ഇനി പറക്കും ക്യാമറയും! നിയമലംഘനം കണ്ടെത്താൻ ​ഡ്രോൺ എഐ ക്യാമറ: ശുപാർശയുമായി മോട്ടോർവാഹന വകുപ്പ്

തിരുവനന്തപുരം: നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എഐ ക്യാമറകൾക്കുള്ള ശുപാർശയുമായി മോട്ടർവാഹനവകുപ്പ്. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ വേണമെന്നാണ് ശുപാർശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്താൻ കേരളമൊട്ടാകെ ക്യാമറകൾ സ്ഥാപിച്ചതിലെ ആരോപണങ്ങൾ കെട്ടിടങ്ങുന്നതിന് മുമ്പാണ് പുതിയ ശുപാർശ. റോഡ് നീളെ ക്യാമറയുണ്ടെങ്കിലും ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ മനസിലാക്കി വാഹന യാത്രക്കാർ ആ ഭാഗത്തെത്തിയാൽ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ നിയമ ലംഘനങ്ങളും നടക്കുന്നു. ഈ പഴുതടക്കാനാണ് […]

Continue Reading

മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടി,നോട്ടീസ് അയച്ച് ഹരിയാന സര്‍ക്കാര്‍

ദില്ലി: ഹരിയാനയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ​ആഹ്വാനം ചെയ്ത് പ്രമേയം പാസാക്കിയ പഞ്ചായത്തുകൾക്കെതിരെ ഹരിയാന സർക്കാർ നടപടി തുടങ്ങി .3 ജില്ലകളിലെ ഗ്രാമ പഞ്ചായത്ത് സർപഞ്ചുമാർക്ക് ഷോകോസ് നോട്ടീസ് അയച്ചു .സംഘർഷമുണ്ടായതിന് പിന്നാലെ അൻപതിലധികം പഞ്ചായത്തുകളാണ് യോഗം ചേർന്ന് മുസ്ലീംങ്ങളെ ബഹിഷ്കരിക്കണമെന്ന പ്രമേയം പാസാക്കിയത്.നിയമവിരുദ്ദമായ ആഹ്വാനം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന മന്ത്രി ദേവേന്ദ സിംഗ് ബബ്ലി വ്യക്തമാക്കി. ഹരിയാന സംഘർഷം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎസ്എസും സംസ്ഥാന സർക്കാറും ചേർന്ന് നടപ്പാക്കിയ പദ്ദതിയെന്ന് സിപിഐഎം ആരോപിച്ചു. […]

Continue Reading

മാരത്തോൺ മത്സരം നടത്തി

കൽപറ്റ: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി മാരത്തൺ മത്സരം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തോൺ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ് ചെയ്തു. സുസ്ഥിര വികസന ആരോഗ്യലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കാനും യുവജനങ്ങൾക്കിടയിൽ എച്ച്.ഐ.വി പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

Continue Reading

വ്യാപാരിദിനം ആചരിച്ചു

കൽപറ്റ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റ് കമ്മിറ്റി വ്യാപാര ദിനം ആചരിച്ചു. കൽപ്പറ്റ വ്യാപാര ദവൻ അങ്കണത്തിൽ പതാക ഉയർത്തി. യൂത്ത് വിങ് രക്തദാന ധർണയ ക്യാമ്പ് നടത്തി. വനിതാ വിങ് കിടപ്പ് രോഗസാമ്പത്തിക സഹായം നൽകി. യൂണിറ്റ് പ്രസിഡണ്ട് ഇ.ഹൈദ്രും,അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി കെ രഞ്ജിത്ത്, സ്വാഗതം പറഞ്ഞു. കെ കെ എസ് നായർ, എ പി. ശിവദാസൻ, പി.വി. അജിത്ത്, തനിമ അബ്ദുറഹിമാൻ, ഷാജി കല്ലടാസ്, യൂത്ത് […]

Continue Reading

പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്; രാഹുല്‍ ഗാന്ധി എം.പി

കല്‍പ്പറ്റ: പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്‌നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും ഇന്ന് താന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും രാഹുൽഗാന്ധി എം.പി പറഞ്ഞു. എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം മണ്ഡലത്തില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഹുൽഗാന്ധി. കല്‍പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ മണിപ്പൂര്‍ പോലൊരു ദുരനുഭവം താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പല കലാപബാധിത പ്രദേശങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരില്‍ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും […]

Continue Reading

സജ്ജം ക്യാമ്പയിൻ സംഘടിപ്പിച്ചു

കുടുംബശ്രി ജില്ലാമിഷന്റ സഹകരണത്തോടെ മാനന്തവാടി സി.ഡി.എസ്സ് രണ്ടിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായ് സജ്ജം എന്ന പേരിൽ ബിൽഡിംഗ്‌ റെസിലിയൻസ് ക്യാമ്പ‍യിൻ മാനന്തവാടിയിൽ സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി പരിപാടി ഉൽഘടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രഞ്ജിത് അധ്യക്ഷത വഹിച്ചു,നഗരസഭ വൈസ് ചെയർപേഴ്സൺജേക്കബ്ബ് സെബാസ്റ്റ്യൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ടീച്ചർ, സി.ഡി.എസ്സ് വൈസ്ചെയർപേഴ്സൺ ഗീത ശശി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ആർ.പി മാരായ […]

Continue Reading

ലൈബ്രേറിയൻമാർ പുസ്തകങ്ങളെ ജീവിതത്തോടു ചേർത്തുവെക്കുന്നവർ:ജുനൈദ് കൈപ്പാണി

ലൈബ്രേറിയൻമാർപുസ്തകങ്ങളെജീവിതത്തോടു ചേർത്തുവെക്കുന്നവർ:ജുനൈദ് കൈപ്പാണി കൽപ്പറ്റ:പുസ്തകങ്ങളെജീവിതത്തോടു ഗാഢമായി ചേർത്തുവെക്കുന്നവരാണ് കേരളത്തിലെ ലൈബ്രേറിയന്മാർ എന്നുംലൈബ്രേറിയൻമാരുടെ അലവൻസ് കാലികമായി പരിഷ്കരിക്കരിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.കെ.എസ്.എൽ.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ലൈബ്രേറിയൻ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓൺലൈനായി ചേർന്ന യോഗത്തിൽ കെ.എസ്.എൽ.യു ജില്ലാ പ്രസിഡന്റ്‌പി.എൻ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഇ .അനീഷ്‌കുമാർ, ലൈബ്രറി കൗൺസിൽ മാനന്തവാടി താലൂക്ക് പ്രസിഡണ്ട് പി.ടി.സുഗതൻ,എക്സിക്യുട്ടീവ് അംഗം ഷാജൻ ജോസ്, […]

Continue Reading

വെള്ളമുണ്ട ജില്ലാ ഡിവിഷൻ പാലിയേറ്റീവ് യൂണിറ്റിന് കിടക്കകൾ നൽകി

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് കിടക്കകളും തലയണകളും നൽകി.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണോദ്ഘാടനം നിർവഹിച്ചു.ഏകരത്ത് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ഷഫീല പടയൻ, സാബു പി ആന്റണി, സി.വി മജീദ്, വെട്ടൻ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.വെള്ളമുണ്ട പ്രദേശത്ത് മാതൃക ആരോഗ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന്റെ ഒന്നാം നിലയുടെ കെട്ടിട ഉദ്ഘാടനം […]

Continue Reading

കമ്മന കബനി വയോജന വേദി ഒന്നാം വാർഷികം ആഘോഷിച്ചു

മാനന്തവാടി: വള്ളിയൂർക്കാവ് കമ്മന അക്ഷരജ്യോതി വായനശാലയിൽ വെച്ച് കമ്മന കബനി വയോജന വേദി ഒന്നാം വാർഷികം സമുചിതമായി ആഘോഷിച്ചു. വയോജനങ്ങളുടെ ഉന്നമനം, കൂട്ടായ്മ എന്നിവ ലക്ഷ്യമാക്കിയും, വയോജനങ്ങൾ സമൂഹത്തിൽ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് വയോജന വേദി രൂപീകരിച്ചത്. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു. കബനി വയോജന വേദി പ്രസിഡണ്ട് മേരി ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജെൻസി ബിനോയി മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എസ്.സെക്രട്ടറി രജനി […]

Continue Reading

കേരള അഡ്വക്കറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗവും കെ.പി.രാമൻ നായർ എൻ്റോവുമെൻ്റ് വിതരണവും നടന്നു

കൽപ്പറ്റ:കേരള അഡ്വക്കറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗവും കെ.പി.രാമൻ നായർ എൻ്റോവുമെൻ്റ് വിതരണവും കൽപ്പറ്റയിൽ നടന്നു. പുത്തൂർ വയൽ എം.എസ്.സ്വാമിനാഥൻ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും മെഡിക്കൽ ബിരുദം നേടിയ ഡോ. ശ്രദ്ധ ജയരാജ്, ഡോ. പി.വി. വൈശാഖ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാന കൗൺസിൽ യോഗം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.കെ. ജയപ്രകാശ് എൻ്റോവ്മെൻ്റ് വിതരണം നിർവ്വഹിച്ചു. വി. രവീന്ദ്രൻ അധ്യക്ഷത […]

Continue Reading