കെട്ടിടത്തിൽ നിന്നും വീണ് സൈനികൻ മരിച്ചു
മാനന്തവാടി: കെട്ടിടത്തിൽ നിന്നും വീണ് സൈനികൻ മരിച്ചു. ഇന്ത്യൻ മിലിട്ടറിയിൽ നെഴ്സിംഗ് അസിസ്റ്റൻ്റായ പുതിയിടം അഞ്ചുകണ്ടംവീട്ടിൽ ഹവീൽദാർ ജാഫർ അമൻ (39) ആണ് മരിച്ചത്. പഞ്ചാബിൽ വച്ചാണ് സംഭവം. കെട്ടിടത്തിൽ നിന്നും വീണ് തലയ്ക്കു ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടർന്ന് ചണ്ഡിഗഡ് മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. തേയില എസ്റ്റേറ്റ് തൊഴിലാളികളായിരുന്ന ചെറു മൊയ്‌തുവിൻ്റേയും ആമിനയുടേയും മകനാണ്. ഭാര്യ: മൻസൂറ. മക്കൾ: ആഫിദ, റിയാൻ.
Continue Reading