സംസ്ഥാന വിവര – പൊതുജന സമ്പര്‍ക്ക വകുപ്പില്‍ തൊഴില്‍ അവസരം; സെപ്റ്റംബര്‍ അഞ്ചിനകം അപേക്ഷിക്കാം

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ absoluteprism@gmail.com എന്ന ഇ-മെയില്‍ അഡ്രസില്‍ സെപ്റ്റംബർ അഞ്ചിനകം ലഭിക്കണം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദവും ജേർണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ […]

Continue Reading

അഭിമാന നിമിഷത്തിനായി രാജ്യത്തിന്റെ കാത്തിരിപ്പ്: ചന്ദ്രയാൻ മൂന്ന് ഇന്ന് ചന്ദ്രനെ തൊടും

തിരുവനന്തപുരം: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം […]

Continue Reading

ഉത്സവബത്ത 2750 രൂപയടക്കം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും

തിരുവനന്തപുരം: കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. ഇതോടെ 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂനിയനുകൾ പിൻവലിച്ചിട്ടുണ്ട്. താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് […]

Continue Reading

എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നീണ്ടത് 22 മണിക്കൂർ; പരിശോധന പൂർത്തിയാക്കി സംഘം മടങ്ങി

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും എംഎൽഎയുമായ സിപിഎം നേതാവ് എസി മൊയ്തീന്റെ വീട്ടിൽ സംഘത്തിന്റെ പരിശോധന കഴിഞ്ഞു. റെയ്ഡ് 22 മണിക്കൂർ നീണ്ടുനിന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടിൽ എത്തിയതെന്ന് എസി മൊയ്തീൻ സ്ഥിരീകരിച്ചു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന […]

Continue Reading

സഹോദയ ജില്ലാതല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് ജേതാക്കളെ അനുമോദിച്ചു

സുൽത്താൻബത്തേരി: വയനാട് സഹോദയ സംഘടിപ്പിച്ച ജില്ലാ തല ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ ജേതാക്കളായ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പ്രതിഭകളെ അനുമോദിച്ചു. വിജയികൾക്ക് ഐ സി ബാലകൃഷ്ണൻ എം എൽ എ ഉപഹാരങ്ങൾ നൽകി. ഫെസ്റ്റിൽ ഐഡിയൽ സ്നേഹഗിരി ഫസ്റ്റ് റണ്ണറപ്പ് നേടി. ആർട്ട് ഓഫ് സ്റ്റോറി ടെല്ലിങ്ങിൽ മിസ്രിയ ഫർസാന, ആദിഷ് മിഷാൽ, മുഹമ്മദ് സഫീർ, ആകാശ് ആർ, റിഷാദ് പി ബി എന്നിവർ ജേതാക്കളായി. ദ ക്യാരക്ടറിൽ ദയ ഹാഫിസ്, റസിൻ അലി എന്നിവരും പ്രോഡക്റ്റ് […]

Continue Reading

ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന നടപടിയുമായി പനമരം പോലീസും വ്യാപാരികളും രംഗത്ത്.

പനമരം : പനമരത്ത് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടിയുമായി പനമരം പോലീസും, വ്യാപാരികളും രംഗത്ത്. ലഹരി വസ്തുക്കൾ വിൽക്കുന്ന വ്യാപാരികളോട് യാതൊരുവിധ സഹകരണവും ഉണ്ടാകില്ലെന്ന് പനമരംവ്യാപാരികൾ. ലഹരിപദാർത്ഥങ്ങൾവിൽക്കുന്നതല്ല എന്ന ക്യാമ്പയിനിന്റെ ഭാഗമായി വ്യാപാരി യൂത്ത് വിംങ്ങും പനമരം പോലീസും സംയുക്തമായി വ്യാപാരസ്ഥാപനങ്ങളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നതെല്ലന്നും ഇതിന്റെ ഭാഗമായി എഡിജിപി ലോ & ഓർഡർ പ്രകാരമുള്ള സ്റ്റിക്കർ വിതരണം എല്ലാ കടകളിലും നടന്നു. പനമരത്തും പരിസര പ്രദേശങ്ങളിലും പോലീസ് നീരീക്ഷണം ശക്തമാക്കുമെന്ന് പോലീസ്പറഞ്ഞു. പനമരം സി […]

Continue Reading

മാനന്തവാടി എ വി എ ക്രീയേറ്റിവീസും, മാനന്തവാടി ബി ആർ സി ഉം സംയുക്തമായി ഭിന്നശേഷിക്കാരായ മക്കൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഓണാഘോഷ പരിപാടി നടത്തി

മാനന്തവാടി : എ വി എ ക്രീയേറ്റിവീസും, മാനന്തവാടി ബി ആർ സി ഉം സംയുക്തമായി, 150 ഓളം ഭിന്നശേഷിക്കാരായ മക്കൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ‘നല്ലോണം പൊന്നോണം ‘ എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി. മാനന്തവാടി ഗവണ്മെന്റ് യു. പി. സ്കൂളിൽ ആയിരുന്നു ഓണാഘോഷം.. MLA O.R കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാദ്യക്ഷ സി. കെ. രത്നവല്ലി അധ്യക്ഷയായ പരിപാടിയിൽ, സോഷ്യൽ മീഡിയ ഇൻഫ്യൂളുൻസർ സൂര്യ ദേവ് മുഖ്യാതിഥിയായി.സിനിമാറ്റിക് ഡാൻസും, നാടൻപാട്ടും, ഗാനമേളയും, മറ്റു കലാകായിക […]

Continue Reading

‘ഞങ്ങളും നിങ്ങളും’ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു

പനമരം:പഠന ബോധന പ്രക്രിയയിൽ ലൈബ്രറി വിഭവങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പനമരം ഗവ.ഐ.ടി.ഇ ക്യാമ്പസിൽ സംഘടിപ്പിച്ച‘ഞങ്ങളും നിങ്ങളും’ജില്ലാതല വിദ്യാഭ്യാസ സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പനമരം ഗ്രാമപഞ്ചായത്തംഗം എം. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.കെ.വി ശ്രീജിത്ത്‌, ഡോ. എം. പി പ്രശാന്ത്,ജോസഫ് ജെ , ടി. പാത്തുകുട്ടി, സന്തോഷ്‌ കെ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഐ.ടി. ഇ കളിൽ നിന്നും നിരവധി പ്രതിനിധികൾ പങ്കെടുത്തു.

Continue Reading

ചന്ദ്രന്റെ കൂടുതൽ മിഴിവാർന്ന ദൃശ്യങ്ങളുമായി ചന്ദ്രയാൻ 3; ലാൻഡറി‍ന്റെ പ്രവർത്തനം മികച്ച നിലയിൽ

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. 70 കിലോമീറ്റർ ദൂരത്തിൽ നിന്നാണ് ചന്ദ്രന്റെ മിഴിവാർന്ന ദൃശ്യങ്ങള്‍ ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ (എൽപിഡിസി) ക്യാമറ പകർത്തിയത്. പേടകം ഇറക്കുന്നതിന് പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാത്ത സുരക്ഷിതമായ പ്രദേശം കണ്ടെത്തുന്നതിനു വേണ്ടി വികസിപ്പിച്ച കാമറയാണ് എൽപിഡിസി. ദൃശ്യങ്ങൾ പകർത്തിയത് ശനിയാഴ്ചയാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 3 ലാൻഡറി‍ന്റെ പ്രവർത്തനം മികച്ച നിലയിലാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ലാൻഡർ തടസങ്ങളില്ലാതെ മുന്നോട്ട് നീങ്ങുകയാണ്. […]

Continue Reading

ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പരാമര്‍ശം :നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍‌ നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു. ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് പ്രകാശ് […]

Continue Reading