പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി; ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി സിപിഎം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് നേരിടും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാനുള്ള തീരുമാനത്തിലാണ് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ […]

Continue Reading

വിന്‍ഡീസിനെതിരെ നാലാം ടി20 ഇന്ന്! ഇന്ത്യക്ക് നിര്‍ണായകം; സഞ്ജു സാംസണ് അതിനിര്‍ണായകം – സാധ്യത ഇലവന്‍

ഫ്ളോറിഡ: ഇന്ത്യ – വിന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. അമേരിക്കയിലെ ഫ്ലോറിഡയില്‍ രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇന്ന് തോറ്റാല്‍ ടി20 പരമ്പര നഷ്ടമാവും. ജയിച്ചാല്‍ 2-2ന് ഒപ്പമെത്താം. മറുവശത്ത് വിന്‍ഡീസ് ആവട്ടെ നാലാം മത്സരത്തില്‍ തന്നെ പരമ്പര പിടിക്കാനാണ് ശ്രമിക്കുന്നത്. മൂന്നാം മത്സരത്തില്‍ ഇന്ത്യ ഗംഭീര വിജയം നേടിയെങ്കിലും സമ്മര്‍ദ്ദം വിട്ടുമാറിയിട്ടില്ല. ജോര്‍ജ്ടൗണില്‍ നടന്ന മൂന്നാം […]

Continue Reading

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളിൽ തിളങ്ങിയ പാട്ടുകാരിയായിരുന്നു. വിളയിൽ വത്സല എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. മൈലാഞ്ചി, 1921 തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്ത് സ്വദേശിയാണ്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി. അബ്ദു റഹ്മാന്റെ രചനയായ ‘അഹദേവനായ പെരിയോനേ….’ എന്ന ഗാനം […]

Continue Reading

സിഎ അല്ലെങ്കിൽ എംകോം പഠിച്ചവരാണോ? കേരള പൊലീസ് വിളിക്കുന്നു, അക്കൗണ്ട്സ് ഓഫീസറാകാൻ! ഇങ്ങനെ അപേക്ഷിക്കാം!

തിരുവനന്തപുരം: കേരള പോലീസിന്റെ കീഴിലുളള തിരുവനന്തപുരത്തെ സബ്സിഡിയറി പോലീസ് കല്യാൺ ഭണ്ഡാറിൽ അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. CA / ICWA /MCom / MBA (Finance ) എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തിരിക്കണം. ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 16.8.2023. വിജ്ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും https://keralapolice.gov.in/page/notification എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിയമന ശുപാർശാ മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും […]

Continue Reading

തീര്‍ത്ഥാടന യാത്ര അന്ത്യയാത്രയായി,തിരുപ്പതിയിൽ അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആറ് വയസ്സുകാരിയെ പുലി കടിച്ചുകൊന്നു

ഹൈദരാബാദ്:തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു.ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് സംഭവം.അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആണ് കുട്ടിയെ പുലി ആക്രമിച്ചത്.ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി.പോലീസെത്തി ആണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു.കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു പാലക്കാട് മംഗലം ഡാമിന് സമീപം പുലിയെ ചത്ത നിലയിൽ കണ്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി […]

Continue Reading

പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്

പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന് കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 2-ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്സ് ആണ് കാര്‍ത്തികിന്റെ കൊച്ചിയിലെ ലൈവ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കാര്‍ത്തിക് കൊച്ചിയെ അഭിസംബോധന […]

Continue Reading

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുപ്പാടിത്തറ: കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.തരിയോട്എഫ്എച്സിയിലെ ആർകെഎസ്കെ കൗൺസിലർ മുഹമ്മദ് അലി കുട്ടികൾക്ക് ക്ലാസ് നൽകി. കുട്ടികളിലെ ലഹരി ഉപയോഗം, കുട്ടികളിലെ ആരോഗ്യ ശീലങ്ങൾ ശുചിത്വ ശീലങ്ങൾ എന്നീ വിഷയങ്ങളിലാണ് ക്ലാസ് നൽകിയത്. കുട്ടികൾക്ക് അനുയോജ്യമായ വീഡിയോ പ്രദർശനവും ക്ലാസിനോടനുബന്ധിച്ച് നടത്തി. പരിപാടിയിൽ ഹെഡ്മാസ്റ്റർ മെജോഷ് പി ജെ, മഞ്ജുഷ തോമസ്, അഖില പി, പ്രജിത പി.ഡി എന്നിവർ സംസാരിച്ചു.

Continue Reading

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും,ഖായിദെ മില്ലത് സെന്റർ ഫണ്ട് പൂർത്തിയാക്കിയ ശാഖ കൾക്കുള്ള ഉപഹാര വിതരണവും നടത്തി

മാനന്തവാടി: മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും,ഖായിദെ മില്ലത് സെന്റർ ഫണ്ട് പൂർത്തിയാക്കിയ ശാഖ കൾക്കുള്ള ഉപഹാര വിതരണവും നടത്തി. ചടങ്ങ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രഡിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി കെ. സി. അസീസ് കോറോം സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ. കെ. അഹമ്മദ്‌ ഹാജി മുഖ്യ […]

Continue Reading

മോദി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ച് തൊഴിലാളികളുടെ വയറ്റത്തടിക്കുന്നു: ടി സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ : രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലച്ചുകൊണ്ട് തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മഹാധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക തകര്‍ച്ച ലോക രാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടപ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരാതെ പിടിച്ചുനിന്നത് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശക്തി കൊണ്ടാണ്.ഈ സ്ഥാപനങ്ങളെയാണ് മോദി സര്‍ക്കാര്‍ യാതൊരു സഹായവും […]

Continue Reading

ദേശീയ വ്യാപാരി ദിനം, മുതിർന്ന വ്യാപാരികളെ ആദരിച്ചു

കാവുംമന്ദം: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പൊന്നാട അണിയിച്ചു. ഏകോപനസമിതി പ്രസിഡണ്ട് ജോജിൻ ടി ജോയ് അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് ഭാരവാഹികളായ കെ ടി ജിജേഷ്, കെ റെജിലാസ്, റഫീഖ് മഞ്ചപ്പുള്ളി, ബഷീർ പുള്ളാട്ട്, അങ്കിത അബിൻ, ഗഫൂർ തുരുത്തി കെ ജൗഷീർ, ശ്രീജേഷ് വനിത വിംഗ് ഭാരവാഹികളായ വിൻസി ബിജു, ബിന്ദു സുരേഷ്, ഗോവിന്ദൻ […]

Continue Reading