നിപയില്‍ ആശ്വാസം; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിലേക്ക്, നാളെ തുറക്കും

കോഴിക്കോട്: കോഴിക്കോട്ട് നിപ പോസിറ്റീവ് കേസ് റിപ്പോ‍ർട്ട് ചെയ്യാത്ത തുടർച്ചയായ ഒമ്പത് ദിവസം. നാളെ മുതൽ സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ ഒഴികെയുള്ള സ്കൂളുകൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. 1106 നിപ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. ചികിത്സയിലുള്ള 9 വയസുകാരൻ ആരോഗ്യം വീണ്ടെടുത്തു. അതേസമയം കണ്ടെയ്മെന്റ് സോണിലെ പി എസ് സി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയതായി ജില്ലാ ഓഫീസർ അറിയിച്ചു. മറ്റന്നാൾ നടക്കാനുള്ള […]

Continue Reading

കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത്; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും, ആദ്യയാത്ര കാസർകോട് നിന്ന്

കാസർകോട്: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിക്കും. പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടക്കും. കാസർകോട് റെയിൽവേ സ്റ്റേഷനിൽ രാവിലെ 11 മുതൽ ആഘോഷ പരിപാടികൾ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക-റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ […]

Continue Reading

എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിൻ്റെ രണ്ടു ബോഗികളുടെ അടിയിൽ തീപ്പൊരി; യാത്രക്കാരെ പുറത്തിറക്കി തീയണച്ചു

പാലക്കാട്: എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിൻ്റ രണ്ടു ബോഗികളുടെ അടിയിൽ തീപൊരി പടർന്നു. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. യാത്രക്കാരാണ് തീ കണ്ടത്. ഇത് ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി തീയണച്ചു. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ട്രെയിൻ യാത്ര തുടരുകയായിരുന്നു. പ്രശ്നങ്ങളില്ലെന്നും നിസാമുദ്ദീൻ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് തവണ തീവണ്ടിയിൽ ആക്രമണങ്ങളുണ്ടായിരുന്നതിനെ തുടർന്ന് കൂടുതൽ ജാഗ്രതയോടെയാണ് റെയിൽവേ മുന്നോട്ട് പോവുന്നത്. ട്രെയിനിൽ പെട്രോളൊഴിച്ച് കത്തിക്കുകയും സംഭവത്തിൽ മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. […]

Continue Reading

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ; ഷൂട്ടിം​ഗിലും തുഴച്ചിലിലും വെള്ളി

ഹാങ്ചൗ: 19-ാമത് ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ. ഷൂട്ടിം​ഗിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലാണ് നേട്ടം. മേഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വർണം. തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ നേടി. അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളി മെഡൽ കിട്ടിയത്. ഫുട്‍ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. 655 താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ നിരയെയാണ് […]

Continue Reading

വീണാ ജോര്‍ജ്ജിനെതിരായ അധിക്ഷേപ പരാമര്‍ശം; കെ എം ഷാജിക്കെതിരെ കേസെടുത്തു തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. കെ എം ഷാജിയുടേത് സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമായ പ്രസ്താവനയെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ […]

Continue Reading

ഗോവന്‍ ടൂര്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ മദ്യക്കടത്ത്; 50 കുപ്പികളുമായി കോളേജ് പ്രിന്‍സിപ്പലടക്കം 4 പേര്‍ പിടിയില്‍

എറണാകുളം: ഗോവന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടൂറിസ്റ്റ് ബസില്‍ നിന്ന് മദ്യം പിടികൂടിയതായി എക്‌സൈസ്. സംഭവത്തില്‍ ടിടിസി പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിടിസി വിദ്യാര്‍ഥികളും അധ്യാപകരും ഗോവയില്‍ ടൂര്‍ പോയി മടങ്ങി വന്ന ബസിന്റെ ലഗേജ് അറയില്‍ നിന്നുമാണ് മദ്യം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളില്‍ സൂക്ഷിച്ച നിലയില്‍ 50 കുപ്പി (31.85 ലിറ്റര്‍) ഗോവന്‍ മദ്യമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് എക്‌സൈസ് അറിയിച്ചു. സംസ്ഥാന […]

Continue Reading

പിള്ളേര് അടിച്ച് ഹിറ്റാക്കിയ ചിത്രം; ‘ആർഡിഎക്സ്’ ഒടിടിയിലേക്ക്; എപ്പോൾ ? എവിടെ കാണാം ?

സമീപകാലത്ത് റിലീസ് ചെയ്ത് മലയാള സിനിമാ മേഖലയിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ‘ആർഡിഎക്സ്’. ആക്ഷൻ ത്രില്ലർ ജോണറിൽ ഇറങ്ങിയ ചിത്രത്തിൽ ഷെയ്ൻ നി​ഗവും ആന്റണി വർ​ഗീസും നീരജ് മാധവും കസറിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബാബു ആന്റണി എന്ന ആക്ഷൻ കിങ്ങിന്റെ ഫൈറ്റ് സീൻസ് കണ്ട് തിയറ്ററുകൾ ഹർഷാരവം കൊണ്ട് നിറഞ്ഞു. ഒപ്പം വന്ന റിലീസുകളെയും ശേഷം വന്ന സിനിമകളെയും പിന്നിലാക്കി ബോക്സ് ഓഫീസിലും ആർഡിഎക്സ് തേരോട്ടം തുടർന്നു. മുൻവിധികളെ മാറ്റി മറിച്ച ചിത്രം […]

Continue Reading

ഒരാഴ്ച ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം; ‘ഇവര്‍ക്ക് ഒരു വര്‍ഷത്തേക്കും’

തിരുവനന്തപുരം: രണ്ട് മുതല്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കിയിരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വാരാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ എട്ടു മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

Continue Reading

താലൂക്ക് മീലാദ് റാലി വൻ വിജയമാക്കുക,പ്രശ്ന കലുഷിത കാലത്ത് പ്രവാചകർ പകർന്ന സഹിഷ്ണുതയുടെ പാഠങ്ങൾ പകരുക : സാദിഖലിതങ്ങൾ

കൽപ്പറ്റ:വ്യക്തികളും സമൂഹവും തുടങ്ങി അന്താരാഷ്ട്ര തലം വരെ വിദ്വേഷങ്ങളും അശാന്തിയും നിറഞ്ഞ വർത്തമാന കലുഷിത കാലത്ത് പ്രവാചകർ (സ) പകർന്ന സഹിഷ്ണുതയുടെ പാഠങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരുനബി സ്നേഹം, സമത്വം സഹിഷ്ണുത എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈത്തിരി താലൂക്ക് കമ്മിറ്റി ഒക്ടോബർ 13 ന് കൽപ്പറ്റയിൽ നടത്തുന്ന മീലാദ് റാലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീലാദ് റാലി വൻ […]

Continue Reading

ബസ് യാത്രക്കിടെ ശാരീരിക അസ്വസ്ഥത; വിദ്യാർത്ഥി മരിച്ചു

മാനന്തവാടി : മാനന്തവാടി പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെയും , ഫാത്തിമ സാജിതയുടെയും മകൻ അൻഷാൻ എന്ന റിഹാൻ ( 16 ) ആണ് മരിച്ചത് . മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ് പാത്ത് സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയായ റിഹാന് നാട്ടിലേക്കുള്ള ബസ് യാത്ര മധ്യേ കൊണ്ടോട്ടിക്ക് സമീപം വെച്ച് ശാരീരിക അസ്വസ്ഥതകളനുഭ വപ്പെടുകയും , അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രി യിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു . മൃതദേഹം മാനന്തവാടി യിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കും . അഥിയാൻ , ആയിഷ , […]

Continue Reading