പ്രഖ്യാപനം നടന്നിട്ട് 9 വർഷം, ചിലവാക്കിയത് കോടികൾ; വെറും വാക്കായി ഭൂതത്താൻകെട്ട് ചെറുകിട ജല വൈദ്യുത പദ്ധതി

കൊച്ചി: പ്രഖ്യാപനം നടന്ന് ഒൻപത് വർഷമായിട്ടും കോടികൾ ചിലവാക്കിയിട്ടും ഭൂതത്താൻകെട്ട് ചെറുകിട ജല വൈദ്യുത പദ്ധതി നടപ്പായില്ല. 24 മെഗാ വാട്ട് ഉത്പാദിപ്പിക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് 2014 മുതൽ വൈദ്യുതി വകുപ്പ് നൽകുന്ന ഉറപ്പാണ് പാഴാകുന്നത്. ചൈനീസ് കമ്പനിയിൽ നിന്ന് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിലെ തടസ്സങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഭൂതത്താൻകെട്ട് ചെറുകിട ജല വൈദ്യുത പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് രണ്ട് വൈദ്യുതി വകുപ്പ് മന്ത്രിമാർ നിയമസഭയിൽ ഉറപ്പ് നൽകിയതാണ്. ഈ വർഷം ഡിസംബറിൽ എന്നാണ് […]

Continue Reading

ഇന്ന് താപനില നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 വരെയും ഉണ്ടാകും. ശനിയാഴ്ച പുനലൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 35.8 ഡിഗ്രി സെല്‍ഷ്യസ്. പാലക്കാട്, ആലപ്പുഴ, കോട്ടയം-34.5, തിരുവനന്തപുരം സിറ്റി-33.8. ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ […]

Continue Reading

വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഉപദ്രവിച്ചു; അതിഥി തൊഴിലാളി അറസ്റ്റില്‍

ചേര്‍ത്തല: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ഷമീം (28) ആണ് പിടിയിലായത്. ആക്രി പെറുക്കാനായി എത്തിയ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു. അര്‍ത്തുങ്കല്‍ എസ്എച്ച്ഒ പി ജി മധു, എസ്‌ഐമാരായ രാധാകൃഷ്ണന്‍, രജിമോന്‍, എഎസ്‌ഐമാരായ വീനസ്, ഉത്തമന്‍, എസ്‌സിപിഒമാരായ ശശികുമാര്‍, ബൈജു, ശ്രീവിദ്യ, മനു, സജിഷ്, അപര്‍ണ, പ്രവീഷ്, അരുണ്‍ […]

Continue Reading

ഓടുന്ന ബസ്സിലേക്ക് മറ്റൊരു ഡ്രൈവറും കണ്ടക്ടറും കല്ലെറിഞ്ഞു, ചില്ല് തകർന്നു; ഇരുവരും പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ഓടുന്ന ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. തലശ്ശേരി- ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്മിക ബസ്സിന്റെ ഗ്ലാസാണ് തകർത്തത്. രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കല്ലേറ് ഉണ്ടാവുകയായിരുന്നു. സംഭവസമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നു. കല്ലേറിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് കല്ലെറിഞ്ഞത്. എന്നാൽ പ്രകോപനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമല്ല. കല്ലേറ് ഉണ്ടായതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കി. കല്ലെറിഞ്ഞവരെ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

ഓണക്കോടി വിതരണം ചെയ്തു

കരിമ്പടക്കുനി : സാംസ്‌കാരിക നിലയത്തിൽ നല്ലപാഠം സോഷ്യൽ ടീമും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ 15-ആം വാർഡും സംയുക്ത മായി 15-ആം വാർഡിലെ വിവിധ സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ADS പ്രസിഡന്റ്‌ ക്രിസ്റ്റീന യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു. നല്ല പാഠം കോർഡിനേറ്റർ മാരായ നഹനുൽ ഹലീബി കെ.ടി, പ്രെജിത എം, ഷിജി മനൽ, വിനോദ്, ഷാജു, സന്ധ്യ ജോണി, ജോൺസൺ തുടങ്ങിയവർ സംസാരിച്ചു

Continue Reading

മുട്ടിൽ 500 gm കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ കുട്ടമംഗലം എടത്തറവയൽ ഭാഗത്ത് ഹുസൈൻ കെ.സി എന്നയാളുടെ ഷെഡിൽ 500 gm കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനായി ചെറിയ പോളിത്തീൻ കവറുകളിലാക്കുന്നതിനിടയിൽ നാല് യുവാക്കൾ എക്സൈസിന്റെ പിടിയിലായി.ഉസൈൻ കെ.സി, s/o അഷറഫ് കോറോത്ത് ചാലിൽ വീട് കുഞ്ഞുണ്ണിപ്പടി ഭാഗം, മുട്ടിൽ സൗത്ത് വില്ലേജ്, വൈത്തിരി താലൂക്ക് , ഇർഷാദ് ഖാൻ അഷ്കർ, ഒതുവ പറമ്പിൽ വീട് ‘മുട്ടിൽ സൗത്ത് വില്ലേജ് വൈത്തിരി താലൂക്ക് , ജംഷീർ പി പി S/o […]

Continue Reading

സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ച് തരിയോട് പഞ്ചായത്ത്

അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തി തരിയോട് ഗ്രാമപഞ്ചായത്ത് ‘സുരക്ഷ 2023’ ഇന്‍ഷുറന്‍സ് പദ്ധതി 100 ശതമാനം പൂര്‍ത്തീകരിച്ചു. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്ര സർക്കാറിന്റെ സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ക്യാമ്പയിനാണ് സുരക്ഷ 2023. ഇരുപത് രൂപയുടെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന അപകട ഇന്‍ഷൂറന്‍സ് കൂടാതെ 436 രൂപ […]

Continue Reading

ലഖ്നൌ-രാമേശ്വരം ട്രെയിനിൽ തീപിടിത്തം, 5 പേർ വെന്തുമരിച്ചു, ട്രെയിനിനുള്ളിൽ പാചകത്തിന് ശ്രമിച്ചവരെന്ന് വിവരം

ചെന്നൈ : തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ലഖ്നൌ – രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ട്രെയിനിലാണ് അപകടമുണ്ടായത്. യുപി സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

Continue Reading

ശാസ്ത്ര നേട്ടത്തിൽ അഭിമാനം, ചന്ദ്രയാൻ 3 വിജയശിൽപ്പികളെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ നേരിട്ടെത്തി പ്രധാനമന്ത്രി

ബെംഗളൂരു : ഇന്ത്യയുടെ അഭിമാനമായിത്തീർന്ന ചന്ദ്രയാൻ 3 വിജയ ശിൽപ്പികളെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്‍റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് മോദി ബെംഗളൂരു വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ, ജയ് അനുസന്ധാൻ മുദ്രാവാക്യം മുഴക്കിയ മോദി, ഇസ്രോ ശാസ്ത്രജ്ഞരെ കാണാൻ താൻ കാത്തിരിക്കുകയാണെന്നും അറിയിച്ചു. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് വേളയിൽ വിദേശപര്യടനത്തിലായതിനാൽ എത്താൻ കഴിഞ്ഞില്ല. അതിനാൽ […]

Continue Reading

ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കും: സപ്ലൈക്കോ

തിരുവനന്തപുരം: ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി. കിറ്റിലെ മിൽമയുടെ പായസകൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു പ്രധാനപ്രശ്നം. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഭാഗികമായെങ്കിലും ഇന്നലെ കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്. ഇന്ന് മുതൽ ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാൻ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ മുതൽ ആളുകൾ കിറ്റ് വാങ്ങാനെത്തുന്നുണ്ടെങ്കില്ലും വാങ്ങാൻ കഴിയാതെ മടങ്ങി പോകുന്ന […]

Continue Reading