കൊല്ലത്ത് സൈനികനെ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്, നിർണായകമായത് സുഹൃത്തിന്റെ മൊഴി

കൊല്ലം : കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ഇരുവരിൽ നിന്നും തേടുകയാണെന്നും പൊലീസ് അറിയിച്ചു. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ പൊലീസ് അന്വേഷണത്തിൽ നിർണായകമായത്. […]

Continue Reading

ഉയർന്ന തുകയുടെ ലോൺ വാഗ്ദാനം, നിരസിച്ചതോടെ യുവാവിന്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു! വീണ്ടും ലോൺ ആപ്പ് കെണി

പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ ലോൺ ആപ്പിന്റെ വായ്പാ കെണി. ഉയർന്ന തുകയുടെ ലോൺ എടുക്കാനാവശ്യപ്പെട്ടുള്ള ലോൺ ആപ്പിന്റെ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഓൺലൈൻ ലോൺആപ്പ് മാഫിയ സംഘം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തിരുവല്ല തുകലശ്ശേരി സ്വദേശി എസ്. അനിൽ കുമാർ ആണ് ഓൺലൈൻ വായ്പ കെണിയിൽ കുടുങ്ങിയത്. ഒന്നിലധികം തവണ അനിൽ ലോൺ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഉയർന്ന തുകയുടെ ഓഫർ നിരസിച്ചപ്പോഴാണ് […]

Continue Reading

ലോക കോഫി കോൺഫറൻസ് ബംഗളൂരുവിൽ ആരംഭിച്ചു

ബംഗളൂരു: ഇന്ത്യയിലാദ്യമായി നടക്കുന്ന ലോക കോഫി കോൺഫറൻസ് ബംഗ്ളൂരിൽ തുടങ്ങി. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദനമുള്ള വയനാട്ടിൽ നിന്ന് 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 28- വരെ നടക്കുന്ന വേൾഡ് കോഫി കോൺഫറൻസിൽ പങ്കെടുക്കാൻ 80 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണുള്ളത്. ഇന്ത്യയിൽ ആദ്യമായി നടക്കുന്നലോക കോഫി കോൺഫറൻസിന് ബാഗ്ളൂർ പാലസ് ഗ്രൗണ്ടിൽ മുപ്പതിനായിരം ചതുരശ്ര അടിയിൽ തയ്യാറാക്കിയ പവലിയനിലാണ് തുടക്കമായത്.വേൾഡ് കോഫി കോൺഫറൻസിൽ വിദേശ രാജ്യ പ്രതിനിധികൾ, നയാസൂത്രകർ, കർഷകർ, കോഫി കമ്പനികൾ, ഐ.സി.ഒ. രാജ്യങ്ങളുടെ […]

Continue Reading

എന്റെ വാര്‍ഡ് നൂറില്‍ നൂറ്; അഭിമാന നേട്ടവുമായി തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍

നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍. ക്യാമ്പിയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതില്‍പ്പടി ശേഖരണവും നൂറ് ശതമാനം യൂസര്‍ ഫീയും പഞ്ചായത്തുകള്‍ പൂര്‍ത്തീകരിച്ചു. ജില്ലയില്‍ എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിന്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ പഞ്ചായത്തുകളാണ് തരിയോടും പുല്‍പ്പള്ളിയും.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യ ശേഖരണവും യൂസര്‍ ഫീയും നൂറ് ശതമാനം ഉറപ്പ് വരുത്തുക […]

Continue Reading

നാടന്‍ ഭക്ഷ്യവിള നേഴ്‌സറി ഉദ്ഘാടനം ചെയ്തു

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ‘ശ്രീ’ പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലാറച്ചാലില്‍ നാടന്‍ ഭക്ഷ്യ വിളകളുടെ സംരക്ഷണ-പ്രദര്‍ശന തോട്ടവും നേഴ്സറിയും ആരംഭിച്ചു. ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ ഉദ്ഘാടനം ചെയ്തു. അന്യം നിന്നു കൊണ്ടിരിക്കുന്ന പരമ്പരാഗത കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍, മറ്റ് വിളയിനങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിനും, അവ പൊതുസമൂഹത്തിന് ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി ആരംഭിച്ചത്. നെല്ലാറ പട്ടിക വര്‍ഗ്ഗ കര്‍ഷക സംഘത്തിന്റെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ നെല്ലാറ നാടന്‍ […]

Continue Reading

700 കാറുകൾ പാർക്കിംഗ്, ഒപ്പം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനും ഫുഡ് കോർട്ടും; കോഴിക്കോട് ബീച്ചിൽ പുതിയ പദ്ധതി

കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ ഗതാഗത കുരുക്കിനും പാർക്കിംഗ് പ്രശ്നത്തിനും പരിഹാരമാകുന്നു. 700 കാറുകൾക്ക് പാർക്ക് ചെയ്യാനാവുന്ന പദ്ധതിയുടെ ധാരണപത്രം ഒപ്പു വെച്ചു. തുറമുഖ വകുപ്പിന്റെ കീഴിലുള്ള കടൽത്തീരത്താണ് വിദേശ മാതൃകയിലുള്ള ഓപ്പൺ പാർക്കിംഗ് ഒരുക്കുന്നത്. വലിയ കെട്ടിട നിർമ്മാണങ്ങൾ ആവശ്യമില്ലാത്തതിനാൽ ആറ് മാസം കൊണ്ട് പദ്ധതി പൂർത്തിയാകും കോഴിക്കോട് ഗാന്ധി റോഡ് മേൽപ്പാലം മുതൽ ലയൺസ് പാർക്ക് വരെയുള്ള 4 ഏക്കറോളമുള്ള കടൽത്തീരം പ്രയോജനപ്പെടുത്തിയാണ് പാർക്കിംഗ് സംവിധാനം ഒരുക്കുന്നത്. വിദേശ രാജ്യങ്ങളിലെ മാതൃകയിൽ നിർമിക്കുന്ന ഓപ്പൺ […]

Continue Reading

ബാറിൽ ആക്രമണം നടത്തിയതിന് തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു; ഒരു മണിക്കൂറിനകം ജാമ്യം, തിരിച്ചെത്തി ‘പ്രതികാരവും’

കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ ബാറിൽ ആക്രമണം നടത്തിയതിന് ജീവനക്കാര്‍ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ച പ്രതികൾ സ്റ്റേഷൻ ജാമ്യത്തിലിറങ്ങി ബാര്‍ മാനേജറെ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ മുരുന്തൽ സ്വദേശി ഷിബു കുര്യാക്കോസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കൂട്ട ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്കായിരുന്നു മര്‍ദ്ദനം. രാത്രി ഒന്‍പത് മണിക്ക് ബാറിൽ എത്തിയ പ്രതീഷും സുഹൃത്തും മറ്റ് രണ്ട് യുവാക്കളുമായി വാക്ക് തര്‍ക്കത്തിലായി. ബാറിലെ ഫ്രീസറും ഉപകരണങ്ങളും […]

Continue Reading

ശരീരത്തിലും ബെഡ്ഷീറ്റിനുള്ളിലും സ്വർണം; കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയപ്പോള്‍ ക്വട്ടേഷൻ ടീമുമായി പിടിവലി

കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് പേരിൽ നിന്നായി അഞ്ചരക്കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. വിപണിയിൽ മൂന്ന് കോടി രൂപ വിലവരുന്ന സ്വർണമാണ് തിങ്കഴാഴ്ച പിടിച്ചെടുത്തത്. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പരിശോധനയിൽ കുടുങ്ങിയത്. റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീറും ദോഹയിൽ നിന്നെത്തിയ അസീസും […]

Continue Reading

ഓൾ കേരള വിഡോസ് അസോസിയേഷൻ സ്റ്റേറ്റ് രൂപീകരണ യോഗവും വയനാട് ജില്ലാ കമ്മിറ്റി രൂപീകരണവും നടത്തി

മാനന്തവാടി:ഓൾ കേരള വിഡോസ് അസോസിയേഷൻ സ്റ്റേറ്റ് രൂപീകരണ യോഗവും വയനാട് ജില്ലാ കമ്മിറ്റി രൂപീകരണവും മാനന്തവാടി ഹോട്ടൽ ആൻഡ് റെസ്റ്റന്റ് അസോസിയേഷൻ ബിൽഡിങ്ങിൽ വെച്ചു നടന്നു. ഓൾ കേരള വിഡോസ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ്‌ സ്വപ്ന അന്റണിയുടെ അദക്ഷതയിൽ ചേർന്ന യോഗത്തിൽ ആലിയ കമ്മോം സ്വാഗതം പറഞ്ഞു. ഈ കമ്മറ്റിയിൽ വെച്ചുസ്റ്റേറ്റിൽ ബോക്സിങ്ങിൽ സ്വർണമെഡൽ ജേതാവായ ഋതിക്കു കൃഷ്ണ യെ ആദരിച്ചു. ഡോളി – രഞ്ജിത് ദാമ്പത്തികളുടെ മകനാണ്. ഓൾ കേരള വിഡോസ് അസോസിയേഷൻ വയനാട് ജില്ലാകമ്മിറ്റി […]

Continue Reading

എൻ. എസ്. എസ്. ദിനത്തിൽ അംബേദ്കർ റീജിയണൽ കാൻസർ സെന്റർ പരിസരം വൃത്തിയാക്കി

മാനന്തവാടി: സെപ്തംബർ 24 എൻ. എസ്. എസ്. ദിനത്തിൽ അംബേദ്കർ റീജിയണൽ കാൻസർ സെന്റർ പരിസരം വൃത്തിയാക്കി ജി.വി എച്ച്.എസ്.എസ്. മാനന്തവാടി വി.എച്ച് എസ്. ഇ വിഭാഗം എൻ.എസ്.എസ്. വോളന്റിയേഴ്സ്. “സേവനത്തിലൂടെ വിദ്യാഭ്യാസം ” എന്ന സ്ഥാപിതലക്ഷ്യം മുൻ നിർത്തി വോളന്റിയേഴ്സ് നടത്തിയ ശുചീകരണ യജ്ഞം ഏറെ ശ്രദ്ധേയമായി. ഗവ.ട്രൈബൽ ഹോസ്പിറ്റൽ നല്ലൂർനാട് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ആൻസി മേരി ജേക്കമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സയൻസ് ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്നവരും ആതുര സേവന മേഖല […]

Continue Reading