ജെ.ബി.എം ജില്ലാ ചീഫ് കോ-ഓഡിനേറ്ററായി ഡിന്‍റോ ജോസ് ചുമതലയേറ്റെടുത്തു.

കല്‍പ്പറ്റ: ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ ചീഫ് കോ – ഓഡിനേറ്ററായി ഡിന്‍റോ ജോസ് ചുമതലയേറ്റെടുത്തു. കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ നിലവിലെ ജില്ലാ ചീഫ് കോ- ഓഡിനേറ്ററായ ഷാഫി പുൽപ്പാറ ചുമതല കൈമാറി.കെ.പി.സി.സി അംഗം ശ്രീ പി.പി ആലി യോഗം ഉദ്ഘാടനം ചെയ്തു. ജെ.ബി.എം സംസ്ഥാന കോ- ഓഡിനേറ്റർ ഷാഫി പുൽപ്പാറ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം കെ.ഇ വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍,ജെ.ബി.എം സംസ്ഥാന കോ-ഓഡിനേറ്ററായ സലീഖ് പി. മോങ്ങം,ഷഫീക്ക് […]

Continue Reading

ആര്യാടൻ മുഹമ്മദ്‌ തൊഴിലാളികളെ ചേർത്തുനിർത്തിയ നേതാവ്: അഡ്വക്കറ്റ് ടി സിദ്ധിഖ് എം എൽ എ

മേപ്പാടി : മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ മുൻ മന്ത്രിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ്‌ അനുസ്മരണ സമ്മേളനം നടത്തി. . കേരളത്തിലെ തോട്ടം തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും സംസ്ഥാന സർക്കാരിലും നിയമ സഭയിലും തൊഴിലാളികൾക്കു വേണ്ടി പോരാട്ടം നടത്തി തൊഴിലാളി അനുകൂല നിയമങ്ങൾ ഉണ്ടാക്കി എടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന ആദർശ ധീരനായ നേതാവായിരുന്നു ശ്രീ ആര്യാടൻ മുഹമ്മദ് എന്നു അനുസ്മരണ […]

Continue Reading

നിപ ഒഴിയുന്ന ആശ്വാസത്തിൽ കോഴിക്കോട്: ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും

കോഴിക്കോട്: കോഴിക്കോട്ട് നിപ പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിവസം പിന്നിട്ടതോടെ ജില്ലയിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്. സെപ്തംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. അതിനാൽ തന്നെ രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശത്തോടെയാണ് സ്കൂളുകൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്ന് […]

Continue Reading

നിർണായക ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് ഷാരോൺ വധക്കേസ് പ്രതികൾ; ഇന്ന് പരിഗണിക്കും

കൊച്ചി: ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്ക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഗ്രീഷ്മയോടൊപ്പം കൂട്ടുപ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിൽ മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തമിഴ്നാട് […]

Continue Reading

പോക്‌സോ കേസ് ഇരയ്ക്ക് പണം നല്‍കി മൊഴി മാറ്റാന്‍ ശ്രമം: സര്‍ക്കാര്‍ അഭിഭാഷകനെ പുറത്താക്കി

തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരയ്ക്ക് പണം നല്‍കി മൊഴി മാറ്റാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകനെ പുറത്താക്കി. ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച് മൂന്നു മാസത്തിനു ശേഷമാണ് അഭിഭാഷകനായ അജിത്ത് തങ്കയ്യനെ ആഭ്യന്തരവകുപ്പ് പിരിച്ചുവിട്ടത്. അഭിഭാഷകന്‍ ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സ് കണ്ടെത്തല്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് നടപടികള്‍ ആരംഭിച്ചത്. ഇന്നലെയാണ് നെയ്യാറ്റിന്‍കര പോക്‌സോ കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലെ ഇരയെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതി […]

Continue Reading

‘ചരിത്ര നേട്ടവുമായി മലയാളി’; ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ബിബിന് വെള്ളി

ഇടുക്കി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. ഉടുമ്പന്‍ചോല നെടുങ്കണ്ടം സ്വദേശി ബിബിന്‍ ജയ്‌മോന്‍ ആണ് മെഡല്‍ നേടിയത്. സീനിയര്‍ വിഭാഗം പുരുഷന്‍മാരുടെ 66 കിലോഗ്രാം കൂമിത്തേ വിഭാഗത്തിലാണ് ബിബിന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ജപ്പാനാണ് സ്വര്‍ണ്ണം, ഫിലിപ്പിയന്‍സും മെക്‌സിക്കോയും വെങ്കല മെഡല്‍ പങ്കിട്ടു. 94 രാജ്യങ്ങളാണ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. നെടുങ്കണ്ടം ടൗണിലെ ഓട്ടോ തൊഴിലാളിയായ പായിക്കാട്ട് വീട്ടില്‍ ജയ്‌മോന്‍- വിജിമോള്‍ ദമ്പതികളുടെ മകനാണ് ബിബിന്‍ ജയ്‌മോന്‍. ജിബിന്‍ ഏക […]

Continue Reading

പട്ടയ അസംബ്ലി യോഗം ചേർന്നു

മാനന്തവാടി നഗരസഭ ഹാളില്‍ പട്ടയ അസംബ്ലി യോഗം ചേര്‍ന്നു. നഗരസഭ പരിധിയില്‍ പട്ടയം ലഭിക്കാത്ത ധാരാളം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.അമ്പുകുത്തി, ചെന്നലായി പ്രദേശങ്ങള്‍, എസ്റ്റേറ്റ് മിച്ചഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പ്രശ്‌നങ്ങള്‍, ആദിവാസി ഭൂ പ്രശ്‌നങ്ങള്‍, കൈവശരേഖ ഇല്ലാത്ത വിഷയങ്ങള്‍ തുടങ്ങി നഗരസഭ പരിധിയിലെ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. കൈവശം ഭൂമിയുള്ള എല്ലാവര്‍ക്കും പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, നഗരസഭ […]

Continue Reading

തിരുനബിയുടെ സ്നേഹ ലോകം മാനന്തവാടിയിൽ ആവേശമായി കേരള മുസ്‌ലിം ജമാഅത്ത് മീലാദ് റാലി

മാനന്തവാടി:തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകൾ മീലാദ് കാമ്പയിന്റെ ഭാഗമായി മാനതവാടിയിൽ മീലാദ് റാലി നടത്തി. റാലിയിൽ വിവിധ മഹല്ല് ഭാരവാഹികളും കേരള മുസ്‌ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ്,എസ്.എം.എ,എസ്.ജെ.എം പ്രവർത്തകരും അണിനിരന്നു.സയ്യിദ് ഹാശിം തങ്ങൾ,കെ.എ.സലാം ഫൈസി,അബ്ദുൽഗഫൂർ സഅദി,അശ്ക്കർ ചെറ്റപ്പാലം,നാസർ അഹ്സനി,വി.അബൂബക്കർഫൈസി,ഫള്ലുൽ ആബിദ് ,ഹസൈനാർ സഅദി,മൊയ്തുമിസ്ബാഹി,ഹാരിസ് ഖുത്വുബി ,ഹനീഫ കൈതക്കൽ നേതൃത്വം നൽകി.ഗാന്ധിപാർക്കിൽ നടന്ന പൊതുസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യപ്രഭാഷണം നടത്തി.

Continue Reading

സർവ്വേ വകുപ്പിലെ ഔട്ട്ടേൺ പ്രഖ്യാപനം അശാസ്ത്രീയം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: സർവ്വേ വകുപ്പ് കഴിഞ്ഞ ദിവസം ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് താങ്ങാൻ കഴിയാത്ത രീതിയിൽ സർവേകൾക്ക് ഔട്ട്ടേൺ നിശ്ചിയിച്ചു കൊണ്ട് പുറത്തിറക്കിയ ഉത്തരവ് അശാസ്ത്രീയവും ജീവനക്കാരുടെ മനോവീര്യം തകർക്കുന്നതുമാണെന്ന് ആരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വകുപ്പിൻ്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്തി വന്നിരുന്ന സർവ്വേ ജോലികൾ പരാജയമാണെന്ന് വരുത്തി തീർത്ത് സ്വകാര്യവത്കരത്തിനുള്ള […]

Continue Reading

“രാഹേ നബി രാഹേ നജാത്ത്” എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്റസയിൽ മീലാദ് കമ്പയിന് തുടക്കമായി

മനനന്തവാടി: “രാഹേ നബി രാഹേ നജാത്ത്”എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്റസയിൽ മീലാദ് ക്യാമ്പയിന് തുടക്കമായി. മീലാദ് കാമ്പയിൻ ബ്രോഷർപ്രകാശനം അബ്ദുൽജലീൽ ഫൈസി മഹല്ല് കാരണവർ ആലിക്കുട്ടി ഹാജി , മഹല്ല് പ്രസിഡന്റ് പി വി എസ് മൂസ്സ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു, 29 വെ ളളിയാഴ്ച ജുമാ നിസ്കാര ശേഷം പതാക ഉയർത്തും, വൈകുന്നേരം നടക്കുന്ന വനിതാ സംഗമത്തിൽ എസ് എം എഫ് ട്രൈനർ ലത്തീഫ് ഗസ്സാലി ക്ലാസെടുക്കും, ഒക്ടോബർ 1 ,2 തിയ്യതികളിൽ മദ്രസാ […]

Continue Reading