സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി മെട്രോയില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം

കൊച്ചി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 15ന് ( ചൊവ്വാഴ്ച) 20 രൂപയ്ക്ക് മെട്രോയില്‍ യാത്ര ചെയ്യാം. ചൊവ്വാഴ്ച മെട്രോ യാത്രയ്ക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.എല്ലാ ടിക്കറ്റുകളിലും ഇളവ് ലഭിക്കും. സാധാരണ 30 രൂപ ടിക്കറ്റിന് 10 രൂപ ഇളവ് ലഭിക്കും. 40 ന് 20 ഉം 50 ന് 30 ഉം 60ന് 40 ഉം രൂപയുടെ വീതം ഇളവുകള്‍ ലഭിക്കും. കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയായി […]

Continue Reading

നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോ? സംശയം തീര്‍ക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് സമാനമായ നിലയില്‍ തട്ടിപ്പുകളും ഉയരുന്നുണ്ട്. പണം തട്ടിയെടുക്കാന്‍ പുതുവഴികള്‍ തേടുകയാണ് തട്ടിപ്പുകാര്‍. അതിനാല്‍ ഏറെ ജാഗ്രത വേണ്ട കാലമാണിത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ഉപയോക്താവ് അറിയാതെ തട്ടിപ്പുകാര്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ച് ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ക്ക് ഒന്‍പത് സിം കാര്‍ഡ് വരെ എടുക്കാം. വലിയ കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. എന്നാല്‍ […]

Continue Reading

ഹിമാചലില്‍ വീണ്ടും പേമാരി; ക്ഷേത്രം തകര്‍ന്ന് 9 മരണം; മേഘവിസ്‌ഫോടനത്തില്‍ 7 പേര്‍ മരിച്ചു; ദേശീയപാത അടച്ചു

സിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പതിനാറ് പേര്‍ മരിച്ചു. നിര്‍ത്താതെ പെയ്ത മഴയില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് 9 പേരും സോളന്‍ ജില്ലയിലെ മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് 7 പേരുമാണ് മരിച്ചത്. മറ്റ് പലയിടത്തും മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ചണ്ഡിഗഡ്- സിംല ദേശീയപാത അടച്ചു. സമ്മര്‍ഹില്ലിലെ ക്ഷേത്രത്തിനുള്ളില്‍ 30 പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ മാസപൂജയ്ക്കായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. […]

Continue Reading

ജൂഡോ ചാമ്പ്യൻഷിപ്പ് ഉദ്ഘടനം ചെയ്തു

കൽപറ്റ : 23-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപറ്റ എൻ.എസ്. ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ കൽപറ്റ നിയോജക മണ്ഡലം എം. എൽ.എ ശ്രീ. ടി.സിദ്ധീഖ് ഉത്ഘാടനം ചെയ്തു. കേരള ജൂഡോ അസോസിയേഷൻ വൈസ്. പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. എം മധു മുഖ്യ പ്രഭാഷണം നടത്തി. എൻ. എസ്. എസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ബാബു പ്രസന്നകുമാർ മുഖ്യാതിഥിയായിരുന്നു. […]

Continue Reading

‘അക്ഷരദക്ഷിണ’ പ്രകാശനം ചെയ്തു

കമ്പളക്കാട്:അനിതാ സനൽ മടക്കിമലയുടെ അക്ഷരമാല കവിതാ സമാഹാരമായ ‘അക്ഷര ദക്ഷിണ’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു.മടക്കിമല വൈഖരി ഗ്രന്ഥലയത്തിൽ നടന്ന ചടങ്ങിൽ ആദ്യ പുസ്തകം സുഭദ്ര നായർ ഏറ്റുവാങ്ങി.പി. കബീർ അധ്യക്ഷത വഹിച്ചു. പി. വിശ്വനാഥൻ,വി.കെ സക്കീന,കെ. മുഹമ്മദ്‌,പി.ഹൈറുന്നിസ, ടി.സനൽകുമാർ,റൈഹാനത്ത്. കെ, റഷീദ. ടി തുടങ്ങിയവർ സംസാരിച്ചു. മഞ്‌ജരി ബുക്ക്സ് ആണ് പ്രസാധകർകേരള ബുക്ക്സ് ഓഫ് റെക്കോർഡ്സ് അംഗീകാരത്തോടെയുള്ള അക്ഷരമാല ക്രമത്തിലാണ് കവിതകൾ തെയ്യാറാക്കിയിരിക്കുന്നത്.ഉള്ളടക്കം കൊണ്ടും […]

Continue Reading

എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റില്‍

തരുവണ: തരുവണ നടക്കലില്‍ വെച്ച്മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. കെല്ലൂര്‍ അഞ്ചാം മൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഷംനാസ് എന്നയാളെയാണ് 2.9 ഗ്രാം എം.ഡി.എം.എ സഹിതം പിടികൂടിയത്. വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍.ടി, എ.എസ്.ഐ മൊയ്തു, സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ സലാം എന്നിവര്‍ അടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

സാമ്പത്തിക ജനാധിപത്യവും ഫെഡറൽ തത്വങ്ങളും; സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തിക ജനാധിപത്യവും ഫെഡറൽ തത്വങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബി.ഇ.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡൻറ് എ.കെ രമേഷ് മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ കെ.ജി.ഒ.എ ജില്ലാ ജോയിൻറ് സെക്രട്ടറി സന്തോഷ് കുമാർ, പു.ക.സ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.എ.രാജപ്പൻ, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി രാധാകൃഷ്ണ, എം ദേവകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ്റെ ജില്ലാ പ്രസിഡൻറ് റഷീദ ബീവി […]

Continue Reading

ലൈബ്രേറിയൻമാർ പുസ്തകങ്ങളെ ജീവിതത്തോടു ചേർത്തുവെക്കുന്നവർ:ജുനൈദ് കൈപ്പാണി

കൽപ്പറ്റ:പുസ്തകങ്ങളെജീവിതത്തോടു ഗാഢമായി ചേർത്തുവെക്കുന്നവരാണ് കേരളത്തിലെ ലൈബ്രേറിയന്മാർ എന്നുംലൈബ്രേറിയൻമാരുടെ അലവൻസ് കാലികമായി പരിഷ്കരിക്കരിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.കെ.എസ്.എൽ.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ലൈബ്രേറിയൻ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓൺലൈനായി ചേർന്ന യോഗത്തിൽ കെ.എസ്.എൽ.യു ജില്ലാ പ്രസിഡന്റ്‌പി.എൻ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഇ .അനീഷ്‌കുമാർ, ലൈബ്രറി കൗൺസിൽ മാനന്തവാടി താലൂക്ക് പ്രസിഡണ്ട് പി.ടി.സുഗതൻ,എക്സിക്യുട്ടീവ് അംഗം ഷാജൻ ജോസ്, ഷീബ ജയൻ,സി.ശാന്ത, പൗലോസ് […]

Continue Reading

വയനാട് ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു

ലക്കിടി: മഴ നനയാം, പ്രകൃതിയെ അറിയാം എന്ന സന്ദേശവുമായി താമരശ്ശേരി ചുരത്തിൽ മഴയാത്ര സംഘടിപ്പിച്ചു.രണ്ടായിരത്തോളം കുട്ടികൾ പ്രകൃതിയെ കണ്ട് ചുരത്തിലൂടെ നടന്നിറങ്ങിവിവിധ പ്രകൃതി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയും ദർശനം സാംസ്കാരിക വേദിയും എനർജി മാനേജ്മെന്റ് സെന്റർ-കേരള, ദേശീയ ഹരിതസേന എന്നിവയുടെ സഹകരണത്തോടെയാണ് പ്രകൃതി ദർശന മഴ യാത്ര സംഘടിപ്പിച്ചത്.രാവിലെ 9 മണിയോടെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും ലക്കിടിയിലെ ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് […]

Continue Reading

സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും പ്രചരണതന്ത്രങ്ങളും ചർച്ചയിൽ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണ തന്ത്രങ്ങളും ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സംസ്ഥാന സമിതി ചേരുന്നത്. മുഖ്യമന്ത്രിക്കും വീണയ്ക്കും പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യത കുറവാണ്. മിത്ത് വിവാദവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്നേക്കും മതപരവനം വിശ്വാസ പരവുമായ പ്രതികരണങ്ങളിൽ നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി […]

Continue Reading