നിപ: ജില്ലയിലും ജാഗ്രത പാലിക്കണം – ഡി.എം ഒ

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തര ഒൺലൈൻ യോഗം വിളിച്ചു ചേർത്ത് ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങൾ നിലവിലില്ലെന്ന് വിലയിരുത്തുകയും പകർച്ചവ്യാധി പരിവീക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയ്ക്ക് സമീപമുള്ള തൊണ്ടർനാട്, വെള്ളമുണ്ട, എടവക തുടങ്ങിയ പഞ്ചായത്തുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത […]

Continue Reading

വിദ്യാലയസമുച്ചയം നാടിന് സമർപ്പിച്ചു.

ഒണ്ടയങ്ങാടി : ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് എൽ പി സ്കൂളിനായി മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി പുതിയതായി നിർമിച്ച ഹൈടെക് വിദ്യാലയക്കെട്ടിടം മാനന്തവാടി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കെതിരെ പിന്തിരിഞ്ഞു നിൽക്കാതെ അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സമൂഹത്തിനു കഴിയണമെന്ന് ഉദ്ഘാടനവേളയിൽ പിതാവ് ഓർമപ്പെടുത്തി. സുവർണ ജൂബിലി വർഷത്തിൽ ഈ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്കനുസരിച്ചു നിർമിച്ച വിദ്യാലയത്തിന്റെ ഉദ്ഘാടനസമ്മേളനത്തിന്മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. […]

Continue Reading

സഹായധനം നൽകണം. എസ്.ഡി.പി.ഐ സായാഹ്ന ധർണ്ണ നടത്തി

തലപ്പുഴ :കണ്ണോത്ത് മല ജീപ്പപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും സർക്കാർ സഹായധനം നൽകണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റി തലപ്പുഴയിൽ സായാഹ്ന ധർണ്ണ നടത്തി. ദിവസവേതനത്തിന് ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. താങ്ങുംതണലും നഷ്ടപ്പെട്ട് പരിതാപകരമായ ജീവിത സാഹചര്യമാണ് കുടുംബങ്ങളിൽ നിലനിൽക്കുന്നത്.  അപകടത്തിൽപ്പെട്ടവർക്ക് സഹായധനവും പരിക്കേറ്റവർക്ക് വിദഗ്ധ തുടർചികിത്സയും സംഭവസ്ഥലം സന്ദർശിച്ച മന്ത്രി എ.കെ ശശീന്ദ്രൻ ഉറപ്പുനൽകിയിരുന്നുവെങ്കിലും സംഖ്യ പ്രഖ്യാപിക്കുകയാേ നൽകുകയോ ചെയ്തിട്ടില്ല. തുടർനടപടികളൊന്നും കൈക്കൊണ്ടിട്ടുമില്ല. ദുരന്തത്തിലകപ്പെട്ടവരോടുള്ള ഭരണകൂട സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. സംഭവത്തിൽ വർഗ്ഗീയ മുതലെടുപ്പിനുള്ള […]

Continue Reading

അപ്പാർട്ട്മെന്‍റിൽ മയക്കുമരുന്ന് വിൽപ്പന, പൊലീസ് വളഞ്ഞു; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ

കൊച്ചി: എംഡിഎംഎ കൈവശം വെച്ച യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടി. വൈപ്പിൻ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കൽവീട്ടിൽ ഷാജി പി സി (51) തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട്, നക്കുളത്ത് വീട്ടിൽ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി, ചമ്പോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന്, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധരൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ […]

Continue Reading

തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു; അക്രമം സംഘര്‍ഷം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന് നേരെ

തൃശൂര്‍: സംഘര്‍ഷമുണ്ടായത് അന്വേഷിക്കാനെത്തിയ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഒ സുനിലിനാണ് വെട്ടേറ്റത്. വൈകിട്ട് 7.45ഓടെ ചൊവ്വൂരില്‍ വച്ചാണ് സംഭവം. കൊലക്കേസ് പ്രതിയായ ജിനോ ജോസ് എന്നയാളാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജിനോയുടെ വീട്ടില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു സുനില്‍. ഇതിനിടെ പ്രകോപിതനായ ജിനോ വാള് കൊണ്ട് സുനിലിനെ വെട്ടുകയായിരുന്നു. മുഖത്താണ് വെട്ടേറ്റത്. പരുക്കേറ്റ സുനിലിനെ ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ജിനോയ്ക്കായി […]

Continue Reading

സംസ്ഥാനത്ത് നിപ ജാഗ്രത: മൂന്ന് കേന്ദ്രസംഘങ്ങൾ ഇന്നെത്തും, തിരുവനന്തപുരത്ത് വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമതും നാല് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും. അതിനിടെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ചികിത്സയിലുള്ള ഒൻപത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിൽ എത്തുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും […]

Continue Reading

ആരാധകരേ ശാന്തരാകൂ… ; നിങ്ങൾ കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ, ഞെട്ടിക്കുന്ന പ്രത്യേകത!

ന്യൂയോർക്ക്: സ്മാർട്ട് ഫോൺ വിപണി കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ. നിരവധി പുതിയ സവിശേഷതകളുമായി ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിൾ ബുധനാഴ്ച പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ഇതോടെ ആൻഡ്രോയിഡ് ഫോണുകളിലും കാണുന്ന സ്റ്റാൻഡേർഡ് ഫീച്ചർ ഐഫോണിലും ലഭ്യമായി. ഐഫോൺ 15 പ്രോ, ഐഫോൺ 15 […]

Continue Reading

Gold Rate Today: തുടർച്ചയായ മൂന്നാം ദിനവും അനക്കമില്ലാതെ സ്വർണവില; വെള്ളിയുടെ വില മുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ ഉയർന്ന് 77 രൂപയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം […]

Continue Reading

ഥോടാ ദഹി ചാഹിയേ ഭായ്’; ബിരിയാണിക്ക് കൂടുതൽ തൈര് ചോദിച്ചു, ഹോട്ടൽ ജീവനക്കാർ യുവാവിനെ തല്ലിക്കൊന്നു

‘ ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ചോദിച്ചതിന് ഹോട്ടലിൽ കൂട്ടത്തല്ല്. തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അതിക്രൂരമായ സംഭവം നടന്നത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാനായി പഞ്ചഗുട്ടയിലെ ഒരു ഹോട്ടലിലേക്ക് എത്തിയതായിരുന്നു യുവാവ്. ബിരിയാണി കഴിക്കുന്നതിനിടെ ജീവനക്കാരനോട് യുവാവ് കൂടുതൽ തൈര് ചോദിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം യുവാവ് ബിരിയാണി കഴിക്കാനായി കൂടുതൽ തൈര് ചോദിച്ചതോടെ ജീവനക്കാരനുമായി രൂക്ഷമായി തർക്കം ഉടലെടുക്കുകയും ഇതോടെ ജീവനക്കാരൻ ഇയാളെ അതിക്രൂരമായി മർദിക്കുകയുമായിരുന്നു. യുവാവിന് […]

Continue Reading

ഇന്ത്യ-ശ്രീലങ്ക മത്സരവും മഴയെടുക്കുമോ? കൊളംബോയില്‍ നിന്നുള്ള കാലാവസ്ഥ റിപ്പോര്‍ട്ട് മത്സരത്തെ ബാധിക്കും

കൊളംബോ: ഏഷ്യാ കപ്പില്‍ ഇന്ത്യ – ശ്രീലങ്ക മത്സരവും മഴ മുടക്കാന്‍ സാധ്യത. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൊളംബോ പ്രമദാസ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് മത്സരം മഴ തടസപ്പെടുത്തിയുന്നു. പിന്നീട് റിസര്‍വ് ദിനത്തിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഇന്ന് മഴ കളി മുടക്കിയാലും റിസര്‍വ് ദിനമില്ല. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ പോയിന്റ് പങ്കിടും. ഇന്നത്തെ മത്സരവും മഴയെടുക്കാനാണ് സാധ്യത. അക്യുവെതര്‍ പ്രകാരം […]

Continue Reading