കല്യാണം ശരിയാകുന്നില്ല, അമ്മയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്, കൈകാലുകൾ വെട്ടിമാറ്റി

ഹൈദരാബാദ്: വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന സിദ്ദിപേട്ട് ജില്ലയിലെ ബന്ദമൈലാരത്താണ് സംഭവം. 45 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് അനുയോജ്യമായ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽവെച്ച് രാത്രിയാണ് മകൻ കൊലപാതകം നടത്തിയത്.കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ മകനും മറ്റൊരു ബന്ധുവും അറസ്റ്റിലായതായി അവർ പറഞ്ഞു. യുവതിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. […]

Continue Reading

വയനാട് ജീപ്പ് അപകടം, തീരാ നോവായി ഒമ്പത് പേർ, പോസ്റ്റുമോർട്ടം ഇന്ന്, 12 മണിക്ക് പൊതുദർശനം

മാനന്തവാടി: വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികൾ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദർശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള […]

Continue Reading

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചരമദിനമായ 26 ന് പുതുപ്പള്ളിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്മൃതി യാത്ര ജില്ലയില്‍ നിന്ന് പുറപ്പെട്ടു

കല്‍പ്പറ്റ: വയനാട് ഡി.സി.സിയില്‍ നിന്ന് ആരംഭിച്ച യാത്ര ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഒ.വി. അപ്പച്ചന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായ വി.വി. നാരായണ വാര്യരാണ് യാത്രയുടെ നായകന്‍. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി വയനാട് ജില്ലാ ചെയര്‍മാന്‍ ഇ.വി. അബ്രഹാം, ബെന്നി അരിഞ്ചേര്‍മല, ഇ.വി. സജി, റീത്ത സ്റ്റാന്‍ലി,സി.പി. പുഷ്പലത, ഷേര്‍ലി സെബാസ്റ്റ്യന്‍, പി.വി ആന്റണി, അബു ഏലിയാസ്, വി.സെബാസ്റ്റ്യന്‍ വെള്ളാക്കുഴി, പി. സാബു , കെ.ജി, […]

Continue Reading

ബത്തേരിയില്‍ സന്ദര്‍ശകർക്കായി പൂപ്പാടം ഒരുങ്ങി

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഹരിതകര്‍മ്മ സേന ഒരുക്കിയ പൂപ്പാടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ചെണ്ടുമല്ലി, സൂര്യകാന്തി പൂക്കളാണ് പൂപ്പാടത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് കണ്ണിന് മിഴിവേക്കാന്‍ കാത്ത് നില്‍ക്കുന്നത്. നഗര മധ്യത്തിലെ രണ്ടര ഏക്കര്‍ സ്ഥലത്താണ് ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പൂകൃഷിയിറക്കയത്. ചിത്രങ്ങള്‍ പകര്‍ത്താന്‍ പൂപ്പാടത്ത് സെല്‍ഫി സ്പോട്ടുകളും വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.20 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 8 മുതല്‍ വൈകീട്ട് 6.30 വരെയാണ് പൂപ്പാടത്തിലേക്ക് പ്രവേശനം അനുവദിക്കുക. ഓണക്കാല അവധിദിനങ്ങളിൽ […]

Continue Reading

സുജിതയെ കൊന്നതെങ്ങനെ, തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ; എല്ലാം വിവരിച്ച് പ്രതികൾ; തെളിവെടുപ്പിനിടെ സംഘർഷം

മലപ്പുറം: തൂവൂരിൽ സുജിതയെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. വൻ ജനക്കൂട്ടമാണ് വീടിന് പരിസരത്ത് തടിച്ച് കൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ മർദ്ദിക്കാൻ ചിലർ ശ്രമിച്ചത് നേരിയ സംഘർഷമുണ്ടാക്കി. ചോദ്യം ചെയ്യലിന് ശേഷം നാളെ പ്രതികളെ കോടതിയിൽ ഹാജരാക്കും വൻ ജനക്കൂട്ടത്തിനിടയിലൂടെയാണ് രാവിലെ ഒൻപത് കാലോടെ പ്രതികളെ തുവ്വൂരിൽ കൃത്യം നടന്ന വീട്ടിലെത്തിച്ചത്. പ്രധാന പ്രതികളായ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് ഷിഹാൻ എന്നിവർ കൊലപാതകം നടത്തിയതും […]

Continue Reading

ശ്രദ്ധിക്കുക, വരുന്നത് തുടര്‍ച്ചയായ 4 ദിവസത്തെ ബാങ്ക് അവധി, സെപ്തംബറിൽ 9 അവധികൾ

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിന്‍റെ അവസാന ദിനങ്ങളിലാണ് തിരുവോണം. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസം ബാങ്ക് അവധിയാണ്. നേരിട്ടുള്ള ഇടപാടുകൾ ഇന്ന് നടത്തണം. വരുന്നത് തുടര്‍ച്ചയായ ബാങ്ക് അവധിയായതിനാൽ ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് തന്നെ നടത്തിയില്ലെങ്കിൽ പണികിട്ടും. വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം […]

Continue Reading

അഭിമാനമായി ചന്ദ്രയാൻ 3; റോവർ ചന്ദ്രനിൽ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആ‌ർഒ

ചന്ദ്രയാൻ മൂന്ന് റോവർ ചന്ദ്രനിൽ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആ‌ർഒ. റോവറിന്റെ പിൻ ചക്രങ്ങളിലെ മുദ്രകളും വീഡിയോയിൽ വ്യക്തമായി കാണാം. ഇതോടെ, ചന്ദ്രോപരിതലം തൊട്ട ലോകത്തിലെ എട്ടാമത്തെ റോവര്‍ ഐഎസ്ആർഒയുടേതായി. ഐഎസ്ആ‍ർഒയുടെ കുഞ്ഞൻ റോവർ ലാൻഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്ന ദൃശ്യമാണ് പുറത്ത് വന്നത്. റോവറിന്റെ പിൻചക്രങ്ങളിൽ ഐഎസ്ആ‍ർഒയുടെയും അശോകസ്തംഭത്തിന്റെയും മുദ്രകളുണ്ട്. ചന്ദ്രോപരിതലത്തിലെ നേർത്ത പൊടിമണ്ണിൽ ഇന്ത്യന്‍ മുദ്ര പതിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചന്ദ്രോപരിതലം തൊടുകയും ഇന്ത്യന്‍ മുദ്ര പതിച്ച ശേഷം റോവർ നിൽക്കുന്നത് […]

Continue Reading

കെ.എം ബഷീറിന്റെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി

ദില്ലി : മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ഹർജി സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവ് ,സാക്ഷി മൊഴികൾ എന്നിവ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. സുപ്രീംകോടതി കോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാൻ പാടില്ല. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടേയെന്നും കോടതി വ്യക്തമാക്കി. വേഗത്തിൽ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നായിരുന്നും അതിനാൽ നരഹത്യ […]

Continue Reading

ഇന്‍സ്റ്റഗ്രാം പരിചയം, യുവതിയുടെ 6 പവൻ കൈക്കലാക്കി, വീട്ടിലെത്തിച്ച് ഉപദ്രവം; ‘മീശ’ വിനീത് വീണ്ടും പിടിയിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിച്ച സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയും സോഷ്യൽ മീഡിയ താരവുമായ ‘മീശ വിനീത്’ എന്ന് വിളിക്കുന്ന വിനീത് (26) ആണ് പിടിയിലായത്. സ്വർണ്ണാഭരണങ്ങള്‍ തിരികെ ചോദിച്ച യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം വീടിനുള്ളിൽ വച്ച് മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. […]

Continue Reading

ക്രൂരതയ്ക്ക് നടപടി; ഫീസ് അടയ്ക്കാൻ വൈകിയ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷയെഴുതിച്ച പ്രിൻസിപ്പലിന് സസ്പെൻഷൻ

തിരുവനന്തപുരം : ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തിൽ നടപടി. പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിനാണ് തിരുവനന്തപുരത്ത് ഏഴാംക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചത്. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിൻസിപ്പലിന്റെ ക്രൂര വിവേചനമുണ്ടായത്. പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയെന്നാണ് മാനേജ്മെന്റ് ആദ്യം വിശദീകരിച്ചത്. ജനറൽ സയൻസ് പരീക്ഷ എഴുതുന്നതിനിടെ, എക്സാം ഹോളിലേക്ക് കടന്നുവന്ന പ്രിൻപ്പൽ ജയരാജ് ആർ […]

Continue Reading