വയനാട് ജില്ലാ സീനിയർ സിറ്റിസൺസ് വെൽഫെയർ സഹകരണ സംഘത്തിന്റെ ന്റെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്ക്കരണത്തിന്റെ ഉദ്ഘാടനം നടത്തി

കൽപ്പറ്റ: വയനാട് ജില്ലാ സീനിയർ സിറ്റിസൺസ് വെൽഫെയർ സഹകരണ സംഘത്തിന്റെ 14-ാം വാർഷികത്തോടനുബന്ധിച്ച് സംഘത്തിന്റെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്ക്കരണത്തിന്റെ ഉദ്ഘാടനംകൽപ്പറ്റ നിയോജ കമണ്ഡലം എം.എൽ.എ. അഡ്വ. .ടി സിദ്ദീഖ് നിർവ്വഹിച്ചു. ചടങ്ങിൽ സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ .സി.കെ ശശീന്ദ്രൻ പങ്കെടുത്തു. വയനാട് ജില്ലാ ജോയിന്റ് രജിസ്ട്രാർ അബ്ദുൾ റഷീദ് തിണ്ടുമ്മൽ നിത്യനിധി നിക്ഷേപം സ്വീകരിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി […]

Continue Reading

തേനും കാർഷികാനുബന്ധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കുമായി കൽപ്പറ്റ എൻ.എം.ഡി.സി. ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു

കൽപ്പറ്റ : സെൻ്റർ ഫോർ യൂത്ത് ഡവലപ്മെൻ്റ് വയനാടിൻ്റെ നേതൃത്വത്തിൽ തേനും കാർഷികാനുബന്ധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കുമായി കൽപ്പറ്റ എൻ.എം.ഡി.സി. ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു. വരദ എത്ത് നിക് എന്ന പേരിലാണ് പിണങ്ങോട് റോഡിൽ സ്ഥിരം ഔട്ട് ലെറ്റ് പ്രവർത്തനം തുടങ്ങിയത്. വയനാട്ടിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന തേൻ, മെഴുക്, തേനിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, വയനാട് തൊണ്ടി, ചാമ, തുടങ്ങിയവയും കാർഷികാനുബന്ധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി എൻ.എം.ഡി.സി.യിൽ ഔട്ട് ലെറ്റ് തുറന്നത്.എൻ.എം. ഡി.സി. വൈസ് ചെയർപേഴ്സൺ ബീന ഉദ്ഘാടനം നിർവ്വഹിച്ചു.സി.വൈ.ഡി.എക്സിക്യൂട്ടീവ് […]

Continue Reading

മിനി തൊഴില്‍മേള നടത്തി

സുൽത്താൻ ബത്തേരി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ മിനി തൊഴില്‍ മേള നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. തൊഴില്‍ മേളയില്‍ 107 പേര്‍ക്ക് നേരിട്ട് നിയമനം ലഭിക്കുകയും 214 ഉദ്യോഗാര്‍ത്ഥികളെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 500 ലധികം ഉദ്യോഗാര്‍ത്ഥികളും ജില്ലയ്ക്കകത്തും പുറത്തമുള്ള 20 ലധികം ഉദ്യോഗദായകരും മേളയില്‍ പങ്കെടുത്തു.നഗരസഭാ കൗണ്‍സിലര്‍ […]

Continue Reading

അരക്കിലോ കഞ്ചാവുമായി വന്ന ബൈക്ക് യാത്രികനായ യുവാവിനെ പിടികൂടി

ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാറും സംഘവും നടത്തിയ പരിശോധനയിൽ അരക്കിലോ കഞ്ചാവുമായി വന്ന ബൈക്ക് യാത്രികനായ യുവാവിനെ പിടികൂടി.മാനന്തവാടി കെല്ലൂർ പറമ്പൻ വീട്ടിൽ അസീബ് (26) ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്നകാരക്കാമല പാലച്ചാൽ ആനാണ്ടി വീട്ടിൽ നിബിൻ നിഹാദ് (26) വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു. ഇയ്യാളെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു.കഞ്ചാവ് കടത്തിയ കെ എൽ 72 എ 3064 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു.വാഹന […]

Continue Reading

’14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഭാര്യയുടെ സഹായത്തോടെ ഗർഭഛിദ്രം’; ദില്ലി സംഭവത്തിൽ വനിതാ കമ്മിഷൻ കേസ്

ദില്ലി: ദില്ലിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കമ്മീഷൻ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദാണ് അറസ്റ്റിലായത്. ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിച്ചതിനാണ് പ്രമോദിന്റെ ഭാര്യ സീമാ റാണിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നുമാണ് പൊലീസ് വിശദീകരണം. […]

Continue Reading

തുവ്വൂർ കൊലപാതകം; നാലുപേർ അറസ്റ്റിൽ, അറസ്റ്റിലായത് വീട്ടുടമ വിഷ്ണവും സഹോദരങ്ങളും സുഹൃത്തും

മലപ്പുറം: മലപ്പുറം തുവ്വൂർ കൊലപാതകത്തിൽ നാലുപേർ അറസ്റ്റിൽ. വീട്ടുടമ വിഷ്ണവും സഹോദരങ്ങളും സുഹൃത്തുമാണ് അറസ്റ്റിലായത്. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്ണു എന്ന യുവാവിന്‍റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിഭാഗം ഇതിനായി സ്ഥലത്തെത്തും. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയതെന്നാണ് സൂചന. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പിൽ മൃതദേഹം […]

Continue Reading

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസ്; കെ സുധാകരൻ ഇന്ന് ഇഡിക്ക് മുന്നിൽ; ചോദ്യം ചെയ്യൽ രാവിലെ പത്ത് മുതൽ

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്സ്മെന്‍റിന് മുന്നിൽ ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി,സുധാകരനെ ചോദ്യം ചെയ്യുക. മോൻസൺ മാവുങ്കലിൽ […]

Continue Reading

ഹോട്ടലില്‍ വെച്ച് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവിനായി അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പൂളപ്പൊയിൽ സ്വദേശി പൈറ്റൂളിചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടിയത്. മുസ്തഫ നടത്തിയിരുന്ന ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ജമീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുസ്തഫയ്ക്കായി മുക്കം പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

സദ്ഭാവന ദിനാചരണം സംഘടിപ്പിച്ചു

വാളാട്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തി ഒൻപതാം ജന്മദിനത്തിൽ വാളാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനാചരണം സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട് പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ശശികുമാർ വി.കെ.അധ്യക്ഷത വഹിച്ചു.ജോസ് കാട്ടുപ്പാറ, അമ്മദ് ചാലിൽ,ജോയ്സി ഷാജു,സബാസ്റ്റ്യൻ വൈലുപുളിയാനിക്കൽ,ശാന്ത വിജയൻ, ബെന്നി വാളാട്,ഐ.സി.വിജയൻ,ബാബു ഇല്ലത്തുമൂല തുടങ്ങിയവർ സംസാരിച്ചു

Continue Reading

തൊഴിലുറപ്പ് പദ്ധതിയിലെ കെടുകാര്യസ്ഥത യു.ഡി.എഫ്. മാര്‍ച്ച് 23ന്

കല്‍പ്പറ്റ : കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി വെങ്ങപ്പള്ളി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നടക്കുന്ന കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ്. കമ്മിറ്റി ആഗസ്റ്റ് 23ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2020-21, 2021-22, 2022-23 വര്‍ഷങ്ങളില്‍ പഞ്ചായത്തില്‍ മെറ്റീരിയല്‍ കോസ്റ്റ് ഇനത്തില്‍ ലഭിച്ച കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടുപോയത്. 2020-21ല്‍ 1,38,66000 രൂപയും 2021-22 വര്‍ഷത്തില്‍ 1,33,90400 രൂപയും 2022-23 വര്‍ഷത്തില്‍ 1,78,36400 രൂപയും ഇത്തരത്തില്‍ സമയബന്ധിതമായി ടെണ്ടര്‍ നടപടികളോ പദ്ധതി നിര്‍വ്വഹണമോ പൂര്‍ത്തിയാക്കാത്തതിനാല്‍ പഞ്ചായത്തിന് നഷ്ടമായി. ഇത് […]

Continue Reading