സ്ക്കൂൾ കായികമേള നടത്തി

കമ്പളക്കാട് ഗവ.യു.പി.സ്ക്കൂളിൻ്റെ 2023-24 അധ്യയന വർഷത്തെ കായിക മേള കമ്പളക്കാട് ചേക്കുമുക്ക് ഗ്രൗണ്ടിൽ നടന്നു. PTAപ്രസിഡണ്ട് ശ്രീ.മുനീർ.സി.കെ.ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ വാർഡ് മെമ്പർ ശ്രീമതി. കമലാ രാമൻ സല്യൂട്ട് സ്വീകരിച്ചു.ശ്രീ.നൂറുഷ (മെമ്പർ,വാർഡ് 12 ) പി ടി എ എക്സിക്യൂട്ടിവ് അംഗങ്ങളായ നയിം,ഷമീർ സി കെ സഫീർ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാമിലി ടീച്ചർ നന്ദി പറഞ്ഞു

Continue Reading

അമിത വേഗതയിൽ ബസ് ഓവർടേക്ക് ചെയ്യവെ അപകടം, അമ്മക്കൊപ്പം സ്കൂട്ടിയിൽ പോയ മകന് ദാരുണാന്ത്യം, ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ അമ്മക്കൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവറെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌തു. അപകടമുണ്ടാക്കിയ സ്വകാര്യ ബസ്സിന്റെ ഡ്രൈവർ ഇടവ വെൺകുളം വയൽത്തൊടിവീട്ടിൽ മഹേഷ് (23) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് നാലേകാലോടെ വർക്കല ആയൂർവേദ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ മുഹമ്മദ് ഫർഹാൻ(10) ആണ് മരിച്ചത്. മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അമിതവേഗത്തിൽ ഓവർടേക്ക് […]

Continue Reading

രണ്ടാം വന്ദേ ഭാരത്; ട്രയൽ റൺ വിജയകരം, യാത്ര പൂർത്തിയാക്കിയത് 7.30 മണിക്കൂർ കൊണ്ട്

കാസർകോട്: കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസർകോട് എത്തിച്ചേര്‍ന്നത്. രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ്. രാവിലെ ഏഴ് മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച […]

Continue Reading

കോട്ടയത്ത് കനത്തമഴ, ദുരിതം, കളക്ടറുടെ അറിയിപ്പ്; കേരളത്തിൽ ഇന്നും മഴ ശക്തമാകും, 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് ഇന്നും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയേകുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കിൽ ഇന്ന് വടക്കൻ ജില്ലകളിലാണ് സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കോട്ടയത്ത് കനത്തമഴ കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ഇന്നലെ കനത്തമഴയാണ് അനുഭവപ്പെടുന്നത്. […]

Continue Reading

വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി; നന്ദിയറിയിച്ച് പ്രധാനമന്ത്രി, 215 പേർ അനുകൂലിച്ചു, ആരും എതിർത്തില്ല

ദില്ലി: ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചു. എന്നാൽ ആരും എതിർത്തില്ല. ഇന്നലെ ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോ​ദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചു. ബില്ലുമായി ബന്ധപ്പെട്ട് […]

Continue Reading

കാനഡയിൽ ഖലിസ്ഥാൻവാദി നേതാവ് കൊല്ലപ്പെട്ടു

ദില്ലി: ഇന്ത്യ-കാനഡ പ്രതിസന്ധിക്കിടെ കാനഡയിൽ ഖലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ട വ്യക്തിയായിരുന്നു ഇയാൾ. കാനഡയിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെടുന്നുണ്ട്. സുഖ ദുങ്കെയുടെ വീട്ടിൽ പഞ്ചാബ് പൊലീസ് എത്തി, ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ടാമതൊരു കൊലപാതവും […]

Continue Reading

Gold Rate Today : ഒരാഴ്ചയ്ക്ക് ശേഷം പിറകിലേക്ക്; സ്വർണവിലയിൽ വമ്പൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. കഴിഞ്ഞ അഞ്ച് ദിവസമായി 560 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,040 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5505 രൂപയാണ്. […]

Continue Reading

ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത ഒടിടിയില്‍ നാളെയെത്തില്ല, പുതിയ റിലീസ് തിയ്യതി അറിയാം

ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്‍ക്ക് റിലീസിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത എത്തിയത്. ദുല്‍ഖറിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്‍തംബര്‍ 22ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കിംഗ് ഓഫ് കൊത്തിയുടെ ഒടിടി സ്‍ട്രീമിംഗ് നാളെയായിരിക്കില്ല മറിച്ച് സെപ്‍തംബര്‍ 28നോ 29നോ ആയിരിക്കുമെന്ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് […]

Continue Reading

മദ്യപിച്ച് ലക്കുകെട്ട് എസ്ഐയുടെ അതിക്രമം, കടയിലെത്തി ചൂരൽപ്രയോഗം; കടയുടമയെയും കുടുംബത്തെയും മർദ്ദിച്ചു

കൊച്ചി : നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോൻ നൽകിയ പരാതിയിൽ പറയുന്നത്. സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽകുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായി. സുനിൽ കുമാറിനെതിരെ നടപടി ഉടനുണ്ടാകും കട പൂട്ടി വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു കുഞ്ഞുമോനും ഭാര്യയും […]

Continue Reading

മാനന്തവാടിയിൽ എ ബി പി പ്രാരംഭയോഗം ചേർന്നു

മാനന്തവാടി: ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും.സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത ഒൻപത് ബ്ലോക്ക് പഞ്ചായത്തിൽ ഒന്നായ മാനന്തവാടിയിൽ എ ബി പി പ്രാരംഭയോഗം ചേർന്നു.സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കാൻ,മാനവ സാമൂഹിക വികസന സൂചികകൾ ഉയർത്താൻ ആവിഷ്കരിച്ച പദ്ധതിയാണ് എ.ബി.പി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉൾപെടെ പത്ത് ബ്ലോക്ക് തല ഉദ്യോഗസ്ഥർ ഹൈദരബാദിൽ നടന്ന പരിശീലനം പൂർത്തിയാക്കി.ബ്ലോക്ക് ഡപലപ്മെൻറ് സ്ട്രാറ്റജി തയ്യാറാക്കുന്നതിനുള്ള പ്രാരംഭയോഗം ചേർന്നു.സെപ്തംബർ 23 ന് ചിന്തൻ ശിവിർ ചേർന്ന് അന്തിമമാക്കും.ആരോഗ്യം,വിദ്യാഭ്യാസം,കൃഷി,അടിസ്ഥാന വികസനം,സാമൂഹ്യസേവനം […]

Continue Reading