വീണ്ടും ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ജൂലൈ 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

ദില്ലി: വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണങ്ങളാൽ 2023 ജൂലൈ 25 വരെ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിനുമായി കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും എയർലൈൻ ട്വീറ്റ് ചെയ്തു. മെയ് 2-നാണ് ഗോ ഫസ്റ്റ് അതിന്റെ ഫ്ലൈറ്റുകൾ റദ്ദാക്കുകയും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്യുകയും ചെയ്തു. […]

Continue Reading

മകളെ ജീവനോടെ വേണോയെന്ന് ഒരു സ്ത്രീ ഫോണിൽ ചോദിച്ചു, പിന്നെ അറിഞ്ഞത്…; മണിപ്പൂരിൽ കൊല്ലപ്പെട്ട യുവതിയുടെ അമ്മ

ദില്ലി: മണിപ്പൂരിൽ നിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മകളെ കൊല്ലാൻ പോകുകയാണെന്ന് ഒരു സ്ത്രീ ഫോണിൽ വിളിച്ച് പറഞ്ഞതായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. അതേസമയം, മിസോറമില്‍ സംഘർഷ സാഹചര്യം നിലനില്‍ക്കുന്നത് കണക്കിലെടുത്ത് മെയ്ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്. മെയ് അഞ്ചിനാണ് ഇംഫാലില്‍ രണ്ട് സ്ത്രീകളെ അക്രമിസംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അക്രമികള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്തീകളുടെ സംഘമാണ് ബലാത്സംഗം ചെയ്യാന്‍ ഇവരെ പിടിച്ച് നല്‍കിയതെന്ന് ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. ഈ കേസിലാണ് […]

Continue Reading

പഴശ്ശി ലൈബ്രറിഅംഗത്വ വിതരണം നടത്തി

കേരള ലൈബ്രറി കൗൺസിൽ നിർദ്ദേശാനുസരണം പഴശ്ശി ഗ്രന്ഥാലയം ഗോത്രവിഭാഗക്കാർക്കായുള്ള സൗജന്യ അംഗത്വ വിതരണം നടത്തി. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം ശ്രീ പി സുരേഷ് ബാബു മഹിളാ സമഖ്യ സൊസൈറ്റിയുടെ മഹിള ശിക്ഷൺ കേന്ദ്രത്തിലെ വിദ്യാർത്ഥിനി കുമാരി സഞ്ജിനി കേളപ്പന് നൽകി ഉൽഘാടന കർമം നിർവ്വഹിച്ചു. ഗോത്രവിഭാഗങ്ങളിൽ വായനശീലം വളർത്തുന്നതിനും അറിവും വിജ്ഞാനവും നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ നയിക്കുന്നതിനുമായാണ് പ്രസ്തുത പരിപാടി ലക്ഷ്യം വെക്കുന്നത്. മഹിള ശിക്ഷൺ കേന്ദ്രത്തിലെ ഗോത്ര വിദ്യാർത്ഥിനികൾക്ക് അംഗത്വം […]

Continue Reading

കനത്ത മഴ: താഴയങ്ങാടിയില്‍ കെട്ടിടം ഭാഗികമായി ഇടിഞ്ഞു വീണു

മാനന്തവാടി: മാനന്തവാടി താഴയങ്ങാടി റോഡില്‍ ചൂട്ടക്കടവ് റോഡിലേക്ക് തിരിയുന്ന കവലയോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. വർഷങ്ങൾ പഴക്കമുള്ള ആൾതാമസമില്ലാത്ത ജീര്‍ണിച്ച അവസ്ഥയിലുള്ള കെട്ടിടത്തിന്റെ അരികും പിന്‍ ഭാഗവുമാണ് ഭാഗികമായി ഇടിഞ്ഞു വീണത്. ഇടിഞ്ഞു വീണ ഭാഗത്ത് ഒരു ടയര്‍ കട പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Continue Reading

വയനാട്ടില്‍ 19 വയസ്സുകാരി മുങ്ങി മരിച്ചു

അമ്പലവയല്‍: കുമ്പളേരി സ്വദേശി സോന പി വര്‍ഗീസ്(19) ആണ് മരിച്ചത്. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. പഴുവക്കുടിയിൽ വർഗീസിന്റെ മകളാണ് സോന. കുളത്തിലെ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നു. ബത്തേരിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്ന് ആറുമണിയോടെ ആയിരുന്നു സംഭവം.

Continue Reading

ഓണം ബമ്പർ പ്രകാശനംചെയ്‌തു; രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്

തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു . സമ്മാനത്തുകയിൽ മാറ്റിമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പർ ഭാഗ്യക്കുറിയുടെ വിൽപന ഇത്തവണ സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റെക്കോർഡ് തുകയായ 25 കോടി രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവോണം ബംപറിന്റെ സമ്മാനതുകയായി പ്രഖ്യാപിച്ചത്. ഇതേ തുകയിൽ തന്നെയാണ് ഇത്തവണത്തെ ബംപർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. രണ്ടാം സമ്മാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കോടി വീതം 20 […]

Continue Reading

കരുതലും കൈത്താങ്ങും പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണം

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ ഓണത്തിന് മുമ്പ് തീര്‍പ്പാക്കണമെന്ന് അദാലത്ത് അവലോകന യോഗം നിര്‍ദേശം നല്‍കി. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിയമപരമായ തടസ്സങ്ങളില്ലാത്ത തീര്‍പ്പാക്കാന്‍ കഴിയുന്ന എല്ലാ പരാതികളും വേഗത്തില്‍ തീര്‍പ്പാക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെപ്തംബറില്‍ നടക്കുന്ന മേഖലാതല യോഗത്തില്‍ ഇതിന്റെ പുരോഗതി വിലയിരുത്തും. മൂന്നു താലൂക്കുകളിലായി നടത്തിയ അദാലത്തില്‍ […]

Continue Reading

വനിതാ കമ്മീഷന്‍ അദാലത്ത്: 4 പരാതികള്‍ പരിഹരിച്ചു

കല്‍പ്പറ്റ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 4 പരാതികള്‍ തീര്‍പ്പാക്കി. 23 പരാതികള്‍ പരിഗണിച്ചതില്‍ പത്തൊമ്പത് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഭൂമി കയ്യേറ്റം, കുടുംബ പ്രശ്നം, സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. വനിത സെല്‍ ഇന്‍സ്പെക്ടര്‍ വി. ഉഷാകുമാരി, അഡ്വ. ആലീസ്, സ്റ്റേഷന്‍ ഹൗസ് ഓഫീര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

Continue Reading

സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

മാനന്തവാടി: മിനിമം വേതനം നടപ്പാക്കുക, ബോണ്ട് ബ്രേക്ക് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പ്പിറ്റൽ ഡെവലപ്പ്മെമെന്റ് സൊസൈറ്റി എംപ്ലോയീസ് യുണിയൻ സി.ഐ.ടി.യു നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ ഭാഗമായി വയനാട് മെഡിക്കൽ കോളേജ് ബ്രാഞ്ച് സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കൺവെൻഷൻ സി.ഐ.ടി.യു. മാനന്തവാടി ഏരിയെ സെക്രട്ടറി ടി.കെ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. പി.വി.ഷിബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. റിഷാദ്, എം.കെ. സജു, , സി.സി. രാഖിത, പി.പി.രാജേഷ് ആർ രശ്മി. പി.കെ. പ്യാരിലാൽ തുടങ്ങിയവർ […]

Continue Reading

സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

അമ്പലവയൽ: സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമ്പലവയൽ ആറാം വാർഡ് വികാസ്കോളനി സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷമീർ അധ്വക്ഷത വഹിച്ചു, ജെ പി എച്ച് എൻ കെ ബിന്ദു, ഷീജ ടീച്ചർ, ബിനിഷ ടീച്ചർ,ടി ഉമ്മർ, കെ മുജീബ്, എ വേലു, വാർഡ് മെമ്പർ ജെസിജോർജ്ജ് ശീതാരാജു എന്നിവർ ചടങ്ങിൽ […]

Continue Reading