പച്ചക്കറിക്ക് പിന്നാലെ കുതിച്ചുയർന്ന് അരിവിലയും; വിലക്കയറ്റത്തിന് കാരണം ആന്ധ്രയടക്കം സംസ്ഥാനങ്ങളിലെ കയറ്റുമതി

കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറിക്ക് പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയിൽ അരിക്ക് വിലകൂടിയത്. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണമെത്തുമ്പോഴേക്കും വില റെക്കോർഡിഡുമെന്നാണ് കണക്കുകൂട്ടൽ. ഏറെ ഡിമാൻഡുളള ജയ അരിക്കാണ് പൊളളുന്ന വില. 20 ദിവസം മുമ്പ് മൊത്ത വിപണയിൽ 35 രൂപയായിരുന്നെങ്കിൽ ഇന്നത് 40 ലെത്തി. ചില്ലറ വിപണിയിൽ അഞ്ചുരൂപയെങ്കിലും അധികം നൽകണം. പൊന്നിയരിക്ക് 44 രൂപയുണ്ടായിരുന്നത് 52 ലെത്തി. പച്ചരിക്ക് മൊത്തവിപണയിൽ […]

Continue Reading

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി തന്‍റെ അറിവോടെയല്ല,പിന്‍വലിക്കുമെന്ന് ഐജിലക്ഷ്മൺ, ചീഫ് സെക്രട്ടറിക്ക് കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹര്‍ജിയിൽ അഭിഭാഷകനെ പഴിചാരി ഐജി. ലക്ഷ്മൺ. ഹര്‍ജിയിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിശദീകരിച്ച് ഐജി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഹര്‍ജി അടിയന്തരമായി പിൻവലിക്കാൻ നിര്‍ദ്ദേശം നൽകിയെന്നും ഐജി അറിയിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന അതി ഗുരുതര ആരോപണമായിരുന്നു ഐജി ലക്ഷ്ണൺ ഉന്നയിച്ചത്. മോൺസൺകേസിൽ പ്രതിയാക്കിയതിനെതിരെ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഈ ഹര്‍ജിയുടെ ഗൗരവം കണക്കിലെടുത്ത് വലിയ അച്ചടക്ക നടപടിക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നതിനിടെയാണ് അഭിഭാഷകനെ പഴിചാരി […]

Continue Reading

അന്യ സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകൾ, വാസസ്ഥലംഎന്നിവിടങ്ങളിൽ പരിശോധന നടത്തി

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി എക്സ്സൈസ് സർക്കിൾ പാർട്ടിയും, സുൽത്താൻ ബത്തേരി റേഞ്ച് പാർട്ടിയുംസംയുക്തമായി സുൽത്താൻ ബത്തേരി ടൗൺ ഭാഗം,പുത്തൻകുന്ന് എന്നിവിടങ്ങളിലെ അന്യസംസ്ഥാന ലേബർ ക്യാമ്പ്,തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ മറ്റു ലഹരി വസ്തുക്കൾ എന്നിവ സംബന്ധിച്ച പരിശോധന നടത്തി. സുൽത്താൻ ബത്തേരി എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ. ബി ബാബുരാജ് പരിശോധനക്ക് നേതൃത്യം നൽകി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എം. എ. സുനിൽ കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ പി. […]

Continue Reading

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എണ്ണ വിതരണ കമ്പനികള്‍ സിലിണ്ടറിന്മേല്‍ 99.75 രൂപയുടെ കുറവാണ് വരുത്തിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. എല്ലാം മാസത്തിന്റെ തുടക്കത്തിലും പാചകവാതക സിലിണ്ടറിന്റെ വില എണ്ണ വിതരണ കമ്പനികള്‍ പുനഃപരിശോധിക്കാറുണ്ട്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1680 രൂപയായി താഴ്ന്നു. കഴിഞ്ഞമാസവും വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയാണ് ഇതിനെ […]

Continue Reading

സ്വര്‍ണവില കൂടി; 44,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 44,560 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

Continue Reading

ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; ക്ഷേത്രത്തിൽ അഭയം തേടിയവരെ മോചിപ്പിച്ചു

ദില്ലി: ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ക്ഷേത്രത്തിൽ അഭയം തേടിയ 3000ത്തിലധികം പേരെ മോചിപ്പിച്ചു. അതേസമയം, പ്രദേശത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. അക്രമികൾ കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. പൊലീസ് നടപടിയിൽ 20ഓളം പേർക്ക് പരിക്കേറ്റു. ഒരാൾക്ക് വെടിയേറ്റു. സംഘർഷത്തിന് പിന്നാലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും […]

Continue Reading

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; മൂന്നംഗ സംഘം അറസ്റ്റില്‍

കായംകുളം: ആരാധനാലയങ്ങളും ചെറിയ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. കൊല്ലം കൊറ്റങ്കര മാമ്പുഴ ഭാഗത്ത് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പത്തിയൂര്‍ കോട്ടൂര്‍ വടക്കതില്‍ വീട്ടില്‍ ശ്യാം(37), കൊല്ലം തൃക്കടവൂര്‍ അഞ്ചാലുംമൂട് കുപ്പണ ക്ഷേത്രത്തിന് സമീപത്ത് നിന്ന് കൃഷ്ണപുരം കൃഷ്ണവിലാസം വീട്ടില്‍ അശോകന്‍(40), തിരുവനന്തപുരം ചിറയിന്‍കീഴ് മലവിപൊയ്കയില്‍ വീട്ടില്‍ അനില്‍കുമാര്‍(42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പൊലീസ് രാത്രികാല പട്രോളിങ് നടത്തി വരവെ, ബൈക്കില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന […]

Continue Reading