ഓണക്കാലത്തും ക്ഷാമമോ? പണത്തിനായി സപ്ലൈക്കോയും നെട്ടോട്ടം; ഇത്തവണ കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം

തിരുവനന്തപുരം: ഓണവിപണി പടിവാതിലിൽ നിൽക്കെ ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രം. അടിയന്തരമായി അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീര്‍ക്കാനാണ് വകയിരുത്തിയിട്ടുള്ളത്. ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി മാത്രം പരിമിതപ്പെടുത്താനും തീരുമാനമായി ഓണക്കാലത്ത് വിപുലമായ വിപണി ഇടപെടലാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്. സൂപ്പര്‍ സ്പെഷ്യൽ ഓണചന്തകളടക്കം പദ്ധതി തയ്യാറാക്കിയിട്ടും പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സ്ഥാപനം. വകുപ്പ് തല ചര്‍ച്ചകൾക്കുശേഷം […]

Continue Reading

ഗ്യാൻവാപി സർവ്വെ: അനുമതി നൽകി അലഹബാദ് ഹൈക്കോടതി, ശാസ്ത്രീയ സർവേ ആവശ്യമെന്നും കോടതി

ദില്ലി: ​ഗ്യാൻവാപിയിൽ സർവ്വേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പുരാവസ്തു വകുപ്പിന് പള്ളിയിൽ സർവേ നടത്താം. വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ തള്ളി. ശാസ്ത്രീയ സർവേ ആവശ്യമെന്നും കോടതി പറഞ്ഞു. ഗ്യാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി ഓ​ഗസ്റ്റ് 3 വരെ നീട്ടിയിരുന്നു. വാദം പൂര്‍ത്തിയാക്കി ഓ​ഗസ്റ്റ് 3ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ സര്‍വെ നടത്താന്‍ പുരാവസ്തുവകുപ്പിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വാരണാസിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് […]

Continue Reading

ഭീഷണി സ്വരം വേണ്ട; നികുതി ആവശ്യപ്പെടുന്ന നോട്ടീസുകളിലെ ശൈലി മാറ്റണമെന്ന് സര്‍ക്കാറിനോട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നികുതിയും നികുതി കുടിശ്ശികയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളും നഗരസഭകളും നൽകുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന അധികാരത്തിന്റെ ‘ഭീഷണി സ്വരം’ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നോട്ടീസുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങൾ നികുതി ദായകരെ പ്രകോപിപ്പിക്കുന്നതാണെന്നും കാലം മാറിയിട്ടും ഇത്തരം ശൈലികൾ കാലോചിതമായി പരിഷ്ക്കരിക്കാത്തത് നിർഭാഗ്യകരമാണെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ നിരീക്ഷിച്ചു. മാപ്പപേക്ഷയുടെ പ്രയോഗത്തിലും മറ്റും സർക്കാർ വരുത്തിയ കാലോചിതമായ പരിഷ്ക്കാരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന നോട്ടീസുകളിലും വരുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കെട്ടിട […]

Continue Reading

സഞ്ജു സാംസൺ ഫോർച്യൂൺ ഐ.എ.എസ് അക്കാദമി ബ്രാൻഡ് അംബാസഡർ

സിവിൽ സർവ്വീസ് പരിശീലനം നൽകുന്ന ഫോർച്യൂൺ ഐ.എ.എസ് അക്കാദമി ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റർ സംഞ്ജു സാംസണെ നിയമിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി സിവിൽ സർവ്വീസ് ഉദ്യോ​ഗാർത്ഥികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫോർച്യൂൺ ഐ.എ.എസ് അക്കാദമി. ഇതിനോടകം 300-ൽ അധികം പേർക്ക് സിവിൽ സർവ്വീസ് നേടിക്കൊടുക്കാനും സ്ഥാപനത്തിന് കഴിഞ്ഞു. കേരളത്തിന് പുറമെ തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിൽ പഠിക്കുന്നുണ്ട്. സിവിൽ സർവ്വീസ് ലക്ഷ്യമിട്ട് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള […]

Continue Reading

കെ എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് 4 വര്‍ഷം, നരഹത്യാക്കുറ്റം ഒഴിവാക്കണമെന്ന ആവശ്യവുമായി ശ്രീറാം സുപ്രീം കോടതിയില്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം പിന്നിടുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന കെ എം ബഷീറെന്ന മാധ്യമപ്രവർത്തകനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറാണ് ഇടിച്ചു തെറിപ്പിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിലോടിച്ച കാർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബഷീറിലേക്ക് മാത്രമല്ല, ഒരു […]

Continue Reading

പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുമായി ബീഹാർ സ്വദേശികൾ പിടിയിൽ; കൂട്ടത്തിൽ സ്കൂൾ യൂണിഫോം ധരിച്ച 13കാരിയും

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. എറണാകുളം പുറയാറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലാണ് സ്കൂൾ യൂനിഫോം ധരിച്ച 13 കാരിയെയും 17കാരിയെയുമെത്തിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ. ഇന്നലെ രാത്രി 7.30ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്. പുറയാർ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ജുവൈനൽ ഹോമിലേക്ക് മാറ്റി.

Continue Reading

ഇന്‍ഷുറൻസ് എടുത്തയാളെ സമീപിച്ച് തട്ടിപ്പ്; പോളിസി വ്യാജമെന്നറിഞ്ഞത് ബാങ്കിൽ അന്വേഷിച്ചപ്പോൾ; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ല വീട്ടിൽ ഷെറിൻ എസ്. തോമസ് (28) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത് ആന്ധ്ര ബാങ്ക് യൂണിയൻ ബാങ്കുമായി ലയിച്ചതിനു ശേഷം ഈ ബാങ്കില്‍ അക്കൗണ്ട് ഉള്ള ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ സമീപിച്ച് ആന്ധ്ര ബാങ്കിൽ ഉണ്ടായിരുന്നപ്പോൾ എടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസി പുതിയ ബാങ്കിലേക്ക് പോർട്ട് ചെയ്തു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. […]

Continue Reading

അതിഥി തൊഴിലാളിക്യാമ്പുകളിൽ വ്യപക പരിശോധന, കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ

തിരുവനന്തപുരം: അതിഥിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് പരിശോധന നടത്തി. സംസ്ഥാനത്തൊട്ടാകെ 142 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. കരാർ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആക്ട് […]

Continue Reading

താനൂർ കസ്റ്റഡി മരണം: താമിറിനെ അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന വാദം കള്ളം;​ ഗുരുതര ആരോപണവുമായി ​കുടുംബം

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. യുവാവിനെ താനൂരിൽ നിന്ന് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയിൽ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം പറയുന്നു. താമസസ്ഥലത്ത് നിന്നും അടിവസ്ത്രത്തിലാണ് ജിഫ്രിയെ കൊണ്ടു പോയതെന്നും ക്രൂരമായി മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നു. ലഹരി മരുന്ന് കൈവശം വെച്ച താമിർ ജിഫ്രിയെയും മറ്റ് 4 പേരെയും താനൂർ ദേവദാർ പാലത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തു എന്നായിരുന്നു പോലീസ് പറഞ്ഞത്. […]

Continue Reading

കബനിക്കായ് വയനാട്; മാപ്പിംഗ് പൂര്‍ത്തിയായി

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള കബനി നദീ പുനരുജീവനം ക്യാമ്പയിനിന്റെ മാപ്പിംഗ് പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. എഴുനൂറ്റി അന്‍പതോളം നീര്‍ച്ചാലുകളും തോടുകളുമാണ് മാപ്പിംഗിലൂടെ കണ്ടെത്തി അടയാളപ്പെടുത്തിയത്. ക്യാമ്പയിനിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വൈത്തിരി, കോട്ടത്തറ, വെള്ളമുണ്ട, പൊഴുതന, പനമരം, തരിയോട്, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, പുല്‍പള്ളി, പടിഞ്ഞാറത്തറ, എടവക, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി, മാനന്തവാടി നഗരസഭ എന്നീ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മാപ്പിംഗ് നടത്തിയത്. കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ മാപ്പത്തോണ്‍ അവതരണവും ആസൂത്രണവും 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ […]

Continue Reading