വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും.!

പുതിയ അടവുമായി വാട്ട്സ്ആപ്പില്‍ സജീവമായിരിക്കുകയാണ് തട്ടിപ്പുകാര്‍. യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട പുതിയ ഗ്രൂപ്പിന്റെ തട്ടിപ്പ് കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‌‍ സജീവമാകുന്നത്. ആളുകളെ വിളിക്കാനും അവരെ പറ്റിക്കാനുമായി അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പരുകളാണ് തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഏതെങ്കിലും കമ്പനിയുടെ മേലധികാരികൾ, സഹപ്രവർത്തകർ, വൻകിട കമ്പനികളുടെ സീനിയർ എക്സിക്യൂട്ടിവുകൾ എന്നിങ്ങനെ കമ്പനിയിലെ പ്രധാനപ്പെട്ട ആളുകളായി നടിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്. നിരവധി പേർക്കാണ് കോളുകളും സന്ദേശങ്ങളും വന്നിട്ടുള്ളതെന്ന് പുറത്തുവന്ന റിപ്പോർട്ടുകള്‍ പറയുന്നു. ഐഎഎൻഎസിന്റെ […]

Continue Reading

ഇന്ത്യന്‍ തങ്കം! ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര, റെക്കോർഡ്

ബുഡാപെസ്റ്റ്: ഇത് ചരിത്രം, ചന്ദ്രന്‍ കീഴടക്കിയ ഇന്ത്യയുടെ ലോകം കീഴടക്കിയ അത്‍ലറ്റായി പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡ് ബുക്കില്‍ പേരെഴുതി. ലോക […]

Continue Reading

വിലക്ക് ലംഘിച്ച് വിഎച്ച്പി യാത്ര ഇന്ന്, ഹരിയാന കനത്ത ജാഗ്രതയിൽ; നൂഹിൽ നിരോധനാജ്ഞ

ദില്ലി: ഹരിയാന നൂഹിൽ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയിൽ സഹകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ 31ന് ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും അതിൽ 6 പെർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മുൻ കരുതലായി നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് ഇൻ്റർനെറ്റ് […]

Continue Reading

ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത്; അന്വേഷണം തുടങ്ങി

ദില്ലി: ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത് കണ്ടെത്തി. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യത്തിനൊപ്പം ജി 20 ക്കെതിരെയും മുദ്രവാക്യമുണ്ട്. ഇതു സംബന്ധിച്ച പുതിയ വീഡിയോയും ഖാലിസ്ഥാൻ സംഘടന പുറത്തു വിട്ടു. അതേസമയം, ദില്ലി പൊലീസ് സ്പെഷ്യൽ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ദില്ലിയിൽ ശിവാജി പാർക്ക് ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജി20 ഇന്ത്യയിൽ നടക്കുന്നതിനെതിരെയാണ് ചില മുദ്രാവാക്യങ്ങൾ. മുദ്രാവാക്യങ്ങൾ എഴുതിയ ഒരു വീഡിയോയും സിഖ് […]

Continue Reading

പുതിയ ഐഫോണ്‍ സ്വന്തമാക്കാം മികച്ച വിലക്കുറവില്‍; ഗംഭീര ഓഫര്‍ ഇങ്ങനെ.!

വിലക്കുറവിൽ ഐഫോൺ 14 പ്രോ സ്വന്തമാക്കാം. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിലക്കുറവിൽ ഫോൺ ഇപ്പോൾ ലഭ്യമാകുക. ഉപഭോക്താക്കൾക്ക് 12,901 രൂപ വരെ കിഴിവ് ലഭിക്കും. ഐഫോൺ 14 പ്രോയിലെ ഈ കിഴിവ് ഓഫർ ആമസോണിലും ഫ്ലിപ്കാർട്ടിലും ആക്സസ് ചെയ്യാവുന്നതാണ്. ഐഫോൺ 14 പ്രോ സ്വന്തമാക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണിത്. 128 ജിബി സ്റ്റോറേജ് ഉള്ള ഫോൺ 1,29,900 രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നിരുന്നാലും, 11 മാസം പിന്നിട്ടപ്പോൾ, അതിന്റെ വിലയിൽ ഗണ്യമായ കുറവുണ്ടായി. നിലവിൽ, […]

Continue Reading

കിടപ്പിലായ ഭാര്യയെ കത്തി കൊണ്ട് കുത്തി; പിന്നാലെ കഴുത്തറുത്ത് 79കാരന്‍റെ ആത്മഹത്യാശ്രമം

മുംബൈ: രോഗിയായ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം വൃദ്ധന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുംബൈയിലെ ഫ്ലാറ്റിലാണ് സംഭവം. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ താക്കൂര്‍ വില്ലേജിലെ മെര്‍ക്കുറി സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് സംഭവം. 79കാരനായ വിഷ്ണുകാന്ത് നർസിപ ബാലൂരാണ് ഭാര്യ ശകുന്തളയെ കത്തി കൊണ്ട് കുത്തിയത്. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശകുന്തളയുടെ കഴുത്തിന്‍റെ പിന്നിലാണ്, വിഷ്ണുകാന്ത് ഒന്നിലേറെ തവണ കുത്തിയത്. അതിനുശേഷം വിഷ്ണുകാന്ത് സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചു. രോഗബാധിതയായ ശകുന്തള ഏറെ നാളായി കിടപ്പിലായിരുന്നു. അതിന്‍റെ നിരാശയിലും […]

Continue Reading

കാമുകനുമായി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്തി; അച്ഛനും സഹോദരങ്ങളും പിടിയില്‍

ദില്ലി: ഉത്തർപ്രദേശില്‍ കാമുകനുമായി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്തി. അച്ഛനും സഹോദരങ്ങളും ചേർന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ കുസംബിയിലാണ് സംഭവം. കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് 17 കാരിയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അയൽവാസികള്‍ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ അച്ഛനെയും രണ്ട് സഹോദരങ്ങളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ദുരഭിമാനക്കൊലയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് […]

Continue Reading

പുഴുക്കലരിക്ക് വില കുറഞ്ഞേക്കും; 20 ശതമാനം കയറ്റുമതി തീരുവ ചുമത്തി കേന്ദ്രം

ഡൽഹി: അരിയുടെ വിലക്കയറ്റം തടയാൻ ഒരുപുഴുക്കൻ ഇനങ്ങളുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തി കേന്ദ്രം. ഇതിലൂടെ അരി വില കിലോയ്ക്ക് രണ്ട് രൂപ കുറഞ്ഞേക്കും. ഇതോടെ രാജ്യത്ത് അരിയുടെ സ്റ്റോക്ക് ഉറപ്പാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒക്ടോബർ 16വരെയാണ് ഈ തീരുവ ചുമത്തിയിരിക്കുന്നത്. നിലവിൽ തുറമുഖങ്ങളിലെത്തിച്ച അരിക്ക് തീരുവ ചുമത്തില്ല. നെല്ലുൽപാദനം ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. 2023 ഏപ്രിൽ മുതൽ ഒരുപുഴുക്കൻ അരിയുടെ വില 19% മാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ അരിയുടെ വില വർദ്ധന […]

Continue Reading

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരെ പൊലീസിന് അറസ്റ്റ് ചെയ്യാം, കുറ്റപത്രം സമർപ്പിക്കാന്‍ നിയമോപദേശം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ നടപടി തുടരാമെന്നാണ് നിയമോപദേശം. ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് കേസിൽ പ്രതികൾ. കേസിൽ കുറ്റപത്രം സമർപ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വർഷം വരെ […]

Continue Reading

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്: ചരിത്രം കുറിക്കാന്‍ നീരജ് ചോപ്ര ഇന്നിറങ്ങും; റിലേയിലും ഇന്ന് ഫൈനല്‍

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ പ്രതീക്ഷയുമായി ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും. നീരജിനൊപ്പം ഡി പി മനുവും കിഷോര്‍ ജെനയും ഫൈനലില്‍ മത്സരിക്കും. രാത്രി 11.45നാണ് ജാവലിന്‍ ത്രോ ഫൈനല്‍ തുടങ്ങുക. ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനൊരുങ്ങുകയാണ് ഒളിംപിക് ചാംപ്യന്‍. ഫൈനലിലെത്താന്‍ നീരജിന് ഒറ്റയേറെ വേണ്ടിവന്നുള്ളൂ. 88.77 മീറ്ററോടെ യോഗ്യതാ റൗണ്ടില്‍ ഒന്നാമത്. സീസണിലെ ഏറ്റവും മികച്ച ദൂരം. സീസണിലെ മികച്ച രണ്ടാമത്തെ ദൂരം താണ്ടിയാണ് നീരജ് ഫൈനലിലെത്തിയത്. പാരിസ് […]

Continue Reading