ടം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഇന്ത്യാ മുന്നണി മഹാറാലി സംഘടിപ്പിച്ചിട്ടുള്ളത്. റാലിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മല്ലികാര്‍ജുന്‍ ഖാർ​ഗെ, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, […]

Continue Reading

കെജരിവാളിന് ഐക്യദാർഢ്യം: ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹി രാം ലീല മൈതാനത്ത് രാവിലെ 10 മണി മുതലാണ് റാലി. ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് ഉള്‍പ്പെടെ 28 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ പോരാട്ടം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഇന്ത്യാ മുന്നണി മഹാറാലി സംഘടിപ്പിച്ചിട്ടുള്ളത്. റാലിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മല്ലികാര്‍ജുന്‍ ഖാർ​ഗെ, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, […]

Continue Reading

ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: പാര്‍ട്ടി അക്കൗണ്ടില്‍ നിന്നും 135 കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെ അടക്കം പേരിലാണ് 103 കോടി പിഴയും പലിശയും അടക്കം 135 കോടി പിടിച്ചെടുത്തത്. ഇതിനെതിരെയാണ് കോൺ​ഗ്രസ് കോടതിയെ സമീപിച്ചത്. സീതാറാം കേസരി ട്രഷററായിരുന്ന 1994-95 […]

Continue Reading

Medcart Health care launches a new medical Centre in Abu Dhabi.

Abu Dhabi: The Centre Started its operations at Tawazun Industrial park in Zayed military City The medical centre was Inagurated by Tawazon Industrial park HSSE Director Ahmed Saleh Al Rashdi. Ahmed Saleh Al Rashdi said that the Services provided by medcart Healthcare are excellent in the health Sector. The dental clinic was Inagurated by prominent […]

Continue Reading

പോസ്റ്റർ-ബാനർ-കൊടി നീക്കം ചെയ്തു

പോസ്റ്റർ-ബാനർ-കൊടി നീക്കം ചെയ്തു ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെ തുടര്‍ന്ന് ജില്ലയില്‍ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡും മാര്‍ച്ച് 25,26 തിയതികളില്‍ നടത്തിയ പരിശോധയില്‍ 906 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 601 പോസ്റ്ററുകള്‍, 264 ബാനറുകള്‍, 41 കൊടികളുമാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമായി നീക്കം ചെയ്തത്. മാര്‍ച്ച് 17 മുതല്‍ 26 വരെ 4671 പോസ്റ്ററുകളും ബാനറുകളും കൊടികളും നീക്കം ചെയ്തു. വരും ദിവസങ്ങളിലും […]

Continue Reading