‘ചെകുത്താന്‍റെ റൂമില്‍ നടന്നത് എന്ത്’: കേസ് എടുത്തതിന് പിന്നാലെ വീഡിയോയുമായി ബാല.!

കൊച്ചി: ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയ്ക്കെതിരെ പൊലീസ് കേസ് എടുത്തത് വാര്‍ത്തയായിരുന്നു. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചു. എന്നാല്‍ […]

Continue Reading

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 23കാരന്‍ പിടിയില്‍

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ചവറ പന്മന സ്വദേശി 23 വയസ്സുള്ള അനന്തുവിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷമായി 16 വയസ്സുകാരിയുമായി ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായിരുന്നു അനന്തു. സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ റിസോർട്ടിലും വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ലഹരിയ്ക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടർന്ന് യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിന്റെ വൈരാഗ്യത്തിൽ അനന്തു പെൺകുട്ടിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പെൺകുട്ടി […]

Continue Reading

ദേശീയ അവാര്‍ഡ് ജേതാവ് നിതിൻ ദേശായിയുടെ ആത്മഹത്യ; അഞ്ചുപേര്‍ക്കെതിരെ എഫ്ഐആര്‍

മുംബൈ: ബോളിവുഡ് കലാ സംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ അഞ്ചുപേരെ പ്രതിചേര്‍ത്ത് മഹാരാഷ്ട്ര പൊലീസ് കേസ് എടുത്തു. എഡില്‍വെയ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ റഷീഷ് ഷായുടെ പേരും എഫ്ഐആറിലുണ്ട്. മഹാരാഷ്ട്രയിൽ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയലാണ് ഓഗസ്റ്റ് 2ന് നിതിനെ ആത്മഹത്യ ചെയ്‍ത നിലയിൽ കണ്ടെത്തിയത്. കർജത്തിൽ തന്‍റെ ഉടമസ്ഥതയിലുള്ള എൻഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത നിതിൻ ദേശായിക്കുണ്ടായിരുന്നു. നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട്. നിതിന്‍ ദേശായിയുടെ […]

Continue Reading

‘ഒരു മിനിറ്റ്, മിണ്ടാതിരുന്നോ, ഇല്ലെങ്കിൽ ഇഡി വീട്ടിലെത്തും’; ലോക്സഭ ചർച്ചക്കിടെ ഭീഷണിയുമായി കേന്ദ്രമന്ത്രി

ദില്ലി: ലോക്സഭ ചർച്ചക്കിടെ കേന്ദ്ര മന്ത്രി പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമർശം വിവാദമാകുന്നു. ഡൽഹി ഭരണ നിയന്ത്രണ ബില്ലിനുമേൽ വ്യാഴാഴ്ച ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരാമർശമാണ് പുലിവാല് പിടിച്ചത്. ലോക്സഭാ ചർച്ചക്കിടെ സർക്കാർ വാദങ്ങളെ എതിർത്ത പ്രതിപക്ഷ എംപിയോട് മിണ്ടാതിരിക്കണമെന്നും അല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നിങ്ങളുടെ വീട്ടിൽ വന്നേക്കാമെന്നുമായിരുന്നു മീനാക്ഷി ലേഖിയുടെ പരാമർശം. ലോക്‌സഭയിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷം ഡൽഹി ഭരണ നിയന്ത്രണ ബില്ലിനെതിരെ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയുടെ ഭീഷണിപ്പെടുത്തൽ. ‘ഏക് […]

Continue Reading

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻ്റൺ; പ്രണോയ്, രജാവത് സെമിയിൽ

സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻ്റണിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയിയും പ്രിയാൻഷു രജാവതും സെമിയിൽ. ഇന്തോനേഷ്യന്‍ താരം അന്റണി ജിന്റിങിനെ ഒന്നിനെതിരെ രണ്ട് ​ഗെയിമുകൾക്ക് തോൽപ്പിച്ചാണ് എച്ച് എസ് പ്രണോയി സെമിയിലേക്ക് മുന്നേറിയത്. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ തോൽപ്പിച്ചായിരുന്നു പ്രിയാൻഷു രജാവതിന്റെ മുന്നേറ്റം. നാളെ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പരസ്പരം ഏറ്റുമുട്ടും. ഇതോടെ എച്ച് എസ് പ്രണോയിയോ പ്രിയാൻഷു രജാവതോ ഒരാൾ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ കളിക്കുമെന്ന് ഉറപ്പായി. ലോക രണ്ടാം നമ്പർ താരത്തെ […]

Continue Reading

കൂട്ടുകാരന്‍റെ ഭാര്യയോട് മോശം സംസാരം, ചോദ്യം ചെയ്തതിന് നാലംഗ സംഘം വീട് കയറി തല്ലി, കാല് തല്ലിയൊടിച്ചു

തിരുവനന്തപുരം: വെങ്ങാനൂരിൽ നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ടന്‍റെ ഭാര്യയേയും ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിന്‍റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് പരുക്കേറ്റത്. യുവാവിന്റെ കാല് പട്ടിക കൊണ്ട് അടിച്ച്‌പൊട്ടിക്കുകയും വീട്ടിലെ ടെലിവിഷൻ അടക്കുളള ഗൃഹോപകര ണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യ നിജയെ സംഘം തറയിൽ തളളിയിട്ട് മുതുകിൽ ചവിട്ടി പരുക്കേൽപ്പിച്ചത്. പരിക്കേറ്റ വിജിന്റെ സുഹൃത്തുക്കളായ ജിജിൻ, കിച്ചു, അഭിലാഷ്, അനു എന്നിവരാണ് […]

Continue Reading

അയോഗ്യത നീങ്ങിയ വിധിയിൽ ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി, ‘എന്ത് സംഭവിച്ചാലും… കർത്തവ്യം അതേപടി തുടരും’

ദില്ലി: ‘മോദി’ പരാമ‍ർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ സുപ്രീം കോടതിയുടെ അനുകൂല വിധിയിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. എന്ത് സംഭവിച്ചാലും എന്റെ കർത്തവ്യം അതേപടി തുടരും എന്നാണ് രാഹുൽ ഗാന്ധി ആദ്യമായി പ്രതികരിച്ചത്. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും വിധി വന്ന ശേഷമുള്ള ആദ്യ ട്വീറ്റിൽ രാഹുൽ വ്യക്തമാക്കി അതേസമയം ഇന്ത്യൻ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖർ രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധിയിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. .സൂര്യനേയും ചന്ദ്രനേയും സത്യത്തേയും […]

Continue Reading

ബൈക്കിലെത്തി മൊബൈലും മാലയും തട്ടിപ്പറിക്കുന്ന സംഘങ്ങള്‍ സജീവം; അന്വേഷണം ശക്തമാക്കി പൊലീസ്

കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി. ചെമ്മനാട് ചാമക്കടവിലെ സെല്‍വിയുടെ നാലു ഗ്രാമിന്റെ മാലയാണ് പൊട്ടിച്ചത്. കപ്പണയടുക്കം- കൊമ്പനടുക്കം റോഡരികിലൂടെ നടന്ന് പോകുമ്പോഴാണ് പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടതെന്ന് സെല്‍വി പറഞ്ഞു. റോസ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് കറുത്ത ബൈക്കിലെത്തിയ വ്യക്തിയാണ് മാല തട്ടിപ്പറിച്ചതെന്ന് മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ശെല്‍വി പറഞ്ഞു. ബൈക്കിലെത്തിയ സംഘം ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ടു ബൈക്കിലെത്തിയ സംഘം യുവതിയുടെ കൈയില്‍ നിന്ന് […]

Continue Reading

നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വീണ്ടും സമയം നീട്ടി ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് റിപ്പോർട്ട് നൽകി. സാക്ഷി വിസ്താരം […]

Continue Reading

മണിപ്പൂരിൽ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു; 27 പേർക്ക് പരിക്ക്, വെള്ളിയാഴ്ച ചർച്ച ആവാമെന്ന് അമിത് ഷാ

ദില്ലി: സംഘർഷം തുടരുന്ന മണിപ്പൂരിൽ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം. 27 പേർക്ക് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പരിക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐആർബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചെന്നും സർക്കാർ സ്ഥിരീകരിച്ചു. അതേസമയം, മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ അടുത്ത വെള്ളിയാഴ്ച ചർച്ച ആവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിന് മുമ്പ് സമയക്കുറവുണ്ടെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യസഭയിലുണ്ടാക്കിയ ധാരണയ്ക്ക് […]

Continue Reading