വെള്ളമുണ്ട എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുക:ജുനൈദ് കൈപ്പാണി വെള്ളമുണ്ട:ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാർവലൗകിക സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ സവിശേഷതയെന്നുംമതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നുംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. വെള്ളമുണ്ട എ.യു.പി സ്കൂളിൽ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ് വിനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി.എം മുരളീധരൻ,ഹെഡ്മിസ്ട്രസ് ജ്യോതി സി,ബ്ലോക്ക്‌ മെമ്പർ വി. ബാലൻ,എസ്.ഐ. രാജീവ്‌ കെ,പി.ടി.എവൈസ് പ്രസിഡന്റ് മുനീർ പൊന്നാണ്ടി ,ജുബൈരിയ അൻസാർ, […]

Continue Reading

ഓണ്‍ലൈൻ തട്ടിപ്പുകളില്‍ വീഴാതിരിക്കാൻ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കെ.എസ്‌.ഇ.ബി

തിരുവനന്തപുരം: ഓണ്‍ലൈൻ തട്ടിപ്പുകളില്‍ വീഴാതിരിക്കാൻ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കെഎസ്‌ഇബി. കെഎസ്‌ഇബിയുടെ പേരിലുള്ള വ്യാജ മെസേജുകള്‍ക്ക് മറുപടി നല്‍കരുതെന്നാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കമ്പനി നിര്‍ദ്ദേശം നല്‍കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ‘എത്രയും വേഗം പണമടച്ചില്ലെങ്കില്‍/വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ കെഎസ്‌ഇബിയില്‍ നിന്നെന്ന പേരിലുള്ള ചില വ്യാജ എസ് എം എസ്/ വാട്സാപ് സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സന്ദേശത്തിലെ മൊബൈല്‍ നമ്ബരില്‍ ബന്ധപ്പെട്ടാല്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച്‌ […]

Continue Reading

ഹോളി ഫെയിസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ഐക്യവും അഖണ്ഡതയുംകാത്തുസൂക്ഷിക്കുക:ജുനൈദ് കൈപ്പാണി മക്കിയാട്: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാനുംനാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന്വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.മക്കിയാട് ഹോളി ഫെയിസ് സ്കൂളിലെഎഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റവ.ഫാ.വിൻസെന്റ് കൊരണ്ടിയാർകുന്നേൽ അധ്യക്ഷത വഹിച്ചു.മാനേജർ ഫാ. ബിജു മാത്യൂ, പ്രിൻസിപ്പൽ ഫാ. റോബിൻ സെബാസ്റ്റ്യൻ,ആമിന നൗറിൻ, തപിഷ് മാലിക്,ചാർളി ജോസ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ഡാമുകളിൽ വെള്ളമില്ല; സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാവില്ലെന്ന് മന്ത്രി

പാലക്കാട്: സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നാളത്തെ യോഗത്തിനുശേഷം നിരക്ക് വർധനയിലുൾപ്പെടെ അന്തിമ തീരുമാനം എടുക്കുമെന്നും സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് […]

Continue Reading

ലോറിയുടെ അടിയിൽ ഉറങ്ങാൻ കിടന്നു, അബദ്ധത്തില്‍ വാഹനം മുന്നോട്ടെടുത്തു, യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ ധർമ്മശാലയിൽ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം. ലോറിക്കടിയിൽ ഉറങ്ങുകയായിരുന്ന തൃശൂർ ചേർപ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. പാർക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. പാർക്ക് ചെയ്ത ലോറിക്കടിയിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് ലോറി അബദ്ധത്തിൽ മുന്നോട്ട് എടുക്കുന്നത്. ലോറിക്കടിയിൽ പെട്ട ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൃശൂർ ചേർപ്പ് സ്വദേശിയാണ് സജീഷ്.

Continue Reading

‘എനിക്ക് കാഴ്ചപരിമിതി ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ ചെയ്തത്?’ കുട്ടികളുടെ നടപടി വേദനിപ്പിച്ചുവെന്ന് ഡോ. പ്രിയേഷ്

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി അധ്യാപകൻ ഡോക്ടർ പ്രിയേഷ്. കുട്ടികളുടെ നടപടി വേദനിപ്പിച്ചു എന്ന് ഡോക്ടർ പ്രിയേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടല്ലേ ഇങ്ങനെ ചെയ്തതന്നാണ് പ്രിയേഷിന്റെ ചോദ്യം. മറ്റു അധ്യാപകരുടെ ക്ലാസ്സുകളിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. കുട്ടികൾ തെറ്റു മനസ്സിലാക്കണം. അതിനാണ് പരാതി നൽകിയതെന്നും പ്രിയേഷ് പറഞ്ഞു. അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് […]

Continue Reading

ബിൽഡിങ് നമ്പർ നല്‍കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങി; പഞ്ചായത്ത് സെക്രട്ടറിയെ കഠിന തടവിന് ശിക്ഷിച്ച് കോടതി

തൃശൂര്‍: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ‌കൊല്ലങ്കോട് പഞ്ചായത്തിൽ 2007 ല്‍ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് മൂന്ന് വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചത്. 1,00,000 രൂപ പിഴയും അടക്കണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ അബ്ദുൾ ഹക്കീം 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാ നടപടി. ജി പ്രകാശൻ എന്നയാളുടെ സായി മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിന് ബിൽഡിങ് […]

Continue Reading

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 10 പേർക്ക്

ദില്ലി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.കേരളത്തിൽ നിന്ന് പത്തു പേർക്കാണ് ഇക്കുറി മെഡൽ. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ കേരള പൊലീസിലെ എസ് പി ആര്‍ മഹേഷിന് ലഭിച്ചു. കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹരായി. സോണി ഉമ്മൻ കോശി ASP, ഡിവൈഎസ്പി, സിആർ സന്തോഷ്, ജി ആര്‍ അജീഷ് , ഇന്‍സ്‌പെക്ടര്‍,ആര്‍ ജയശങ്കര്‍, എഎസ്‌ഐ, എസ് ശ്രീകുമാര്‍, എസ്‌ഐ, എന്‍ ഗണേഷ് കുമാര്‍, ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍, പി കെ സത്യന്‍, എസ്‌ഐ (സൈബര്‍ […]

Continue Reading

പുതുപ്പള്ളിയില്‍ ചിത്രം തെളിഞ്ഞു; ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാർത്ഥി

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് നിലവില്‍ ലിജിൻ ലാൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു ലിജിൻ ലാൽ. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അടുത്ത മാസം […]

Continue Reading

മലപ്പുറത്ത് കാറിന് പിഴ ചുമത്തിയത് 22,000 രൂപ; എഐ ക്യാമറ വന്നപ്പോഴുള്ള പുതിയ തട്ടിപ്പ് നേരിടാനൊരുങ്ങി എംവിഡി

മലപ്പുറം: ഓട്ടോയുടെ നമ്പർ വെച്ച് യാത്ര ചെയ്ത ഇന്നോവ കാറിനെ പൊക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. എഎംവിഐമാരായ പി. ബോണി വി. വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടത്താണിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വാഹനം പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചതിന് പുറമെ വാഹനം ഓടിച്ചയാൾക്ക് ലൈസൻസുമില്ലെന്ന് കണ്ടെത്തി. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടായിരുന്നു ഡ്രൈവിങ്. എല്ലാ നിയമലംഘനങ്ങള്‍ക്കും കൂടി 21,000 രൂപയാണ് പിഴയിട്ടത്. കൂടാതെ വാഹനം പിടിച്ചെടുത്തക്കുകയും ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ജില്ലാ ആർ.ടി.ഒ ഒ. പ്രമോദ്കുമാറിന്റെ […]

Continue Reading