സ്പീക്കർ ഹിന്ദു സമുദായത്തോട് മാപ്പ് പറയണം -എൻ എസ് എസ്‌

മാനന്തവാടി: ഹിന്ദുക്കളുടെ ആരാധന മൂർത്തി ആയ ഗണപതി ഭഗവാനെ മോശമായി ചിത്രീകരിച്ച സ്പീക്കർ എ എൻ ഷംസീർ ഈ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് മാനന്തവാടി താലൂക്ക് എൻ എസ് എസ്‌ യൂണിയൻ പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.ഇന്ന് നടന്ന ആചാരസംരക്ഷണ ദിനാചരണം താലൂക്കിലെ എല്ലാ കരയോഗങ്ങളിലും ഭംഗിയായി ആചരിച്ചു. യൂണിയൻ പ്രസിഡന്റ്‌ DR. പി നാരായണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, P V ശ്യാംഘോഷ്, ബിമൽകുമാർ K. V, N V ദാമോദരൻ നായർ,ബാലകൃഷ്ണൻ പുലൂരിഞ്ഞി, സ്വദേശൻ […]

Continue Reading

സുൽത്താൻ ബത്തേരിയുടെ സമ്പൂർണ്ണ ഖര മാലിന്യ സംസ്കരണത്തിന് സുസ്ഥിരമായ പദ്ധതികൾ വേണം: ചെയർമാൻ ടി കെ രമേശ്

സു.ബത്തേരി: മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്ന സുൽത്താൻബത്തേരി നഗരസഭയ്ക്ക് വരുംകാലങ്ങളിലും ഈ പെരുമ നിലനിർത്താൻ സുസ്ഥിരമായ ഖര മാലിന്യ പരിപാലന സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് ചെയർമാൻ ടി കെ രമേഷ്. നഗരസഭയും കേരള ഖര മാലിന്യ പരിപാലന പദ്ധതി(KSWMP) വയനാടും സംയുക്തമായി സംഘടിപ്പിച്ച ‘സ്റ്റെയ്ക്ക് ഹോൾഡർ’ കൂടിയാലോചന യോഗത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർമാൻ.യോഗത്തിൽ കെ എസ് ഡബ്ലിയു എം പിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഖര മാലിന്യ പരിപാലന രൂപരേഖ അവതരിപ്പിക്കുകയും അതിനുമേൽ […]

Continue Reading

പാണക്കാട് ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

വെള്ളമുണ്ട: വെള്ളമുണ്ട ശാഖാ മുസ്ലിം ലീഗ്,യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി അനുസ്മരണ യോഗം യൂത്ത് ലീഗ് മാനന്തവാടി മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.വികെ അബ്ദുള്ള ഹാജി ആദ്യക്ഷത വഹിച്ചു.സി സി അബ്ദുള്ള.സിപി ജബ്ബാർ, എകരത്ത് മൊയ്തു,അയ്യൂബ് കെ.ബഷീർ.ഉമ്മർ സി സി.ഇബ്രാഹിം വെട്ടൻ.ഉമ്മർ മൗലവി.അബ്ദുറഹ്മാൻ ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ഇഡി വാദങ്ങൾ സുപ്രീംകോടതി തള്ളി, ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ജാമ്യം

ദില്ലി : ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധർ നല്കിയ റിപ്പോർട്ട് എം ശിവശങ്കർ ഹാജരാക്കി. കേസിലെ […]

Continue Reading

മണിപ്പൂർ ജനതക്ക് ഐക്യ ദാർഢ്യം :പനമരത്ത്‌ വനിതാ ലീഗ് പ്രധിഷേധ സായാഹ്ന പരിപാടി നടത്തി

പനമരം : മണിപ്പൂർ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പനമരം പഞ്ചായത്ത്‌ വനിതാ ലീഗ്ബസ്റ്റാൻഡിൽ വെച്ച് പ്രധിഷേധ സായാഹ്ന പരിപാടി നടത്തി. മണിപ്പൂർ തകരുന്നു ഈ യാഥാർഥ്യം മനസ്സിലാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.സംഘ പരിവാറിന്റെ അടിമകളായി മാറുന്ന കാലങ്ങളിലേക്കു ജനാതിപത്യതിന്നു മുന്നിൽ നിസ്സഹരായി പോകുന്ന അവസ്ഥയിൽ നിന്നും നാടിനെ രക്ഷിക്കാൻ കരുത്തുറ്റ ഒരു കൂട്ടായ്മ വാർത്തെടുകാൻ നാം ഒറ്റ കെട്ടായി മുന്നോട്ട്..പനമരം പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ് ഹാജറ ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത്‌ […]

Continue Reading

ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

നെടുങ്കരണ: മുസ്ലിം യൂത്ത് ലീഗ് നെടുങ്കരണ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. ഷൗക്കത്ത് കെവി അധ്യക്ഷനായ പരിപാടി മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് എകെ സലീം ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ല പ്രസിഡന്റ് റിൻഷാദ് മില്ലുമുക്ക് അനുസ്മരണ പ്രഭാഷണം നടത്തി. ലത്തീഫ് പികെ,റിയാസ് പാറോൽ,ഷാഹിർ ഷഫാദ് തുടങ്ങിയവർ പ്രസംഗിച്ചു. ജാഫർ സാദിഖ് സ്വാഗതവും റാഫി അറക്കൽ നന്ദിയും പറഞ്ഞു.

Continue Reading

‘രാജ്യത്തെ കബളിപ്പിക്കാൻ ശ്രമിച്ചു’; തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഡോണൾഡ് ട്രംപിനെതിരെ 4 കേസ് കൂടി

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ നാല് കേസ് കൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ട്രംപ് വ്യാഴാഴ്ച വാഷിംടൺ ഡിസിയിലെ കോടതിയിൽ ഹാജരാകണം. ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറിയുള്ള അക്രമത്തിൽ ട്രംപിന്‍റെ പങ്ക് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി […]

Continue Reading

കേരളത്തിന് അപമാനം: കൊല്ലത്തെത്തിയ അമേരിക്കൻ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്. ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ (28), ചെറിയഴിക്കൽ അരയശേരിൽ ജയൻ എന്നിവർ ചേർന്നാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടുദിവസം മുമ്പ് പകൽ സമയത്താണ് സംഭവം നടന്നത്. […]

Continue Reading

‘ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തി വേണ്ട’; വേഗത്തിൽ അറിയിച്ചാൽ പണം തിരിച്ചെടുക്കാമെന്ന് പൊലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ വേഗത്തില്‍ വിവരം അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാമെന്ന് പൊലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നാണ്. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിന് മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്ലൈന്‍ 1930 എന്ന നമ്പറിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും കേരള പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കേരള പൊലീസ് കുറിപ്പ്: […]

Continue Reading

ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെ കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദുരനുഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥിനി പുറത്തുവിട്ടു.

Continue Reading