നീ …തീ …
കാലം നാണിക്കുന്ന
കാട്ടാളവൃത്തിതൻ
പ്രത്യയശാസ്ത്രമാണ് പ്രതി…
ഹൃദയം ഇരുമ്പായ
മാനവർക്കിതൊരു
തെറ്റല്ലാതായി മാറുന്ന
തെറ്റുകൾ മാത്രം..
ഏഴയായി അലയുന്ന
നാരീമണികളെ
അലറി ചവച്ചൊരീ
കാട്ടാളമാനസം..
നീതിദേവത ഉടവാളുയർത്താതെ
ആരുണ്ടിവിടെ
ഉടയുന്ന മാറിനെ
കാക്കുവാനായി…
നീചരിൽ നീചരായി
മാറിയ നാട്ടിന്റെ
കാവൽ ഭടന്മാരെയാരെതിർക്കും…
ചരിത്രം പാടാത്ത
പാട്ടായി മാറുവാൻ
ചാരിത്രം നശിപ്പിച്ചൊരു
കഥയായി ഒരു വ്യഥ…
വെളിച്ചം പോലുമിരുട്ടായി
മാറുന്ന വൈപരീത്യ
ലോകത്തിൻ പാഴ്രൂപമായി
താഴ് വാര വിലാപങ്ങൾ…
വരുമൊരു മിശിഹ
വൈകാതെയവിടെ
ചുടുകണ്ണീരൊപ്പുവാൻ
നീതിതൻ കരമായി…
✍️ദർവേശ്