സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി

മരക്കടവ്: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനും പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും സംയുക്തമായി മരക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL 73 A 896 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവ് കണ്ടെടുത്ത് കേസെടുത്തു. വാഹനം ഓടിച്ചിരുന്ന നമ്പ്യാർകുന്ന് സ്വദേശി പുളിക്കൽ വീട്ടിൽ നൗഫൽ പുളിക്കൽ ,വയസ്സ് 26 എന്നയാളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയ വാഹനവും […]

Continue Reading

ശാസ്ത്രോത്സവം സംഘടിപ്പിച്ചു

കമ്പളക്കാട് : വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിന്റെ ഭാഗമായി കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ ഒ.സി എമ്മാനുവൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി.കെ മുനീർ , എസ് എം സി ചെയർമാൻ ഹാരിസ് അയ്യാട്ട് ,എം പി ടി എ പ്രസിഡണ്ട് ഡാനിഷ, അധ്യാപകരായ സ്വപ്ന വി.എസ്, ദീപ ഡി, ശ്യാമിലി കെ, ഷഹർബാൻ കെ.എൻ എന്നിവർ സംസാരിച്ചു.അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ശാസ്ത്ര, ഗണിത, സോഷ്യൽ സയൻസ്, പ്രവർത്തി പരിചയ […]

Continue Reading

മെഡിസെപ് ആനുകൂല്യം അപാകതകൾ പരിഹരിക്കണം:കേരള സർവ്വീസ്പെൻഷനേഴ്സ് ലീഗ്

മാനന്തവാടി :സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും സർക്കാർ നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിലെ അപാകതകൾ എത്രയും വേഗം പരിഹരിക്കണമെന്ന് കേരള സർവ്വീസ്പെൻഷനേഴ്സ് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പ്രതിമാസം 500 രൂപ ഈടാക്കിക്കൊണ്ടാണ് സർക്കാർ മെഡിസെപ്പ് ഇൻഷൂറൻസ്പദ്ധതി നടപ്പിലാക്കിയത് . എന്നാൽ പല ആശുപത്രികളിലും മെഡിസെപ് ആനുകൂല്യം ലഭ്യമല്ല .ആനുകൂല്യം ലഭ്യമായ മിക്ക ആശുപത്രികളും രോഗിയെ അഡ്മിറ്റ് ചെയ്യുന്നതിനു മുമ്പു തന്നെ പ്രധാന ടെസ്റ്റുകളെല്ലാം […]

Continue Reading

വിദ്യാര്‍ഥിനി കഴുത്തറുത്ത് മരിച്ച നിലയില്‍; ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ്

കൊല്ലം: കുണ്ടറയില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22കാരി സൂര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സൂര്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് നിഗമനം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന […]

Continue Reading

തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ നിപ പരിശോധനാഫലം, തലസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥി നിപ നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു. നിപ വൈറസ് കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രണ്ട് ദിവസമായി കേരളം. ഇതുവരെ ആകെ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ 2 പേർ […]

Continue Reading

നിപ ജാഗ്രത: പൊതുപരിപാടികൾ നിർത്തി, വിവാഹം, റിസപ്ഷൻ, ഉത്സവം, കായിക മത്സരം; എല്ലാത്തിനും കോഴിക്കോട് നിയന്ത്രണം

കോഴിക്കോട്: നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കോഴിക്കോട് ജില്ലയിൽ കടുപ്പിച്ചു. എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വെക്കാനാണ് സർക്കാർ നിർദേശം നൽകിയത്. ഇതിനൊപ്പം തന്നെ വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, കലാസാംസ്കാരിക കായിക മത്സരങ്ങള്‍ എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങി പരിപാടികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ കഴിയുന്നത്രയും ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ ചുരുങ്ങിയ ആളുകളെ […]

Continue Reading

ഇന്നും നാളെയും അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2 ദിനം അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ; നിപ ജാഗ്രത

കോഴിക്കോട്: നിപ ജാഗ്രത മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) ഇന്നും നാളെയും (14.09.2023, 15.09.2023) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദം, ചക്രവാതച്ചുഴി; അടുത്ത 5 ദിവസം കേരളത്തിൽ […]

Continue Reading

മികച്ച കർഷകനുള്ള ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ പുരസ്‌കാര നിറവില്‍ സുനില്‍കുമാർ കല്ലിങ്കര രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി

ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ പുരസ്‌കാര നിറവില്‍ ചീരാൽ കല്ലിങ്കര സ്വദേശി സുനിൽ കുമാർ.ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.അപൂർവ്വ ഇനം കാർഷിക വിളകളുടെയും സസ്യങ്ങളുടെയും കലവറയാണ് ചീരാൽ കല്ലിങ്കര സുനിൽ കുമാറിന്റെ കൃഷിയിടം.106 ഇനം നെല്ല്, 14 ഇനം കാച്ചിൽ, 9 ഇനം ചേന, 11 ഇനം തുളസി, വിവിധ ഇനം വാഴ, കിഴങ്ങു വർഗ്ഗങ്ങൾ, പച്ചക്കറികൾ, സുഗന്ധ വിളകൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവ സുനിൽ കുമാറിന്റെ കൃഷിയിടത്തിലുണ്ട്.അതിനോടൊപ്പം പശു, ആട്, മീൻ […]

Continue Reading

സംസ്ഥാനത്ത് നിപ ജാഗ്രത: മൂന്ന് കേന്ദ്രസംഘങ്ങൾ ഇന്നെത്തും, തിരുവനന്തപുരത്ത് വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമതും നാല് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും. അതിനിടെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ചികിത്സയിലുള്ള ഒൻപത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിൽ എത്തുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും […]

Continue Reading

മികച്ച കർഷകനുള്ള ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ പുരസ്‌കാര നിറവില്‍ സുനില്‍കുമാർ കല്ലിങ്കര; രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി

ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ പുരസ്‌കാര നിറവില്‍ ചീരാൽ കല്ലിങ്കര സ്വദേശി സുനിൽ കുമാർ.ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.അപൂർവ്വ ഇനം കാർഷിക വിളകളുടെയും സസ്യങ്ങളുടെയും കലവറയാണ് ചീരാൽ കല്ലിങ്കര സുനിൽ കുമാറിന്റെ കൃഷിയിടം.106 ഇനം നെല്ല്, 14 ഇനം കാച്ചിൽ, 9 ഇനം ചേന, 11 ഇനം തുളസി, വിവിധ ഇനം വാഴ, കിഴങ്ങു വർഗ്ഗങ്ങൾ, പച്ചക്കറികൾ, സുഗന്ധ വിളകൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവ സുനിൽ കുമാറിന്റെ കൃഷിയിടത്തിലുണ്ട്.അതിനോടൊപ്പം പശു, ആട്, മീൻ […]

Continue Reading