പ്രിവിലേജ് കാർഡ് വിതരണം നടത്തി

മേപ്പാടി വിംസ് മെഡിക്കൽ കോളേജും ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ കമ്മറ്റിയും സംയുക്തമായി ഗ്ലോബൽ കെഎംസിസി മെമ്പർമാർക്ക് വേണ്ടി നടപ്പിലാക്കിയ മെഡിക്കൽ പ്രിവില്ലേജ് കാർഡ് കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കിഴക്കയിൽ മുത്തലിബ് ഹാജി കെഎംസിസി എക്സിക്യൂട്ടീവ് അംഗം നാസർ അയ്യാട്ടിൻ കൈമാറി .പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ വി പി,ട്രഷറർ പി പി കാസിം ഹാജി,പതിനൊന്നാം വാർഡ് മുസ്ലിം […]

Continue Reading

ശ്രദ്ധേയമായി ഗ്രാൻഡ് പേരൻസ് ഡേ

ശ്രദ്ധേയമായി വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിലെ ഗ്രാൻഡ് പേരൻസ് ഡേ. തികച്ചും മാതൃകാ പരമായ ഈ ചടങ്ങിൽ 750 ഓളം ഗ്രാൻഡ് പാരൻസാണ് ചടങ്ങിൽ പങ്കെടുത്തത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സാഹചര്യത്തിൽ പലപ്പോഴും പേരക്കുട്ടികൾക്ക് സംരക്ഷണമാകുന്നത് ഗ്രാൻഡ് പേരെന്റ്സ് തന്നെയാണ്. സ്കൂളിലെ വിശേഷങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളുമെല്ലാം പങ്കുവയ്ക്കാൻ കൂട്ടുകാരെ പോലെ ഇവർ തന്നെയാണ് കൂടെ ഉണ്ടാവുക. അതുകൊണ്ട് തന്നെ തങ്ങളുടെ കൊച്ചുമക്കൾ പഠിക്കുന്ന സ്കൂൾ കാണുവാനും അവരുടെ കലാപരിപാടികൾ ആസ്വദിക്കാനും അവസരം […]

Continue Reading

സെന്റ് മേരിസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

സുൽത്താൻ ബത്തേരി : സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി കലാലയ യൂണിയൻ 2022-23 മാഗസിൻ പ്രകാശനം  പ്രശസ്ത സിനിമാതാരം ഇന്ദ്രൻസ് നിർവഹിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓഡിയോ വീഡിയോ  ഡിജിറ്റൽ മാഗസിൻ ആണ് പുറത്തിറക്കിയത്.  കാഴ്ച പരിമിതിയുള്ള വായനക്കാരിലേക്കും മാഗസിൻ എത്തിക്കുവാൻ ഓഡിയോ മാഗസിൻ വഴി സാധിക്കും. ചടങ്ങിന് ഔദ്യോഗികമായി സ്റ്റുഡന്റ് എഡിറ്റർ ഉമറുൽ ഫാറൂഖ് സ്വാഗത ഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോക്ടർ പി സി റോയ്  അധ്യക്ഷനായ ചടങ്ങിൽ യൂണിയൻ ചെയർമാൻ മുഹമ്മദ് […]

Continue Reading

വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി; 454 പേർ പിന്തുണച്ചു, 2 പേർ എതിർത്തു

ദില്ലി: വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. ആറ് ക്ലോസുകളിൽ വോട്ടെടുപ്പ് നടന്നു. 454 പേരുടെ പിന്തുണയോടെ ലോക്സഭ ബിൽ പാസാക്കി. എഐഎംഐഎം പാർട്ടിയുടെ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്തു. അസദുദ്ദീൻ ഉവൈസി ബില്ലിൽ മുസ്ലിം സംവരണം ആവശ്യപ്പെട്ട് ഭേദഗതി നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഇത് വോട്ടിനിട്ട് തള്ളി. സ്ലിപ്പ് നൽകിയാണ് വോട്ടെടുപ്പ് നടന്നത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. നാളെ രാജ്യസഭയിൽ ബിൽ അവതരിപ്പിക്കും. രാജ്യസഭയിലും ബില്ല് പാസാകും. നിയമസഭകളുടെ […]

Continue Reading

പുതിയ നിറം, ഡിസൈനിലും മാറ്റം; യാത്രക്കാർക്ക് ആവേശമായി രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ് ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് […]

Continue Reading

ഭക്ഷണം കഴിക്കുന്നതിനിടെ ഉഗ്ര ശബ്ദം, വീട്ടുകാർ ഞെട്ടി; നെയ്യാറ്റിൻകരയിൽ വീടിനുള്ളിലെ ടൈലുകൾ പൊട്ടിത്തെറിച്ചു

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് വീടിനുള്ളിൽ പാകിയ ടൈലുകള്‍ പൊട്ടിത്തെറിച്ചു. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. മാരായമുട്ടം സ്വദേശി രത്നരാജിന്‍റെ വീട്ടിലെ മുറിയിലാണ് ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ടൈൽ പൊട്ടിത്തെറിച്ച് മുറിക്കുള്ളിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുമസ്ഥനായ രത്നരാജും ഭാര്യയും രാവിലെ ഭക്ഷണം കഴിച്ചുണ്ടിരിക്കുമ്പോഴാണ് ഉഗ്ര ശബ്ദത്തോടെ മുറിക്കുള്ളിൽ പൊട്ടിത്തെറി നടന്നത്. ഓടിയെത്തി നോക്കുമ്പോള്‍ ടൈലുകള്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ശംബദം കേട്ട് സമീപവാസികളും ഓടിയെത്തി. വീടിനുളളിലെ മറ്റ് മുറികളിലും സമാനമായ […]

Continue Reading

ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ശരിയല്ല,നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കാൻ ഇന്ത്യ; നിർണായക നീക്കം ഉടൻ?

ഡൽഹി: ഇന്ത്യ കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി സൂചന. ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം. ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നതായി അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ജസ്റ്റിൻ ട്രൂഡോ ഭരണത്തിൽ എത്തിയത് മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ദൃശ്യമായിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യാ വിരുദ്ധ […]

Continue Reading

വയനാട് സ്വദേശിക്ക് യു.എ.ഇയിൽ പുരസ്‌കാരം

വയനാട് സ്വദേശി വി. പി സുഫിയാൻ മാസ്റ്റർക്ക് യു.എ.ഇയിൽ പുരസ്‌കാരം അജ്മാൻ:ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, യു.എ.ഇ യിലെ അധ്യാപകർക്ക് ഏർപ്പെടുത്തിയ Teachers’ Excellence Award-2023 വയനാട് വെള്ളമുണ്ട സ്വദേശി വി. പിസുഫിയാൻ മാസ്റ്റർ ഏറ്റുവാങ്ങി.Executive Director ShEEN International,🔴Gen.Secretary, NRI Guild Scout Guide Fellowship, Arab Region🔴Advanced Scout Master, NLP Therapist🔴M.A., B.Ed., M.Phil., Cert.TESOL(Trinity College, London) തുടങ്ങിയ ട്രാക്ക് റെക്കോർഡുകളുള്ള സുഫിയാൻ മാസ്റ്റർ മികച്ച മോട്ടിവേഷണൽ സ്പീക്കറുമാണ്.

Continue Reading

നിപ ജാഗ്രതയിൽ കോഴിക്കോട്; സമ്പർക്ക പട്ടികയിൽ 1192 പേർ, 5 പേർ കൂടി ലക്ഷണങ്ങളോടെ ഐസൊലേഷനിൽ

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രോഗലക്ഷണങ്ങളുള്ള 5 പേരെ കൂടി ഐസൊലേഷനിലാക്കിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. 1,192 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. ജില്ലയിൽ തുടരുന്ന കേന്ദ്ര സംഘം ഇന്നും വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. അതേസമയംസ കോഴിക്കോട് ജില്ലയില്‍ അടുത്ത ശനിയാഴ്ച (23-09-23) വരെ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് ജില്ലാ […]

Continue Reading

ഇടിമിന്നലിനൊപ്പം ശക്തമായ മഴയും; 40 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത, ഇന്ന് യെല്ലോ അലര്‍ട്ട് 4 ജില്ലകളിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് ഇന്ന് (17-09-2023) വൈകിട്ട് 06.30 വരെ […]

Continue Reading