അമ്മ മരിച്ചെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കി, യുവതിയുടെ നടത്തത്തിൽ സംശയം തോന്നി; ഷൂസ് അഴിപ്പിച്ചപ്പോൾ കണ്ടത്!

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. മരിച്ച അമ്മയെ സന്ദർശിക്കാനെന്ന പേരിൽ പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ബഹ്റൈനിൽ നിന്നും വന്ന യുവതിയാണ് 518 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്. ഷൂസില്‍ ഒളിപ്പിച്ച 275 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെത്തിയത്. […]

Continue Reading

ഡ്രൈനേജ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ: വർഷങ്ങളായി കണിയാമ്പറ്റ മിലുമുക്കിലെ ടൗണുമായി ബന്ധപ്പെട്ട് ചർച്ചയായിരുന്ന ഡ്രൈനേജ് നിർമ്മാണത്തിനു അറുതി യായി. പി. ഡബ്ലിയു. ഡി കല്പറ്റ സബ് ഡിവിഷൻന്റെ കീഴിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണ പ്രവർത്തി കല്പറ്റ നിയോജക മണ്ഡലം എം. എൽ. എ. T. സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ബിന്ദു.അബ്ദുള്ള വരിയിൽ കുഞ്ഞമ്മദ് നെല്ലോളി. വാഴയിൽ ഇബ്രാഹിം. സൈതലവി എ. കെ […]

Continue Reading

ഡി വൈ എഫ് ഐ കാൽനട പ്രചാരണ ജാഥ നടത്തി

കൽപ്പറ്റ:ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന സെക്കുലർ സ്ട്രീറ്റിൻ്റെ പ്രപ്രചരണാർത്ഥം ഡി വൈ എഫ് ഐ കൽപ്പറ്റ മണ്ഡലം പ്രചരണ ജാഥ വൈത്തിരി, പൊഴുതന, അച്ചു രാനം മേഖലകളിൽ പര്യടനം നടത്തി. വൈത്തിരിയിൽ നൽകിയ സ്വീകരണത്തിൽ എസ് ചിത്രകുമാർ സ്വാഗതo പറഞ്ഞു, കെ ഗണേഷ് അദ്യക്ഷനായി, പൊഴുതനയിൽ നൽകിയ സ്വീകരണത്തിൽ അഫ്സൽ സ്വാഗതo പറഞ്ഞു, വിനോദ് അദ്യക്ഷനായി, അച്ചൂരാനം ആറാം മൈലിൽ നൽകിയ […]

Continue Reading

‘മാനിഷാദ’ സമ്പർക്ക ക്യാംപയിൻ തുടങ്ങി

മാനന്തവാടി: മണിപ്പൂരിലെ നരനായാട്ടിനെതിരെ മാനവീകതയുടെ സന്ദേശവുമായി മാനന്തവാടിയിൽ നടക്കുന്ന ‘മാനിഷാദ’ എന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം സമ്പർക്ക ക്യാംപയിൻ തുടങ്ങി .ആഗസ്ത് 13 ഞായർ 3.30 ന്മാനന്തവാടി എരുമത്തെരുവ് നിന്ന് ദ്വാരക വരെയാണ്മനുഷ്യ ചങ്ങല തീർക്കുന്നത്. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ. രക്ന വല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, സംഘാടക സമിതി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, […]

Continue Reading

ലഘുലേഖ വിതരണം ചെയ്തു

പനമരം:എസ് പി സി ദിനാചരണത്തിന്റെ ഭാഗമായി പനമരം എസ് പി സി ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായ് ലഘുലേഖ പനമരം ടൗണിൽ വിതരണം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ ഗൗരവത്തോടെ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് കേഡറ്റുകൾ ലഘുലേഖകൾ വിതരണം ചെയ്തത് . പ്രസ്തുത പരിപാടിയിൽ നവാസ് ടി ,രേഖ കെ ഷിഹാബ് MA ,അനൂപ് M തുടങ്ങിയവർ കേഡറ്റുകളോടൊപ്പം പങ്കെടുത്തു

Continue Reading

ശുചിത്വ മാലിന്യ ഭേദഗതി പദ്ധതി; ആസൂത്രണ സമിതി അംഗീകാരം നല്‍കി

തദ്ദേശ സ്ഥാപനങ്ങളിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ശുചിത്വ-മാലിന്യ പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയ പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. 2023-24 വാര്‍ഷിക പദ്ധതി വിനിയോഗത്തിന്റെ നാലുമാസത്തെ പുരോഗതി യോഗം വിലയിരുത്തി. ഇതുവരെ 13.51 ശതമാനം വികസന ഫണ്ട് വിനിയോഗം നടത്തി. […]

Continue Reading

സംയുക്ക്തട്രേഡ് യൂണിയന്‍ വാഹന പ്രചരണ ജാഥ

കല്‍പ്പറ്റ-:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ആഗസ്റ്റ് 9 ന് ദേശവ്യ പകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടക്കുന്ന മഹാ പ്രക്ഷോഭത്തിന്റെ പ്രചരണാത്ഥം സംയുക്ക്തട്രേഡ് യൂണിയന്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ല വാഹന പ്രചരണ ജാഥ കല്‍പ്പറ്റയില്‍ സി ഐ റ്റി യു ജില്ലാ ട്രഷറര്‍ ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റഅധ്യക്ഷനായിരുന്നു. പി.കെ. അബു സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ പി.പി. ആലി, വി.വി. ബേബി, പി.വി. സഹദേവന്‍, വി.സുരേഷ് ബാബു, പി.കെ. മൂര്‍ത്തി, […]

Continue Reading

കേരള കോണ്‍ഗ്രസ് (ജേക്കബ്) സ്‌നേഹ ജ്വാല നടത്തി

കല്‍പ്പറ്റ:- മണിപ്പുര്‍ കലാപത്തിന് എതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ സ്‌നേഹ ജ്വാല നടത്തി. വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് പി പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു ,ജില്ലാ സെക്രട്ടറി എ.റിനീഷ് അബ്രഹാം വനിത പ്രസിഡന്റ് എം മീര മണി ,മാണി.അഡ്വ: പി.കെ. നാരായണന്‍ ,.കെ.കാപ്പം കുഴി സജി, യൂത്ത്ഫ്രണ്ട് ജില്ല സെക്രട്ടറി സി.പി.ജാള്‍ജില്‍ ,കെ.ദേവദാസ്, കെ.ശശികുമാര്‍ ,എം.വി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

ജില്ലാ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്

കൽപറ്റ : സി. ഭാസ്കരൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഏഴാമത് ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പെരുന്തട്ട എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്നു. വിവിധ സൈക്ലിംഗ് ക്ലബുകളിൽ നിന്നായി 70 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുത്തു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. എം. മധു ഉത്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ സീനിയർ വൈസ്. പ്രസിഡണ്ട് സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. ഗിരീഷ് പെരുന്തട്ട , സാജിദ് […]

Continue Reading

സ്വർണവില ഉയർന്നു

ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5515 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 44,120 രൂപയിലുമെത്തി. കഴിഞ്ഞദിവസം ഗ്രാമിന് 5495 രൂപയിലും പവന് 43,960 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ജൂലായ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഓഗസ്റ്റ് തുടങ്ങിയതിനുശേഷം ഇന്നാണ് സ്വര്‍ണവില […]

Continue Reading