ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞുവീണു; മേളക്കാര്‍ക്ക് പരിക്ക്

പത്തനംതിട്ട: ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു. പത്തനംതിട്ട അടൂരിൽ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലായിരുന്നു അപകടം. വാദ്യമേളം നടക്കുന്നതിനിടെ അതു കാണാൻ കുട്ടികൾ മതിലിൽ ചാരി നില്‍ക്കുകയായിരുന്നു. ഇതോടെയാണ് മതില്‍ ഇടിഞ്ഞുവീണത്. അപകടത്തില്‍ മേളക്കാര്‍ക്ക് നിസാര പരിക്കേറ്റു. രാവിലെ പതിനൊന്ന് മണിയോടെ കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. വാദ്യഘോഷങ്ങള്‍ കാണാന്‍ നിരവധി കുട്ടികള്‍ മതിലില്‍ ചാരി നിന്നതോടെ മതില്‍ ഇടിഞ്ഞ് കോളേജിന് മുന്‍വശത്തുള്ള റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. വാദ്യമേള സംഘത്തിലെ ഏതാനും […]

Continue Reading

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ശിശുവിന് തൂക്ക കുറവൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. മാതാവിന് അരിവാള്‍ രോഗമുണ്ടായിരുന്നു. ഇതിന് ചികിത്സയും തേടിയിരുന്നു. അരിവാള്‍ രോഗം മൂലമുള്ള പ്രശ്‌നമാണോ ഗര്‍ഭസ്ഥ ശിശുവിനെ ബാധിച്ചതെന്ന് വ്യക്തത വരേണ്ടതുണ്ട്

Continue Reading

കുളുവില്‍ കനത്ത മണ്ണിടിച്ചില്‍; ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു

കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് നഗരപ്രദേശത്തെ ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. വ്യാഴാഴ്ച രാവിലെ 9.15നാണ് ഏഴ് നിലയുള്ള കെട്ടിടം അടക്കം തകര്‍ന്ന് വീണത്. അപകടസാധ്യത മുന്നില്‍ കണ്ട് നേരത്തെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതമല്ലാത്തെ കെട്ടിടങ്ങളില്‍ നിന്നും മണ്ണിടിച്ചില്‍ സാധ്യത മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സ്ഥലത്ത് ക്യാമ്പ് […]

Continue Reading

തിരഞ്ഞെടുപ്പ് നടക്കുന്നില്ല; ഇന്ത്യൻ ​ഗുസ്തി ഫെഡറേഷന് സസ്പെൻഷൻ

ഡൽഹി: ഇന്ത്യൻ ​ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത് ലോക ​ഗുസ്തി ഫെഡറേഷൻ. തുടർച്ചയായി തിരഞ്ഞെടുപ്പ് നടക്കാത്തതിനാണ് നടപടി. മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിം​ഗിനെതിരെ ലൈം​​ഗിക ആരോപണം മുതൽ നിരവധി വിവാദങ്ങളിലൂടെയാണ് ദേശീയ ​ഗുസ്തി ഫെഡറേഷൻ കടന്നുപോകുന്നത്. ജൂണിൽ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രതിഷേധങ്ങളെ തുടർന്ന് നടന്നില്ല. സസ്പെൻഷൻ മാറുന്നത് വരെ ഇന്ത്യൻ താരങ്ങൾക്ക് ദേശീയ പതാകയ്ക്ക് കീഴിൽ മത്സരിക്കാനാവില്ല. സെപ്റ്റംബർ 16 ന് തുടങ്ങുന്ന ലോക ​ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് നിക്പക്ഷ ബാനറിന് കീഴിലെ […]

Continue Reading

ഇരു കൈകളിലും ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടറുടെ ജീവനൊടുക്കല്‍, ഞെട്ടല്‍ മാറാതെ ബന്ധുക്കള്‍

ചെന്നൈ: ഇരു കൈകളിലും ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടറുടെ ജീവനൊടുക്കിയതിന്‍റെ നടുക്കത്തിലാണ് ചെന്നൈ മെഡിക്കല്‍ കോളേജും ബന്ധുക്കളും. 42 വയസ് പ്രായമുള്ള ആള്‍വാര്‍പേട്ട് സ്വദേശിയും മദ്രാസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറുമായ യു കാര്‍ത്തിയാണ് ജീവനൊടുക്കിയത്. ആള്‍വാര്‍പേട്ടിലെ അപാര്‍ട്ട്മെന്റില്‍ അഴുകി തുടങ്ങിയ നിലയിലാണ് യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഗ്യാസ്ട്രോഎൻട്രോളജി വകുപ്പിലായിരുന്നു കാര്‍ത്തി ജോലി ചെയ്തിരുന്നത്. അവിവാഹിതനായ കാര്‍ത്തി കഴിഞ്ഞ 13 വര്‍ഷമായി ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള ടിടികെ റോഡിലെ അപാര്‍ട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി […]

Continue Reading

ചന്ദ്രയാൻ 3: റോവർ ഇറങ്ങി, ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രനിൽ പതിഞ്ഞു

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാൻഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്. റോവറിലെ സോളാർ പാനൽ വിടർന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ […]

Continue Reading

വിമാനത്തിൽവെച്ച് എന്തോ ഒളിപ്പിക്കുന്നത് കണ്ട് ജീവനക്കാർക്ക് സംശയം; കൊച്ചിയിൽ ഇറങ്ങിയപ്പോള്‍ കസ്റ്റംസ് കുടുക്കി

കൊച്ചി: 24 മണിക്കൂറിനിടയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി മൂന്ന് പേരാണ് പിടിയിലായത്. സ്വർണം അടിവസ്ത്രത്തിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരാണ് പിടിയിലായത്. കാസർകോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസൽ, കോഴിക്കോട് സ്വദേശി ആളൂർ ഹുസൈൻ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. അഷ്റഫ് അടിവസ്ത്രത്തിലേക്ക് എന്തോ പായ്ക്കറ്റ് ഒളിപ്പിക്കുന്നതിൽ സംശയം തോന്നിയ വിമാന ജീവനക്കാർ ആണ് കസ്റ്റംസിന് വിവരം നൽകിയത്. പരിശോധനയിൽ കണ്ടെത്തിയത് 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വർണം. […]

Continue Reading

മാംസം കഴിച്ചു, വീട്ടമ്മയുടെ ചുണ്ടും നാക്കും പൊട്ടി; നിയമം ആയുധമാക്കി പോരാട്ടം, കണ്ടെത്തലിൽ ഞെട്ടി നാട്!

ഇടുക്കി: ഇടുക്കിയിലെ വണ്ടിപ്പെരിയാർ ടൗണിൽ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന മുഴുവൻ മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി. തദ്ദേശ ഭരണ ഓംബുഡ്സ്മാന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. ചങ്ങനാശ്ശേരി സ്വദേശിനി ഷീജാ നിഷാദ് കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിലെ ഒരു മാംസ വ്യാപാര സ്ഥാപനത്തിൽ നിന്ന് മാംസം വാങ്ങിയിരുന്നു. ഇത് കഴിച്ചതിനെ തുടന്ന് ഷീജക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചുണ്ടും നാക്കും പൊട്ടുകയും ചെയ്തു. തുടർന്ന് ഇവർ വണ്ടിപ്പെരിയാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മത്സ്യ – മാംസ സ്ഥാപനങ്ങൾക്ക് […]

Continue Reading

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ; അറിയേണ്ടതെല്ലാം

ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ഇന്നലെ വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്. ജൂലൈ 14ന് ഉച്ചയ്ക്ക് 2.35നാണ് ശ്രീഹരിക്കോട്ടയിലെ […]

Continue Reading

ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങി മണിക്കൂറുകൾ പിന്നിട്ടു, ലാൻഡറിന്റെ വാതിൽ തുറന്നു; റോവ‍ര്‍ പുറത്തേക്ക്

ബംഗ്ലൂരു : ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തിയ ചന്ദ്രയാൻ മൂന്ന് അടുത്ത ഘട്ടത്തിലേക്ക്. ചന്ദ്രയാൻ ലാൻഡറിന്റെ വാതിൽ തുറന്നു. റോവർ പുറത്തേക്ക് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഇസ്രോ കടന്നു. നേരത്തെ അനുകൂല സാഹചര്യമാണോ എന്നതിൽ വ്യക്തത വരുത്തിയ ശേഷം തുട‍‍ര്‍ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു. ചരിത്രം സൃഷ്ടിച്ച്, അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിലാണ് കൃത്യമായ കണക്കുകൂട്ടലിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ ലാൻഡർ ചന്ദ്രനിലിറങ്ങിയത്. നാല് ഘട്ട ലാൻഡിംഗ് […]

Continue Reading