മാത്യു കുഴൽനാടനെതിരെ വീണ്ടും പരാതി, അഭിഭാഷകനായിരിക്കെ ബിസിനസ് ചെയ്യുന്നു; ബാർ കൗൺസിൽ വിശദീകരണം തേടും

ദില്ലി: കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാൽ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സികെ സജീവ് ആണ് പരാതിക്കാരൻ. പരാതിയിൽ മാത്യു കുഴൽനാടനോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.

Continue Reading

ദില്ലിയിൽ സിപിഎം ഓഫീസിലെ പരിപാടി പൊലീസ് തടഞ്ഞു; പൊലീസ് നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശും

ദില്ലി: ദില്ലിയിലെ സിപിഎം ഓഫീസായ സുർജിത് ഭവനിൽ ജി 20 ക്കെതിരായി സംഘടിപ്പിക്കുന്ന വി ട്വന്റി എന്ന പരിപാടി പൊലീസ് തടഞ്ഞു. സുർജിത് ഭവന്റെ ഗേറ്റുകൾ പൂട്ടിയ പൊലീസ് അകത്തേക്കോ പുറത്തേക്കോ ആരെയും കടത്തി വിടുന്നില്ല. പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാരംഭിച്ച പരിപാടി തങ്ങളുടെ ഓഫീസിനുള്ളിൽ നടത്തുന്നതാണെന്നും പരിപാടിക്ക് അനുമതിയുടെ അവശ്യമില്ലെന്നുമാണ് സിപിഎം പ്രതിനിധികൾ പറയുന്നത്. പരിപാടിയിൽ ഇന്നലെ സിപിഎം നേതാവ് ബൃന്ദ കാരാട്ടും കോൺഗ്രസ് നേതാവ് ജയറാം രമേശും പോലെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. […]

Continue Reading

വമ്പൻ ഓഫറുമായി എയർ ഇന്ത്യ; ആഭ്യന്തര, അന്താരാഷ്ട്ര ഫ്ലൈറ്റ് ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ

ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ,ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുടെ നിരക്ക് കുറച്ചു. 96 മണിക്കൂർ മാത്രമേ ഓഫ്ഫർ ഉണ്ടാകുകയുള്ളൂ. അതായത് 4 ദിവസത്തേക്ക് മാത്രം. ടിക്കറ്റുകളുടെ വില്പന ആഗസ്റ്റ് 17-ന് ആരംഭിച്ചു. ഓഫ്ഫർ നാളെ അവസാനിക്കും. യാത്രക്കാർക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് എയർ ഇന്ത്യ നൽകുന്നത്. 1,470 രൂപ മുതൽ ആഭ്യന്തര വിമാന ടിക്കറ്റുകൾ എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു, ബിസിനസ് ക്ലാസിന് 10,130 രൂപ മുതലാണ് നിരക്ക്. എയർ ഇന്ത്യയുടെ […]

Continue Reading

പ്രസവശേഷം അമ്മയെയും കുട്ടിയെയും സൗജന്യമായി വീട്ടിലെത്തിക്കും; പദ്ധതി എല്ലാ ജില്ലകളിലും അടുത്ത മാസം മുതല്‍

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരവും, കണ്ണൂരും ഉടന്‍ യാഥാര്‍ത്ഥ്യമാകും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം […]

Continue Reading

മിന്നുമണിയെ അഭിനന്ദിച്ച്‌ സന്ദേശം തയ്യാറാക്കുക; അഞ്ചാം ക്ലാസ്‌ ചോദ്യ പേപ്പറിൽ അഭിമാന താരം

മിന്നും പ്രകടനമായി ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ഭാഗമായ മിന്നുമണി ചോദ്യപേപ്പറിലും ഇടം പിടിച്ചു.സംസ്ഥാനത്തെ അഞ്ചാം ക്ലാസ്‌ ചോദ്യപേപ്പറിലാണ്‌ മിന്നുമണിയെക്കുറിച്ച്‌ അഭിനന്ദന സന്ദേശം എഴുതാനുള്ള പ്രവർത്തനം ഉൾപ്പെടുത്തിയിരിക്കുന്നത്‌. കേരളത്തിന്റെ അഭിമാന ക്രിക്കറ്റ്‌ താരം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക്‌ തെരെഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദന സന്ദേശം തയ്യാറാക്കാനാണ്‌ കുട്ടികളോട്‌ നിർദ്ദേശിക്കുന്നത്‌. ഇന്ത്യക്ക്‌ വേണ്ടി ബംഗ്ലാദേശിനെതിരെയായിരുന്നു മിന്നുമണിയുടെ ആദ്യ മത്സരം.രണ്ട്‌ വിക്കറ്റുൾപ്പെടെ നേടി മികച്ച പ്രകടനവും ആദ്യമത്സരത്തിൽ മിന്നുമണി നടത്തി.നിലവിൽ ബാംഗ്ലൂരിൽ ഏഷ്യൻ ഗെയിംസിനുവേണ്ടിയുള്ള പരിശീലനത്തിലാണ്‌ മിന്നുമണി. തനിക്കും കായിക രംഗത്ത്‌ […]

Continue Reading

സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വർണവിലയില്‍. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്.തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4493 രൂപയാണ്. അതേസമയം ഇന്നലത്തെ സ്വർണവിലയേക്കാളും പവന് 280 രൂപയാണ് ഇന്ന്കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 43,560 […]

Continue Reading

മഴക്കെടുതി; ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മരിച്ചവരുടെ എണ്ണം 81 ആയി

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 81 ആയി. ഹിമാചലില്‍ ഇരുപതോളം പേരെ കാണാതായി. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ വികാസ് നഗറിലെ മണ്ണിടിച്ചില്‍15 വീടുകള്‍ തകര്‍ന്നു. പഞ്ചാബിലും പ്രളയസമാന സാഹചര്യം. ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും നാല് ദിവസമായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. 1000 കോടിയലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു അറിയിച്ചു. മഴയിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഷിംലയിലെ സമ്മര്‍ഹില്‍ മേഖലയില്‍ ഉണ്ടായ […]

Continue Reading

ഉമ്മന്‍ചാണ്ടി സ്തൂപം തകര്‍ത്തയാള്‍ പിടിയില്‍

തിരുവനന്തപുരം:പാറശാലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തയള്‍ പിടിയില്‍. ഷൈജു ഡി എന്നയാളാണു പാറശാല പൊലീസിന്റെ പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ഷൈജുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഷൈജു പ്രാദേശിക സിഐടിയു പ്രവര്‍ത്തകനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്‍വിള ജങ്ഷനില്‍ ഉമ്മന്‍ചാണ്ടി സ്മാരകവും വെയ്റ്റിങ് ഷെഡും സ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ് സ്തൂപത്തിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഡിവൈഎഫ്ഐ നിഷേധിച്ചു.

Continue Reading

സ്കൂട്ടർ മോഷ്ടിച്ച് കള്ളന്മാർ കടന്നു; ഹെൽമെറ്റില്ലാത്ത യാത്ര എഐ കാമറയിൽ; വാഹന ഉടമയ്ക്ക് പിഴ അടയ്ക്കാൻ നോട്ടീസ്

തൊടുപുഴ: മോഷ്ടിച്ചുകൊണ്ടുപോയ സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ യുവാവ് യാത്ര ചെയ്തതിന് വാഹന ഉടമയ്ക്ക് പിഴ നോട്ടീസ്. കോട്ടയം സ്വദേശി ജോസ് കുരുവിളക്കാണ് ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടി പിഴ അടയ്ക്കാൻ നോട്ടീസ് കിട്ടിയത്. ഓഗസ്റ്റ് അഞ്ചിനാണ്, സെക്യൂരിറ്റി ജീവനക്കാരനായ ജോസ് കുരുവിളയുടെ സ്കൂട്ടറും മൊബൈൽ ഫോണും വെങ്ങല്ലൂർ ഷാപ്പുംപടിയിലെ വാടകവീട്ടിൽ നിന്ന് മോഷണം പോകുന്നത്. സ്കൂട്ടർ മോഷ്ടിച്ച പ്രതികളെ ഓഗസ്റ്റ് ആറിന് ഓച്ചിറയിൽനിന്ന്‌ തൊടുപുഴ പൊലീസ് പിടികൂടി. ജോസ് ജോലിചെയ്യുന്ന സെക്യൂരിറ്റി ഏജൻസിയിലുള്ള പത്തനംതിട്ട പ്രമാടം സ്വദേശി ശരത്ത് എസ് […]

Continue Reading

‘ചന്ദ്രന്റെ തൊട്ടരികെ’; ലാന്‍ഡര്‍ വേര്‍പെട്ടു; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ മൂന്ന്

ന്യൂഡല്‍ഹി: നിര്‍ണായക ഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ ദൗത്യം. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെട്ടു. ചന്ദ്രോപരിതലത്തിന്റെ 100 കിലോമീറ്റര്‍ മുകളിലെത്തിയശേഷമായിരുന്നു വേര്‍പെടല്‍. നിര്‍ണായക ഘട്ടം വിജയകരമായി പിന്നിട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. നാളെ വൈകീട്ട് നാലുമണിക്കാണ് ലാന്‍ഡറിന്റെ ഭ്രമണപഥം വീണ്ടും താഴ്ത്തുക. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പ്പെടുന്ന ലാന്‍ഡര്‍ പതിയെ താഴ്ന്നുതുടങ്ങുകയാണ് ചെയ്യുക. അടുത്ത ബുധനാഴ്ച ( ഓഗസ്റ്റ് 23) വൈകീട്ട് 5.47 നാണ് സോഫ്റ്റ് ലാന്‍ഡിങ്. കഴിഞ്ഞ ദിവസമാണ് പേടകത്തെ വൃത്താകൃതിയിലേയ്ക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ […]

Continue Reading