പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളിൽ3 മാറ്റങ്ങൾ; ഓരോ അക്കൗണ്ട് ഉടമയും അറിഞ്ഞിരിക്കേണ്ടവ

രാജ്യത്തെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. ജനപ്രിയമായ നിക്ഷേപ പദ്ധതി കൂടിയാണ് ഇത്. കാരണം, ഉയർന്ന പലിശയും കേന്ദ്ര സർക്കാരിന്റെ സുരക്ഷയും ആളുകളെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ആകർഷിക്കുന്നു. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ് സർക്കാർ. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് സ്കീം, 2023 എന്നാണ് ഇത് അറിയപ്പെടുന്നത്. ഓരോ അക്കൗണ്ട് ഉടമയും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് മാറ്റങ്ങളെ കുറിച്ച് അറിയാം അക്കൗണ്ട് ഉടമകളുടെ എണ്ണത്തിൽ മാറ്റം പോസ്റ്റ് ഓഫീസ് […]

Continue Reading

മോഷണത്തിന് ‘നല്ല സമയം’ വേണമെന്ന് കള്ളന്മാർ, ജോത്സ്യൻ മുഹൂർത്തം കുറിച്ചു, പിന്നാലെ 1 കോടി കവർന്നു, അറസ്റ്റ്…

പൂനെ: മഹാരാഷ്ട്രയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഒരു കോടി രൂപ കവർന്ന കേസിൽ അഞ്ച് മോഷ്ടാക്കളെയും മോഷണത്തിന് സമയം കുറിച്ച് നൽകിയ ജോത്സ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ ബാരാമതിയിലാണ് സംഭവം. നഗരത്തിന് പുറത്ത് താമസിക്കുന്ന ബിസിനസുകാരനായ സാഗർ ഗോഫനെ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ കവർച്ചാ സംഘം സാഗറിനെ അടിച്ച് വീഴ്ത്തി ഭാര്യയെ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം ഒരു കോടിയോളം രൂപ മോഷ്ടിച്ചെന്നാണ് പരാതി. 95 ലക്ഷം രൂപയും […]

Continue Reading

മൈസൂർ റോഡ് ഓട്ടോ സ്റ്റാൻഡ് വീണ്ടും പഴയതു പോലെ ആക്കിയതിൽ ശക്തമായ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ

മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിലെ ഓട്ടോ സ്റ്റാൻഡ് കളിപ്പാവകളെ പോലെ പുറകിലേക്കും, മുന്നിലേക്കും മാറ്റി കളിക്കുന്ന മാനന്തവാടി നഗരസഭയുടെ നടപടികൾക്കെതിരെ മൈസൂർ റോഡ് സ്റ്റാൻഡിലെ സംയുക്ത ഓട്ടോ ഡ്രൈവർമാർ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലിയുടെ ക്യാബിനിൽ പ്രതിഷേധിച്ചു. ബസ്സ് യാത്രക്കാർക്ക് ഏറെ പ്രയോജനമാകുന്ന തരത്തിലാണ് ഓട്ടോ സ്റ്റാൻഡ് ഇന്നലെ വരെ പുന:ക്രമീകരിച്ചിരുന്നത്.വീണ്ടും പഴയതു പോലെ ആക്കിയതിൽ യാത്രക്കാർ ബസ്സ് ഇറങ്ങി ഏറെ ദൂരം കാൽനടയായി വന്ന് വേണം ഓട്ടോറിക്ഷ വിളിക്കാൻ ഇതിൽ യാത്രക്കാരും ഏറെ പ്രതിഷേധത്തിലാണ്. പ്രതിഷേധ സമരം […]

Continue Reading

ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരണപെട്ടു

പിണങ്ങോട്:ബൈക്കിൽ പിതാവിനോപ്പം സഞ്ചരിക്കവേ എതിരെ വന്ന കാർ ഇടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന പിണങ്ങോട് കടവണ്ടിമുഹമ്മദ് -ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ്‌ മിദ്‌ലാജ്(17)ആണ് മരണപെട്ടത്. ഓഗസ്റ്റ് 9 ആം തീയതി വൈകിട്ട് പിണങ്ങോട് നിന്നും കാവുംമന്നത്തേക്ക് പിതാവും മിഥ്ലാജും ബൈക്കിൽ യാത്ര ചെയ്യവേ പുഴക്കലിൽ വെച്ച് ടിപ്പർ ലോറിയെ മറികടന്നു വന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിലും കോഴിക്കോട് മെഡിക്കൽ കോളേജിലും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവേ ഇന്ന് പുലർച്ചയാണ് മരണപെട്ടത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി […]

Continue Reading

സഹകരണ ഓണച്ചന്ത ആരംഭിച്ചു

നല്ലൂർനാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ദ്വാരകയിൽ കൺസ്യൂമർ ഫെഡ് ഓണചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് മനു ജി കുഴിവേലി ഉദ്ഘാടനം ചെയ്തു. രാജു മാത്യു, ലിസൺ അഗസ്റ്റിൻ, എം പി വത്സൻ,സി എം സന്തോഷ്‌,എ. സന്തോഷ്‌, ജോയ് പി കുരിശിങ്കൽ എന്നിവർ സംസാരിച്ചു.

Continue Reading

മൃഗസംരക്ഷണ വകുപ്പ് ഓണാഘോഷം നടത്തി

മീനങ്ങാടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഓണവില്ല് 2023 എന്ന പേരിൽ മൃഗ സംരക്ഷണ വകുപ്പിലെ ജില്ലയിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷ പരിപാടി നടത്തി.ഡെപ്യൂട്ടി ഡയറക്ടർ ഡോ സക്കറിയ സാദിഖ് മധുരക്കറിയൻ പരിപാടി ഉദ്ഘാടനം ചെയ്തു, സി.വി.ഒ. ഡോ ജയരാജ് കെ അധ്യക്ഷത വഹിച്ചു.ഡോ കെ എസ് പ്രേമൻ, ഡോ വി ജയേഷ്, പ്രസന്നകുമാർ പി ആർ, കെ എ പ്രേംജിത്ത്, ഷൈജു പി ജെ, ദിലീപ് കുമാർ കെ, കവിത പി എന്നിവർ […]

Continue Reading

വിദേശ പഠനം, ജോലി; പുതുപ്പള്ളി വോട്ടർപട്ടികയിൽ നിന്ന് പുറത്തായത് 7000 ലേറെ യുവ വോട്ടർമാർ

കോട്ടയം: പുതുപ്പള്ളിയിലെ അന്തിമ വോട്ടർപട്ടിക പുറത്തുവന്നു. 1,76,142 വോട്ട‌ർമാരാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലുള്ളത്. എന്നാൽ ഏഴായിരത്തിലേറെ യുവ വോ‍ട്ടർമാരാണ് പട്ടികയിൽ നിന്ന് ഇല്ലാതായത്. വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പഠന, ജോലി ആവശ്യങ്ങൾക്കായി പോയവരെ പട്ടികയിൽ നിന്ന് നീക്കിയതോടെയാണ് ഏഴായിരത്തോളം വോട്ടർമാർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. ആകെയുള്ള 182 ബൂത്തുകളിൽ ഓരോ ബൂത്തിലുമായി 30 മുതൽ 40 വരെ യുവാക്കളുടെ കുറവുമുണ്ട്. ചില പഞ്ചായത്തുകളിൽ ഇതിലേറെ കുറവുണ്ട്. മണ്ഡലത്തിൽ ഈ വ‍ർഷം 957 പുതിയ വോ‍ട്ടർമാരാണ് […]

Continue Reading

ലോഡ് ഷെഡിങ് ഉണ്ടാകില്ല; കൂടുതൽ വൈദ്യുതി വാങ്ങാൻ നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി കുറവ് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനം. ലോഡ് ഷെഡിങ് ഒഴിവാക്കി കൂടുതൽ വൈദ്യുതി വാങ്ങാനാണ് തീരുമാനം. ഹ്രസ്വകാല കരാറിൽ 200 മെ​ഗാവാട്ട് വൈദ്യുതി വാങ്ങാൻ ബോർഡ് അടിയന്തിര ടെൻഡർ വിളിച്ചു. അടുത്ത മഴക്കാലത്ത് തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലായിരിക്കും വൈദ്യുതി വാങ്ങുക. 500 മെ​ഗാവാട്ട് വൈദ്യുതിക്കുളള ടെൻഡർ ഇന്ന് വിളിക്കും. ചട്ടം ലംഘിച്ചതിന് കരാർ റദ്ദാക്കിയ കരാറുകാരിൽ നിന്നും ഡിസംബർ 31 വരെ വൈദ്യുതി വാങ്ങാൻ റെ​ഗുലേറ്ററി കമ്മീഷനും അനുമതി നൽകിയിട്ടുണ്ട്. മഴക്കാലത്ത് തിരികെ […]

Continue Reading

ചെസ് ലോകകപ്പിൽ ഇന്ന് കലാശപ്പോര്; പ്ര​ഗ്നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പർ താരം

ബാകു: ചെസ് ലോകകപ്പിൽ ഇന്ന് കലാശപ്പോര്. ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയും നോർവെയുടെ മാഗ്നസ് കാൾസണുമാണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 4.30 നാണ് ഫൈനൽ മത്സരം നടക്കുക. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് പ്ര​ഗ്നാനന്ദ കലാശപ്പോരിന് യോ​ഗ്യത നേടിയത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് പ്രഗ്നാനന്ദയുടെ എതിരാളി. മുമ്പ് 2000 ത്തിലും 2002 ലും വിശ്വനാഥൻ ആനന്ദിലൂടെ ഇന്ത്യ ചെസ് ലോകകിരീടം നേടിയിരുന്നു. 2000 ത്തിൽ […]

Continue Reading

മുല്ലപ്പൂവ് കൈമുഴം കൊണ്ട് അളന്ന് വിൽപന; ആറ് കച്ചവടക്കാർക്കെതിരെ കേസ്

കാക്കനാട്: കൈമുഴം കൊണ്ട് അളന്ന് മുല്ലപ്പൂവ് വിൽപന നടത്തിയതിന് ആറ് കച്ചവടക്കാർക്കെതിരെ കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാൽ അളവ് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. കച്ചവടക്കാരിൽ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി. മുദ്രവയ്ക്കാത്ത ത്രാസുകളുപയോഗിച്ച് പൂവ് വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു. മുല്ലപ്പൂവ് വിൽക്കുന്നത് നിശ്ചിത നീളമുള്ള സ്കെയിലിൽ അളന്നോ ത്രാസിൽ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം. ഓണക്കാലത്ത്‌ റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളിൽ ലീഗൽ മെട്രോളജി അപൂർവമായേ പരിശോധന നടത്താറുള്ളൂ. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തിൽ […]

Continue Reading