‘ഇഡി വിളിച്ചതിനാൽ വന്നു’, കരുവന്നൂർ കേസിൽ എ സി മൊയ്തീൻ അടക്കം സിപിഎം നേതാക്കൾ ഇഡിക്ക് മുന്നിൽ

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മുൻ മന്ത്രിയുമായ എ സി മൊയ്തീൻ എം.എൽ എ അടക്കം സിപിഎം നേതാക്കൾ ഇഡിക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് അഭിഭാഷകർക്കൊപ്പം എ സി മൊയ്തീൻ എത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ഇഡി ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ മറുപടി. തൃശൂർ കോർപ്പറേഷൻ കൗൺസിൽ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഇ.ഡിക്ക് മുന്നിൽ […]

Continue Reading

Gold Rate Today: രണ്ടാം ദിനവും മാറ്റമില്ല; സ്വർണവില 44,000 ത്തിന് താഴെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച സ്വർണവില 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഹാൾമാർക്ക് […]

Continue Reading

മരുന്നുകളുടെ വ്യാജന്‍ വിപണിയില്‍, ഗുരുതര രോഗത്തിന് കാരണമായേക്കാം, മുന്നറിയിപ്പുമായി ഡിസിജിഐ

ദില്ലി: ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മുന്നറിയിപ്പിനെതുടര്‍ന്ന് ഇന്ത്യയില്‍ രണ്ടു മരുന്നുകകളുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നിര്‍ദേശം നല്‍കി. കരള്‍ രോഗത്തിനുള്ള ഡിഫിറ്റെലിയോ, ക്യാൻസർ രോഗത്തിനുള്ള അഡ്സെട്രിസ് (ഇഞ്ചക്ഷൻ) എന്നീ മരുന്നുകളുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും പരിശോധിക്കാനാണ് നിര്‍ദേശം. ഇന്ത്യ ഉള്‍പ്പെടെയുള്ള നാലു രാജ്യങ്ങളില്‍ ടകെഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മിക്കുന്ന അഡ്സെട്രിസ് ഇഞ്ചെക്ഷന്‍റെ ‌(‌50 മില്ലിഗ്രാം) ഒന്നിലധികം വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും […]

Continue Reading

സോളാറില്‍ നിയമസഭയില്‍ ചര്‍ച്ച; അടിയന്തര പ്രമേയ ചര്‍ച്ച ഒരു മണിക്ക്

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിലെ അടിയന്തര പ്രമേയ നോട്ടീസില്‍ ഇന്ന് ചര്‍ച്ച നടക്കും. ഉച്ചക്ക് ഒരു മണിക്കാണ് പ്രതിപക്ഷത്തിന്റെ നോട്ടീസിന്‍മേല്‍ ചര്‍ച്ച നടക്കുക. ഷാഫി പറമ്പില്‍ നല്‍കിയ നോട്ടീസിലാണ് ചര്‍ച്ച ആവാമെന്ന നിലപാട് സര്‍ക്കാരെടുത്തത്. സോളാര്‍ ലൈംഗികാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചര്‍ച്ചക്ക് അനുമതി നല്‍കിയത്. ഷാഫി പറമ്പിലിന്റെ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട […]

Continue Reading

ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം, മാർ​ഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലിൽ ദാനിൽ മെദ്‍വദേവിനെ തോൽപ്പിച്ചാണ് സെർബിയൻ താരം കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കായിരുന്നു ജോക്കോയുടെ വിജയം. ജോക്കോവിച്ചിന്‍റെ 24-ാം ഗ്രാൻഡ് സ്ലാം കിരീട നേട്ടമായിരുന്നു സ്വന്തമാക്കിയത്. ഇതോടെ 24 ​ഗ്രാൻഡ് സ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടിന്‍റെ റെക്കോർഡിന് ഒപ്പമെത്താനും സെർബിയൻ താരത്തിന് സാധിച്ചു. 6-3, 7-6, 6 -3 എന്ന സ്കോറിനായിരുന്നു ജോക്കോവിച്ചിന്റെ വിജയം. ഏറ്റവും കൂടുതൽ ​ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന […]

Continue Reading

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. അതോടൊപ്പം ഇന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേക്കെത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളി ഉപതരെഞ്ഞെടുപ്പ് മൂലം നിർത്തിവെച്ച സമ്മേളനമാണ് ഇനി നാലു ദിവസം കൂടി ചേരുക. പുതുപ്പള്ളിയിലെ മിന്നും […]

Continue Reading

കേരളത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നും മഴ, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമാകും, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും റിപ്പോർട്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നലെയും പരക്കെ മഴ പെയ്തിരുന്നു. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ […]

Continue Reading

പൊലീസ് ബാന്‍ഡ് പരീക്ഷ: 3000 രൂപയ്ക്ക് സര്‍ട്ടിഫിക്കറ്റ്, ജീവന്‍ മ്യൂസിക് അക്കാദമിക്കെതിരെ കേസ്

തിരുവനന്തപുരം: പൊലീസ് ബാന്‍ഡ് പരീക്ഷയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനത്തിനെതിരെ നെയ്യാറ്റിന്‍കര പൊലിസ് കേസെടുത്തു. നെയ്യാറ്റിന്‍കര ജീവന്‍ മ്യൂസിക് അക്കാദമിയെന്ന സ്ഥാപനം പിഎസ്‌സി പരീക്ഷയ്ക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ് നടപടി. സംഗീത ഉപകരണം തൊട്ടു പോലും നോക്കാത്തവര്‍ക്കാണ് പൊലീസിലെ ബാന്‍ഡ് സംഘത്തിലെ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് നല്‍കിയത്. 3000 മുതല്‍ 5000 വരെ വാങ്ങിയാണ് ജീവന്‍ അക്കാദമി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രഞ്ചും അന്വേഷണം നടത്തി. തലസ്ഥാനത്തുള്ള മറ്റ് […]

Continue Reading

കണ്ണോത്തുമല ദുരന്തം: 9 കുടുംബങ്ങൾക്ക് ജെ.സി.ഐയും ലൗ ആൻ്റ് കെയറും ധനസഹായം നൽകി

കൽപ്പറ്റ:കണ്ണോത്ത് മല വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ സഹായധനം നൽകി. ജെ സി ഐ കൽപറ്റ എറണാകളം ലൗ ആന്റ് കെയർ കാരുണ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് സഹായം നൽകിയത്. വാഹനാപകടത്തിൽ മരണപ്പെട്ട ഒമ്പത് കുടുംബങ്ങളിലെയും ആശ്രിതർക്ക് ഇരുപതിനായിരം രൂപ വീതമാണ് നൽകിയത്. ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ നഗരസഭ അധ്യക്ഷൻ കേയംതൊടി മുജീബ് സഹായധന ഡ്രാഫ്റ്റുകൾ വിതരണം ചെയ്തു. ദുരന്ത […]

Continue Reading

സയാഹ്‌ന ധർണ്ണ നടത്തി

കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ കൽപ്പറ്റയിൽ സയാഹ്‌ന ധർണ്ണ നടത്തി. നിർമ്മാണ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പെൻഷൻ വിഹിതമായി പതിനായിരം രൂപവിതം അനുവദിക്കുക, കൈതൊഴിൽ സംരക്ഷിക്കാനും, അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായികേ ന്ദ്രത്തിലും , കേരളത്തിലും പ്രത്യേക വകുപ്പുകൾ രൂപീകരിക്കുക, ക്ഷേമനിധിയിൽ അംഗങ്ങളായി വിരമിക്കുന്ന തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി അനുവദിക്കുക. നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലക്കയറ്റം തടയുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ […]

Continue Reading