മുഹമ്മദ് നിഷാം സ്ഥിരം കുറ്റവാളി, വധശിക്ഷ നല്‍കണം; സുപ്രീം കോടതിയില്‍ അധിക രേഖകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍

ന്യൂ ഡല്‍ഹി:: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അധിക രേഖകൾ സമർപ്പിച്ചു. നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. നിഷാമിനെതിരായ പതിനേഴ് കേസുകളുടെ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് അധിക രേഖകള്‍ കോടതിയില്‍ രേഖ സമർപ്പിച്ചത്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ ലിസ്റ്റിൽ മുഹമ്മദ് നിഷാമിനെ ഉൾപ്പെടുത്തിയതിന്റെ വിവരങ്ങളും ഇപ്പോള്‍ സമര്‍പ്പിച്ച അധിക […]

Continue Reading

എസ്ഐയെ കുരുക്കാൻ മോഷണക്കേസ് പ്രതിയെ സെല്ലിൽ നിന്നും തുറന്നു വിട്ട് എസ്എച്ച്ഒ, തെളിവായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം: എസ്ഐയെ കുരുക്കാൻ മോഷണക്കേസിലെ പ്രതിയെ സെല്ലിൽ നിന്നും ഇൻസ്പെക്ടർ തുറന്നുവിട്ടെന്ന പരാതിയിൽ അന്വേഷണം. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ.സജീഷിനെതിരെയാണ് അന്വേഷണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളക്കം ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയതോടെയാണ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണം തുടങ്ങിയത്. മംഗലപുരത്ത് ക്രിമിനലുകളുമായുള്ള ബന്ധത്തിൻെറ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട സജീഷിനെതിരെയാണ് പുതിയ പരാതി. സസ്പെൻഡ് ചെയ്യപ്പെട്ട സജീഷിനെ അടുത്തിടെ തിരിച്ചെടുത്ത് മലക്കപ്പാറ സ്റ്റേഷനിൽ നിയമിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാദ സംഭവം. മോഷണക്കേസിൽ പിടികൂടി സെല്ലിലിട്ടിരുന്ന പ്രതി സ്റ്റേഷൻ നിന്നും ചാടി. അടുത്ത […]

Continue Reading

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു; 6വയസുകാരിക്ക് പരിക്ക്

പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസു കാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഞാറാഴ്ച ആയിരുന്നു സംഭവം. ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. മിഠായി ഭരണി തലയിൽ കുടുങ്ങി, ആരും തിരിഞ്ഞ് നോക്കിയില്ല; തെരുവ് നായക്ക് രക്ഷകരായി റെസ്ക്യൂ ടീം കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കയ്യില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്. ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ […]

Continue Reading

കോഴിക്കോട് വീണ്ടും നിപ; സ്ഥിരീകരിച്ചത് നിരീക്ഷണത്തിലുളള 39കാരന്, ആക്റ്റീവ് കേസുകൾ 4

കോഴിക്കോട്: ആശ്വാസ വാർത്തകൾക്കിടെ കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ ജില്ലയിൽ ആക്ടീവ് കേസുകൾ നാലായി. അതേസമയം, കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും […]

Continue Reading

‘ഗെയിം ഇൻസ്റ്റാൾ ചെയ്തു, പിന്നാലെ വാട്ട്സ്ആപ്പിൽ മെസേജ്, നഗ്ന ചിത്രം പ്രചരിപ്പിച്ച് ഭീഷണി’; അപര്‍ണ പ്രശാന്തി

മലപ്പുറം: ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കടമക്കുടിയിൽ മക്കളെ കൊലപ്പെടുത്തി ദമ്പതിമാർ ആത്മഹത്യ ചെയ്തതിന് പിന്നിലെ ഭീഷണിയെക്കുറിഞ്ഞറിഞ്ഞ് ഞെട്ടലിലാണ് കേരളം. കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ പിന്തുടരുകയാണ് ലോൺ ആപ്പുകൾ. ഇവരുടെ ബന്ധുക്കള്‍ക്ക് യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. ലോണെടുത്തതിന്‍റെ പേരിലാണ് ഈ ഭീഷണി, എന്നാൽഓൺലൈൻ ആപ്പുകളുടെ ഭീഷണി ലോണെടുക്കാത്തവരെയും തേടിയെത്തിയിട്ടുണ്ട്. എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ അപർണ പ്രശാന്തിയും അത്തരത്തിൽ എടുക്കാത്ത ലോണിന് തട്ടിപ്പുകാരുടെ ഭീഷണിക്ക് […]

Continue Reading

സമ്പർക്ക പട്ടികയിൽ 950 പേർ, 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു; കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും

കോഴിക്കോട്: കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിപയുടെ പശ്ചാത്തലത്തിൽ ഇന്ന്മ ന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ വീണാ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുക്കും. 11 […]

Continue Reading

പാകിസ്ഥാന്‍ പുറത്ത്! ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനലില്ല; ത്രില്ലറില്‍ ജയിച്ച് ശ്രീലങ്ക കലാശപ്പോരിന്

കൊളംബൊ: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ പുറത്ത്. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറില്‍ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാന്‍ പുറത്തായത്. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ആതിഥേയരുടെ എതിരാളി. കൊളംബോ, പ്രമദാസ സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. 86 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക അവസാന പന്തില്‍ […]

Continue Reading

അനാശാസ്യം, മയക്കുമരുന്ന്; കൊച്ചിയിൽ 83 മസാജ് പാർലറുകളിൽ റെയ്ഡ്, 2 സ്ഥാനങ്ങൾക്കെതിരെ കേസ്, പൂട്ട് വീഴും

കൊച്ചി: കൊച്ചി സിറ്റിയിലെ ആയുര്‍വേദ സ്പാകളിലും മസ്സാജ് പാർലറുകളിലും പൊലീസ് റെയ്ഡ് നടത്തി. മലാജ് പാർലറുകള്‍ കേന്ദ്രീകരിച്ച് നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. ഇന്നലെ ജില്ലയിലെ 83 ആയുർവേദ സ്പാകളിലും മസ്സാജ് പാര്‍ലറുകളിലും നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. അനാശാസ്യ പ്രവര്‍ത്തനത്തിനാണ് കടവന്ത്രയിലെ വജ്ര ബ്യൂട്ടി പാര്‍ലര്‍ ആന്‍റ് സ്പാ എന്ന സ്ഥപനത്തിനെതിരെ കേസെടുത്തത്. മയക്കുമരുന്നു ഉപയോഗത്തില്‍ പാലാരിവട്ടത്തെ എസൻഷ്യല്‍ ബോഡി കെയര്‍ ബ്യൂട്ടി ആന്‍റ് സ്പാ എന്ന സ്ഥാപനത്തിലെ നടത്തിപ്പുകാരനുനെതിരെയും പൊസീസ് കേസെടുത്തു. […]

Continue Reading

പ്ലാസ്റ്റിക് ഭരണി കഴുത്തിൽ കുരുങ്ങിയ തെരുവ് നായക്ക് രക്ഷകരായി അനിമൽ റെസ്ക്യൂട്ടീം അംഗങ്ങൾ

പനമരം :ഭക്ഷണം തേടി അലയുന്നതിടെ ദിവസങ്ങൾക്ക് മുമ്പ് തലയിൽകുരുങ്ങിയ പ്ലാസ്റ്റിക് ഭരണിയുമായി പനമരം നെല്ലിയമ്പം റോഡിലെ ഇഷ്ടിക കളത്തിന് സമീപം അലഞ്ഞ് തിരിയുന്ന നായയെ പിടിക്കാൻ നാട്ടുകാർ പലതവണ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. ഭരണി തലയിൽ കുരുങ്ങിയതിനാൽ ഭക്ഷണമോ, വെള്ളമോ കുടിക്കാൻ കഴിയാത്ത നായ അവശനിലയിലായിരുന്നു. അടുത്തിടെ പ്രസവിച്ച നായ കുട്ടികൾക്ക് പാൽ കൊടുക്കാൻ എത്തുന്നുണ്ടെങ്കിലും ആളനക്കം കണ്ടാൽ നായ കുട്ടികൾക്ക് പാൽ കൊടുക്കാതെ തൊട്ടടുത്തകാട്ടിലെക്ക് ഓടി മറയുകയായിരുന്നു. നായ സ്വയം ഭരണി ഒഴിവാക്കാൻ ശ്രമം നടത്തിയതിനെ […]

Continue Reading

സബ്‌സിഡി നിരക്കില്‍ കോഴിക്കൂട് വിതരണം ചെയ്തു

കല്‍പ്പറ്റ :- ജോയിന്റ് വോളന്റററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്- ജ്വാലയുടെയും നാഷണല്‍ എന്‍. ജി. ഒ കോണ്‍ഫെഡറേഷന്റെയും സംയുക്തഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50% സബ്‌സിഡിയോടെ കോഴിക്കൂടുകള്‍ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്തില്‍ നടന്ന വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പുഷ്പ മനോജ്, ജ്വാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. കെ ദിനേശന്‍, ടി. മെമ്പര്‍മാരായ […]

Continue Reading