രഹസ്യവിവരം, പൊലീസുകാരന്റെ വീട്ടിൽ എക്സൈസ് എത്തി, പിടിച്ചത് ഒന്നും രണ്ടുമല്ല, 8 ലിറ്റർ വാറ്റുചാരായയും വാഷും

കൊച്ചി : എറണാകുളം ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടി.ജോയ് ആന്റണിയുടെ വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്നാണ് 8 ലിറ്റർ വാറ്റു ചാരായവും 35 ലിറ്റർ വാഷും പിടികൂടിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പൊലീസുകാരനെ പിടികൂടാനായിട്ടില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ […]

Continue Reading

പി.എസ്.സിയുടെ പേരിൽ നിയമന തട്ടിപ്പ്, കിട്ടിയത് വ്യാജ രേഖ, ലക്ഷങ്ങൾ പിരിച്ചത് രശ്മിയുടെ നേതൃത്വത്തിൽ; അറസ്റ്റ്

തിരുവനന്തപുരം : പി.എസ്.സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിനി രശ്മിയാണ് പൊലീസില്‍ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചത്. പരീക്ഷ എഴുതാതെ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുഖ്യപ്രതി രാജലക്ഷ്മിക്കായി അന്വേഷണം തുടരുകയാണ് പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവ് നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. പ്രതികളായ ആർ. രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരെയും പിടികൂടാനായിട്ടില്ല. ടൂറിസം, വിജിലൻസ്, […]

Continue Reading

നിപയിൽ ആശ്വാസ വാർത്ത; 11 സാംപിളുകൾ കൂടി നെ​ഗറ്റീവ്, പുതിയ കേസ് ഇല്ല, 9കാരന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നത്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ […]

Continue Reading

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല, മിക്ക സമയവും അമ്മയോട് ഫോണിൽ സംസാരം, വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ്

മുംബൈ: ഭാര്യ മുഴുവന്‍ സമയം ഫോണില്‍ തന്നെ വീട്ടുജോലി തീരുന്നില്ല വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തി യുവാവ്. വിവാഹം കഴിഞ്ഞ് 13ാം വര്‍ഷമാണ് മുംബൈ സ്വദേശിയായ 35കാരന്‍ കോടതിയില്‍ വിവാഹ മോചന ഹര്‍ജിയുമായി എത്തിയത്. 2018ല്‍ കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെയാണ് യുവാവ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ദിവസത്തിന്റെ ഏറിയ പങ്കും ഭാര്യയുടെ അമ്മയുമായി ഫോണില്‍ സമയം കളയുകയാണെന്നും അതിനാല്‍ വീട്ട് ജോലികള്‍ തീരാറില്ല. മിക്ക ദിവസവും ഭക്ഷണം പോലും കഴിക്കാതെ ജോലിക്ക് പോവേണ്ട […]

Continue Reading

കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: 2021-ൽ കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. 27 വയസുള്ള ജഫ് ജോൺ ലൂയിസ് ആണ് കൊല്ലപ്പെട്ടത്. കോട്ടയം വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ, സ്റ്റിഫിൻ, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.മുൻവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു

Continue Reading

ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്

കൊച്ചി: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. കാസര്‍കോട് ചന്തേര പൊലീസാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Continue Reading

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമം; വ്ളോഗർ ‘മല്ലു ട്രാവലർ’ക്കെതിരെ പരാതി

കൊച്ചി: മലയാളി വ്ളോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനെതിരെ പീഡന പരാതി. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി ‌പറയുന്നു. യുവതിയുടെ പരാതിയിൽ ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മല്ലു ട്രാവലര്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാണ് ഷക്കിർ പ്രശസ്തനായത്. കണ്ണൂർ സ്വദേശിയാണ്.

Continue Reading

‘ഒന്നിപ്പ്’ റസാഖ് പാലേരിയുടെ കേരള പര്യടനം ഞായർ മുതൽ വയനാട്ടിൽ

കൽപറ്റ: വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകർത്തെറിയുന്ന സംഘ്പരിവാർ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാർദവും ഉയർത്തി പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം ‘ ഒന്നിപ്പ് ‘ ഞായർ മുതൽ രണ്ട് ദിവസം വയനാട്ടിൽ നടക്കുമെന്നു സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു. സെപ്തംമ്പർ 17 ന് രാവിലെ  പത്മശ്രീ ചെറുവയൽ രാമനെ സന്ദർശിച്ചു പര്യടനത്തിനു തുടക്കം കുറിക്കും വൈകുന്നേരം കൽപറ്റയിൽ വെച്ചു നടക്കുന്ന […]

Continue Reading

മതേതരത്വത്തിന് മാതൃകയായി വീണ്ടും റെജിയേട്ടൻ

തൃശ്ശിലേരി:നബിദിനാഘോഷത്തിന് രാത്രി ഭക്ഷണമൊരുക്കാൻ നാലാം വർഷവും റെജി എടത്തറ.ജീവകാരുണ്യ പ്രവർത്തനത്തിനായി കിട്ടുന്ന വരുമാനത്തിൻ്റെ സിംഹഭാഗവും ചെലവിടുന്ന റെജിക്ക് തൃശ്ശിലേരി ജുമാമസ്ജിദിനോട് പ്രത്യേക സ്നേഹമാണ്, സ്വന്തംമാതാപിതാക്കളുടെ ഓർമ്മ മരം നട്ടതും, മസ്ജിദിൻ്റെമുറ്റത്താണ്.മാനന്തവാടി സെൻറ് തോമസ് മലങ്കര കാതലിക് ചർച്ച് ഫാദർ റോയ് വലിയപറമ്പിലിൻ്റെ സാന്നിദ്ധ്യത്തിൽ, ഇത്തവണത്തെ ഭക്ഷണത്തിനുള്ള തുകമഹല്ല് കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി, മഹല്ല് ഖത്തീബ് സ്വാദിഖ് ജൗഹരി അൽ ഖാദിരി, ഫൈറൂസ് സഖാഫി അൽ ഖാദിരി, അനസ് സഅദി, മജീദ് തട്ടാങ്കണ്ടി, സൈനുദ്ദീൻ, […]

Continue Reading

കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്‌മ

കൽപ്പറ്റ:കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ നടന്ന ധർണയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.എല്ലാവിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങളാണ്‌ ബിജെപി സർക്കാർ നടപ്പാക്കുന്നത്‌. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്യുന്നു. അർഹമായ വിഹതം പോലും തടഞ്ഞുവെക്കുന്ന നടപടിയാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഇതിൽ പ്രതിഷേധിച്ചായിരുന്നു ധർണ.കൽപ്പറ്റയിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. എം മധു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി […]

Continue Reading