ഗുഡാലോചന- പ്രതിഷേധ പ്രകടനവും കേലവും കത്തിച്ചു.

കൽപ്പറ്റ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്കെതിരെ സോളാർ കേസിന്റെ ഭാഗമായി ഗൂഡലേചന നടത്തിയ ഗണേഷ് കുമാർ എം എൽ എ ക്കെതിരെ സി ബി ഐ റിപ്പോർട്ട് കോടതിൽ സമർപ്പിച്ച സാഹചര്യത്തിൽ ഗണേഷ് കുമാറിനെതിരെ കൃമിനൽ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് കൊണ്ട് കർഷക കോൺഗ്ഗ്രസ്സ് കൽപ്പറ്റ മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലവും കത്തിച്ചു. നിലവിൽ കേസ് അന്വേക്ഷികുന്ന സി ബി ഐ ഗൂഡലേചന ശരിവെക്കുന്ന രീതിയിലുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ സത്യപ്രതിജ്ഞ ലംഘനമാണ് […]

Continue Reading

മാനന്തവാടി – വാളാട് – കോഴിക്കോട് കെ എസ് ആർ ടി സി ബസ് സർവ്വീസ് പുനരാരംഭിക്കണം:എസ് കെ എസ് എസ് എഫ്

വാളാട്: മാനന്തവാടി – വാളാട് – കുഞ്ഞോം വഴി കോഴിക്കോട് കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കുവാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എസ് കെ എസ് എസ് എഫ് വാളാട് ക്ലസ്റ്റർ യോഗം ബെന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടുവാളാട് കുഞ്ഞോം റോഡ്പണിയെ തുടർന്നാണ് ഈ സർവ്വീസ് നിർത്തിവെച്ചത്.റോഡ് പണി ഏകദേശം തീരുകയും ഈ റോഡിലൂടെയുള്ള മറ്റു സർവ്വീസുകൾ പുനരാരംഭിച്ചിട്ടും മാനന്തവാടി – വാളാട് കോഴിക്കോട്ബസ് സർവീസ് മാത്രം പുനരാരംഭിച്ചിട്ടില്ലാത്തത് .മറ്റുവാഹന ഗതാഗതം നന്നേ കുറവായ ഈ റൂട്ടിൽ കെഎസ്ആർടിസിയെയാത്രയെ ആശ്രയിക്കുന്ന ഈ പ്രദേശത്ത്കാർക്ക് […]

Continue Reading

ലക്ഷദ്വീപിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ മാംസം ഒഴിവാക്കിയ നടപടി; തീരുമാനം ശരിവച്ച് സുപ്രീം കോടതി

കവരത്തി: ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈ നിയന്ത്രണങ്ങൾ ഏറെ വിവാദമായിരുന്നു. മാത്രമല്ല, വലിയ സമരങ്ങൾക്ക് വരെ ലക്ഷദ്വീപ് സാക്ഷിയായ സംഭവം കൂടിയാണിത്. നേരത്തെ ഇത് സംബന്ധിച്ചുള്ള വിശദീകരണം സുപ്രീം കോടതി ലക്ഷദ്വീപ് ഭരണകൂടത്തിൽ […]

Continue Reading

മോണൊ ക്ലോണൽ ആൻ്റി ബോഡി എത്തി, ആർജിസിബി മൊബൈൽ ലാബ് കോഴിക്കോട്ടേക്ക്: മന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പക്കായുള്ള മോണോക്‌ലോൺ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ പരിശോധനയ്ക്ക് കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് നേരെ കോഴിക്കോട്ടേക്ക് പോകും. BSL ലെവൽ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് […]

Continue Reading

നിപ; കേരള-തമിഴ്നാട് അതിർത്തിയിൽ പരിശോധന, ആളുകളെ കടത്തിവിടുന്നത് ശരീരോഷ്മാവ് പരിശോധിച്ച ശേഷം

തമിഴ്നാട്: കേരളത്തിലെ നിപ ബാധയുടെ പശ്ചാത്തലത്തില്‍ മുൻകരുതലെടുത്ത് തമിഴ്നാടും. കേരള തമിഴ്നാട് അതിർത്തിയിൽ പരിശോധന കർശനമാക്കിയാണ് നിപ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്.പാട്ടവയലിൽ തമിഴ്നാട് ആരോഗ്യ വിഭാഗം യൂണിറ്റ് തുറന്നിട്ടുണ്ട്. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്. കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് ഇന്നലെ മുതൽ പരിശോധന ഏർപ്പെടുത്തിയിരുന്നു. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും […]

Continue Reading

മറ്റന്നാളും അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ; നിപ ജാഗ്രത

കോഴിക്കോട്: നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. […]

Continue Reading

നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതിക്കേസ്; ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ മാറ്റി

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ ഈ മാസം 19ലേക്ക് മാറ്റി. നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ നായിഡു നിലവില്‍ രാജമുദ്രി ജയിലിലാണ്. വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി തള്ളി കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ. ശ്രീനിവാസ റെഡ്ഡി അധ്യക്ഷനായ ബെഞ്ച് സി.ഐ.ഡി വിഭാഗത്തോട് നിര്‍ദേശിച്ചു. നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 […]

Continue Reading

ലാലേട്ടനും മമ്മൂക്കയും മാത്രമല്ല, സോഷ്യൽ മീഡിയ മൊത്തം ‘വാട്ട്‌സ്ആപ്പ് ചാനലി’ലാണ്; അറിയാം ഈ ഫീച്ചറിനെ

ഇന്നലെ വൈകുന്നേരം മോഹൻലാലും മമ്മൂട്ടിയും വാട്ട്‌സ്ആപ്പ് ചാനലുകൾ തുടങ്ങിയ വാർത്ത ആരാധകർ കൊണ്ടാടിയിരുന്നു. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ചാനലുകൾ ആരംഭിച്ചത്. പിന്നാലെ നിരവധി സെലിബ്രിറ്റികളും സാധാരണക്കാരും ചാനലുകൾ തുടങ്ങുന്നതിന്റെയും ജോയിൻ ചെയ്യുന്നതിന്റെയും തിരക്കുകളിലായി. ഇന്നലെ മുതലാണ് മെറ്റ തങ്ങളുടെ ജനപ്രിയ പ്ലാറ്റ്ഫോമായ വാട്ട്‌സ്ആപ്പിൽ പുതിയ ബ്രോഡ്കാസ്റ്റ് ഫീച്ചർ കൊണ്ടുവന്നത്. ഇന്ത്യ അടക്കം 150 ലധികം രാജ്യങ്ങളിലാണ് വാട്ട്‌സ്ആപ്പ് ചാനലുകൾ ഔദ്യോഗികമായി പുറത്തിറക്കിയത്. വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ […]

Continue Reading

മരിച്ചവരെയും വിടാതെ ലോൺ ആപ്പുകൾ, നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോ ഇന്നും അയച്ചു, ഇപ്പോഴും ഭീഷണി

കൊച്ചി : ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്‌. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് […]

Continue Reading

കുടുംബ വഴക്ക്; മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്, ശേഷം ആത്മഹത്യ ശ്രമം

തൃശൂര്‍: ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച […]

Continue Reading