കെഎസ്‌ടിഎ ഡിഡിഇ ഓഫീസ്‌ മാർച്ച്‌

കൽപ്പറ്റ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫീസ്‌ മാർച്ച്‌ നടത്തി. പുതുതായി പ്രൊമോഷൻ ലഭിച്ച പ്രൈമറി പ്രധാനാധ്യാപകർക്ക്‌ മുൻകാല പ്രാബല്യത്തോടെ ശമ്പള സ്‌കെയിൽ അനുവദിക്കുക, കേന്ദ്ര സർക്കാർ നൽകേണ്ട ഉച്ചഭക്ഷണ പദ്ധതി വിഹിതം സമയബന്ധിതമായി അനുവദിക്കുക, ഉച്ചഭക്ഷണത്തുക വർധിപ്പിക്കുക, കെട്ടിക്കിടക്കുന്ന പാഠപുസ്തകത്തിന്റെ സാമ്പത്തിക ബാധ്യതയിൽനിന്ന് പ്രധാനാധ്യപകരെ ഒഴിവാക്കുക,അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിന്റെ ക്വാട്ട 30 ശതമാനമായി പുനഃസ്ഥാപിക്കുക, ഇൻവാലിഡ് യുഐഡിയുടെ പേരിൽ അധ്യാപക തസ്തിക നിർണയത്തിലുണ്ടായ കുറവ് പരിഹരിക്കുക, തസ്തിക സംരക്ഷണത്തിന് 1:40 അനുപാതം […]

Continue Reading

അനന്ത്നാഗിൽ ഭീകരർക്കായി നാലാം ദിവസവും തിരച്ചിൽ; ഇതുവരെ വീരമൃത്യു വരിച്ചത് നാല് സൈനികർ

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേർനാഗ് വനമേഖലയിൽ തെരച്ചിൽ നടത്തുന്നത്. മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു കേണൽ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. വനമേഖലയിൽ ഭീകരരെ വളയാൻ സുരക്ഷ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നത് കൃത്യമായ വിവരമാണന്നും ഇവരെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പോലീസ് അറിയിച്ചു. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. വനമേഖലയില്‍ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന സ്ഥലങ്ങളില്‍ ഇന്നലെ […]

Continue Reading

റോഡരികിൽ കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി; മരണം

കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടിട്ടുണ്ട്. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളർ തലയിലൂടെയാണ് കയറിയിറങ്ങിയത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽ പെട്ടാണ് മരണം. വിനോദ് വാഹനത്തിന് മുന്നിൽ കിടക്കുകയായിരുന്നു. ഇത് റോഡ് റോളർ ഓടിച്ച ഡ്രൈവർ കണ്ടില്ല. വിനോദ് മദ്യപിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളർ ഓടിച്ചയാൾ പൊലീസിനോട് പറഞ്ഞത്. […]

Continue Reading

നിപ: ഇതുവരെ 6 പോസിറ്റീവ് കേസുകൾ, 2 മരണം; 83 സാമ്പിളുകൾ നെഗറ്റീവ്, ഇന്ന് കൂടുതൽ ഫലം പുറത്തുവരും

കോഴിക്കോട്: നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറാണ്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി. കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. […]

Continue Reading

മുതലപ്പൊഴിയില്‍ ഇന്ന് രണ്ട് അപകടം; ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ രണ്ട് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഹോളി സ്പിരിറ്റ്, നല്ലിടയന്‍ എന്നീ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹോളി സ്പിരിറ്റ് വള്ളത്തിലുണ്ടായിരുന്ന ഒരു മത്സ്യതൊഴിലാളിക്ക് പരിക്കേറ്റു. ശാന്തിപുരം സ്വദേശി മനോജിനാണ് പരിക്കേറ്റത്. ശക്തമായ തിരയില്‍പ്പെട്ടാണ് നല്ലിടയന്‍ എന്ന കാരിയര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. സുനില്‍, രാജു എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ്. പൂത്തുറ സ്വദേശി ജോണി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള നല്ലിടയന്‍ എന്ന എന്ന താങ്ങുവള്ളത്തിന്റെ കാരിയര്‍ വള്ളമാണിത്.

Continue Reading

കടം കൊടുത്ത 25000 രൂപ തിരികെ ചോദിച്ചു, യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മലയിൽ യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരൻ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേർന്ന് സുഭാഷിനെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും തള്ളിയിട്ടതാണെന്ന് പാലോട് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവർ ബിജുവിനെയും കൂട്ടുപ്രതി സബിനെയും പാലോട് പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് താന്നിമൂട്ടിലെ ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ നിലയില്‍ […]

Continue Reading

സഹതടവുകാരുടെ പരാതി: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക […]

Continue Reading

കാസർകോട് ഉദുമയിൽ അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ

കാസർകോഡ്: കാസർകോട് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30) മകൾഅനാന മറിയ (5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായിരുന്നു. കളനാട് അരമങ്ങാനം അമരാവതി താജുദ്ദീന്‍റെ ഭാര്യയാണ് റുബീന. അഞ്ചുവയസ്സുള്ള മകളുമായി കിണറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലാണ്. ഇവരെ കാണാതായതിനെ തുടര്‍ന്ന് വീടിനടുത്തുള്ള കിണറിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സസും എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുടംബത്തില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി അറിവില്ല. […]

Continue Reading

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ […]

Continue Reading

പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസം​ഗത്തിൽ തെറ്റില്ല, പ്രസ്താവന സ്ത്രീവിരുദ്ധമല്ല; അലന്‍സിയര്‍

തിരുവനന്തപുരം: വിവാദപരാമർശത്തിൽ പ്രതികരണവുമായി നടൻ അലൻസിയർ. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും അലൻസിയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിൽ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നൽകിയത്. ഞാനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെൺകൂട്ടായ്മക്ക് ഉണ്ടാകണം. ആൺകരുത്തുള്ള പ്രതിമ വേണം എന്ന്‌ പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് […]

Continue Reading