തിരുവോണം കളറാക്കാൻ തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി അപകട യാത്ര; വൈറലായി, ഒപ്പം പൊലീസും തേടിയെത്തി

തിരുവനന്തപുരം: തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്. ഡ്രൈവറെയും ജീപ്പും കഴക്കൂട്ടം പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ മേനം കുളത്തായിരുന്നു പ്രകടനം. വൈകുന്നേരം നാല് മണിയോടെയാണ് കുട്ടിയുമായി യുവാക്കളുടെ സംഘം നഗരത്തിലൂടെ യാത്ര ചെയ്തത്. തിരുവോണ ദിനത്തിലെ അപകടകരമായ ആഘോഷ പ്രകടനത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീപ്പ് കണ്ടെത്തിയത്. […]

Continue Reading

‘ഫർഹാസിനെ പിന്തുടര്‍ന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു, വാഹനാപകടത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം’

കാസര്‍കോട്: പിന്തുടര്‍ന്ന പോലീസുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തില്‍ പെട്ട് മരിച്ച ഫര്‍ഹാസിന്‍റെ ബന്ധുക്കള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ജുഡീഷ്യൽ അന്വേഷണം വേണം.പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നു. ഫർഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും ബന്ധു റഫീഖ് പറഞ്ഞു. അംഗടിമോഗർ ജിവി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വെള്ളിയാഴ്ചയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 17 വയസുകാരനായ […]

Continue Reading

ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഒരു സ്പെഷ്യൽ ട്രെയിൻ കൂടെ അനുവദിച്ചു, റിസര്‍വേഷന്‍ തുടങ്ങി

കൊച്ചി: എറണാകുളം – ചെന്നൈ റൂട്ടില്‍ ഒരു സ്പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ചു. ഓണാഘോഷത്തിന് ശേഷം മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് പ്രഖ്യാപനം. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും. അതേസമയം, ഓണക്കാലത്ത് യാത്രാ പ്രശ്നം പരി​ഹരിക്കുന്നതിനായി കേരളത്തിന് രണ്ടു പുതിയ ട്രെയിൻ സർവ്വീസുകൾ കൂടി നേരത്തെ റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു. എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ്സ്, കൊല്ലം തിരുപ്പതി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് പുതുതായി അനുവദിച്ചത്. പ്രധാനപ്പെട്ട […]

Continue Reading

ആറ്റിങ്ങലില്‍ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ […]

Continue Reading

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; രണ്ടു പേർ മരിച്ചു, ഏഴുപേർക്ക് പരിക്ക്

ദില്ലി: മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി സംഘർഷാവസ്ഥ തുടരുന്നു. കർഷകർക്കു നേരെയുള്ള വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്. അതിർത്തിയിൽ കർഷകർക്ക് നേരെയായിരുന്നു അക്രമം. സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വിവിധയിടങ്ങളിൽ നിന്നായി നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് സൂചന. മണിപ്പൂരിൽ കുക്കി മേഖലകൾക്ക് […]

Continue Reading

ഹോളിഡേ സെയില്‍ പ്രഖ്യാപിച്ച് ഗള്‍ഫ് വിമാനക്കമ്പനി; ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് അറിയിപ്പ്

അബുദാബി: അബാദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. തങ്ങള്‍ സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഇക്കാലയളവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സെപ്റ്റംബര്‍ പത്താം തീയ്യതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഇപ്പോഴത്തെ ഹോളിഡേ സെയിലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത്. സെപ്റ്റംബര്‍ 11 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 24 വരെയുള്ള കാലയളവിലേക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ് എയര്‍വേയ്‍സിന്റെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിക്കുന്നു. ഇക്കണോമി ക്ലാസില്‍ […]

Continue Reading

ഓണക്കുടിയിൽ മുന്നിൽ ഇരിങ്ങാലക്കുട, പിന്നാലെ കൊല്ലം; പക്ഷേ കൈയ്യടി ചിന്നകനാലിന്, കാരണം!

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം പൊടിപൊടിക്കുകയാണ്. അതിനിടയിലാണ് മദ്യ വിൽപ്പനയും ഇക്കുറി പൊടി പൊടിച്ചെന്ന കണക്കുകൾ പുറത്തുവന്നത്. ഇത്തവണത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് വിറ്റു പോയത് കോടിക്കണക്കിന് രൂപയുടെ മദ്യമാണ്. ഉത്രാട ദിനം വരെയുള്ള കണക്കുകൾ വച്ച് നോക്കിയാൽ ഇക്കുറി കഴിഞ്ഞ തവണത്തെ റെക്കോർഡും ഭേദിച്ചെന്ന് വ്യക്തമാകും. ഉത്രാട ദിനം വരെയുള്ള കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ബെവ്കോ നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയിരുന്നത്. അതായത് ഇക്കുറി 41 […]

Continue Reading

എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു; പ്രഖ്യാപിച്ചത് ജെപി നദ്ദ

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെതാണ് തീരുമാനം. നേരത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അനിൽ ആൻ്റണി തുടരും. നേരത്തെ, ദേശീയ സെക്രട്ടറിയായി അനിൽ ആൻ്റണിയെ ജെ പി നദ്ദ പ്രഖ്യാപിച്ചിരുന്നു. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരുമെന്നും അറിയിച്ചിരുന്നു. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് […]

Continue Reading

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ റെക്കോർഡ് മദ്യ വിൽപ്പന; എട്ട് ദിവസം കൊണ്ട് വിൽപ്പന നടത്തിയത് 665 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണദിവസങ്ങളിൽ വിറ്റു പോയത് കോടിക്കണക്കിന് രൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഔട്ട് ലൈറ്റുകളിലൂടെ 112. 07 കോടിരൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. […]

Continue Reading

‘1000 രൂപ കൈക്കൂലി’; പൊലീസുകാരനെ പിടികൂടി വിജിലന്‍സ്

കണ്ണൂര്‍: ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പൊലീസുകാരനെ പിടികൂടി വിജിലന്‍സ്. ചക്കരക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമര്‍ ഫറൂഖിനെയാണ് വിജിലന്‍സ് പിടികൂടിയത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്താന്‍ ചക്കരക്കല്‍ സ്വദേശിയായ യുവാവില്‍ നിന്നാണ് ഉമര്‍ ഫറൂഖ് കൈക്കൂലി വാങ്ങിയതെന്ന് വിജിലന്‍സ് അറിയിച്ചു. കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉമര്‍ ഫറൂഖിനെ പിടികൂടിയത്. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ അജിത് കുമാര്‍, വിനോദ്, പി.ആര്‍ മനോജ്, […]

Continue Reading