ദർവേശ് എഴുതുന്നു..

നീ …തീ … കാലം നാണിക്കുന്നകാട്ടാളവൃത്തിതൻപ്രത്യയശാസ്ത്രമാണ് പ്രതി… ഹൃദയം ഇരുമ്പായമാനവർക്കിതൊരുതെറ്റല്ലാതായി മാറുന്നതെറ്റുകൾ മാത്രം.. ഏഴയായി അലയുന്നനാരീമണികളെഅലറി ചവച്ചൊരീകാട്ടാളമാനസം.. നീതിദേവത ഉടവാളുയർത്താതെആരുണ്ടിവിടെഉടയുന്ന മാറിനെകാക്കുവാനായി… നീചരിൽ നീചരായിമാറിയ നാട്ടിന്റെകാവൽ ഭടന്മാരെയാരെതിർക്കും… ചരിത്രം പാടാത്തപാട്ടായി മാറുവാൻചാരിത്രം നശിപ്പിച്ചൊരുകഥയായി ഒരു വ്യഥ… വെളിച്ചം പോലുമിരുട്ടായിമാറുന്ന വൈപരീത്യലോകത്തിൻ പാഴ്രൂപമായിതാഴ് വാര വിലാപങ്ങൾ… വരുമൊരു മിശിഹവൈകാതെയവിടെചുടുകണ്ണീരൊപ്പുവാൻനീതിതൻ കരമായി… ✍️ദർവേശ്

Continue Reading

എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എവുലിൻ അന്ന ഷിബുവിനെ വയനാട് പ്രസ്സ് ക്ലബ്ബ് ആദരിച്ചു

കല്പറ്റ:വയനാട് വിഷൻ ചാനൽ റിപ്പോർട്ടർ സി.വി ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മകളാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വി.എച്ച് ‘എസ്.ഇ. വിദ്യാർത്ഥിയായ എവുലിൻ. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എം. ജെയിംസ് ഉപഹാരം സമർപ്പിച്ചു. നീനു മോഹൻ, ഒ.ടി. അബ്ദുൾ അസീസ്, ജോമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

കേരള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പി. ടി. ചാക്കോ അനുസ്മരണം നടത്തി

മാനന്തവാടി:കേരളത്തിന്റെ ജന്മനസുകളിലെന്നും ഓർമയിലും പ്രവർത്തനങ്ങളിലും അടിയുറച്ചു ജനങ്ങളുടെ ആദരവ് നേടിയെടുത്ത നേതാവ് ആയിരുന്നു ശ്രീ. പി. ടി ചാക്കോ എന്നു, ഉത്ഘാടനം ചെയ്ത Adv. N K വര്ഗീസ്. അദ്ദേഹത്തെ പോലെ ജന ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ നാൾ സ്പീക്കർ ആയതും ഗവർണർ, MLA. MP. മന്ത്രി, തുടർന്ന സ്ഥാനങ്ങൾ അലങ്കരിച്ച ശ്രീ വക്കo പുരുഷോത്തമന്റെ ദേഹവിയോഗത്തിലും യോഗം അനിശോചനം രേഖപ്പെടുത്തി.മാനന്തവാടി ഓഫീസിഴ്സ് ക്ലബ്ബിൽ […]

Continue Reading

കെ.റ്റി. ഗോപിനാഥന് ജെസിഐ യുടെ മാതൃകാ കർഷക പുരസ്‌കാരം

കൽപ്പറ്റ: രോഗത്തേയും ശാരീരിക അവശതയേയും അതിജീവിച്ച് ജൈവ കൃഷി നടത്തി ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ വിപണണം ചെയ്യുന്ന മണിയങ്കോട് കല്ലേ മാക്കൽ കെ.റ്റി. ഗോപിനാഥന് മാതൃകാ കർഷകനുള്ള ജെസിഐ കൽപ്പറ്റ ‘സല്യൂട്ട് ദ സൈലന്റ് സ്റ്റാർ’ പ്രൊജക്ടിന്റെ ഭാഗമായി പുരസ്‌കാരം നല്‍കി ആദരിച്ചു. ജൈവ കൃഷി രംഗത്ത് സ്തുത്യര്‍ഹവും നിശ്ശബ്ദവും മാതൃകാപരവുമായ സേവനം ചെയ്യുന്ന കർഷകനെയാണ്ഈ മാസത്തെ പുരസ്‌കാരത്തിനു പരിഗണിച്ചത്. ജെസിഐ ആവാർഡ് നിർണ്ണയ കമ്മിറ്റിയുടെ വിലയിരുത്തലിനോടൊപ്പം കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടേയും ഒയിസ്ക ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും […]

Continue Reading

മണിപ്പൂർ ജനതക്ക് ഐക്യദാർഡ്യം പ്രകടനവും യോഗവും നടത്തി

തലപ്പുഴ:മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു. ജോസ് പാറക്കൽ,എം.ജി.ബാബു,കെ.വി.ജോൺസൻ,പി.എസ്.മുരുകേശൻ,എൽസി ജോയ്,നിതിൻ തലപ്പുഴ,ജോയ്സി ഷാജു,ചന്ദ്രൻ എടമന,ബബില,സൂര്യ ഗായത്രി,ഫൈസൽ ചുങ്കം,ബിജു നരിപ്പാറ,അഷ്ക്കർ ചുങ്കം,അഖിൽ എം.ജി തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading

മണിപ്പൂര്‍ വംശഹത്യ; പ്രതിഷേധ കൂട്ടായ്മ നടത്തി

കമ്പളക്കാട്: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 15-ആം വാർഡ് കരിമ്പടകുനി എ ഡി എസ് ന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.വാർഡ് മെമ്പർ ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡന്റ് ക്രിസ്റ്റീന,സെക്രട്ടറി സുബൈദ,ആശവർക്കർ റീന,തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

കല്ലോടി-മാനന്തവാടി റൂട്ടിൽ KSRTC സർവീസുകളുടെ അപര്യാപ്തത;വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ എം.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്

എടവക : കല്ലോടി-മാനന്തവാടി റൂട്ടിൽ മതിയായ KSRTC സർവീസുകൾ നടത്തുന്നില്ലെന്നും. ഇതുമൂലം വിദ്യാർത്ഥികളുംമറ്റുള്ളവരും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച് എം എസ് എഫ് അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിവേദനം നൽകി.കല്ലോടി-മാനന്തവാടി റൂട്ടിൽ നിലവിൽ ഉണ്ടായിരുന്ന മുപ്പത്തിനാലിൽപരം ജീപ്പ് സർവീസുകൾ നിർത്തലാക്കിയാണ് KSRTC സർവീസുകൾ ആരംഭിക്കുന്നത്. എന്നാൽ തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് സർവീസുകൾ വെട്ടി ചുരുക്കുകയായിരുന്നു. പാലമുക്ക് വഴി പോയിരുന്ന ബസ് സർവീസുകളും ഇപ്പോൾ നിലവിലില്ല ഇതുമൂലം അതിരാവിലെ ദീർഘദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയാണ് […]

Continue Reading

വെള്ളമുണ്ട എ.യു.പി സ്കൂളിൽ ‘തൂവാല സ്പർശം’ സംഘടിപ്പിച്ചു

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന‘തൂവാല സ്പർശം’ പദ്ധതി വെള്ളമുണ്ട എ.യു.പി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി തൂവാല വിതരണവും വ്യക്തി ശുചിത്വ സന്ദേശ ബോധവത്കരണ ക്ലാസും നടത്തി.ഹെഡ്മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു.സദ്ഗമയ ജില്ലാ കൺവീനവർഡോ.മനു വർഗീസ് വ്യക്തി ശുചിത്വ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി.നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർഡോ.ദീദി ജോയ്,വിനീത് കുമാർ […]

Continue Reading

ഭാര്യയെ പെട്രാൾ ഒഴിച്ച് കൊല്ലാൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു

പാലക്കാട് : ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലിൽ വച്ച് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഭവത്തിൽ പ്രമോദിന്റെ ഭാര്യ കാർത്തിക യ്ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ മഞ്ഞപ്ര നാട്ടുകല്ല് ബസ് സ്റ്റോപ്പിൽ വച്ച് സംഭവം നടന്നത്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക […]

Continue Reading

ലഹരിക്കടത്ത്; താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്, പ്രതിഷേധം

മലപ്പുറം: മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. ലഹരിക്കടത്തിന് പിടിയിലായ സാമി ജിഫ്രിയാണ് മരിച്ചത്. ഇയാൾ തിരുരങ്ങാടി സ്വദേശിയാണ്. ഇന്നലെ രാത്രി ദേവദർ പാലത്തിനു സമീപത്തു വെച്ചാണ് ജിഫ്രിയുൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ പക്കൽ നിന്നും 18 ​ഗ്രാം എംഡിഎംഎ പിടികൂടിയെന്നും പൊലീസ് പറയുന്നു. പുലർച്ചെ ശാരീരികപ്രശ്നം നേരിട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി […]

Continue Reading