ആകാംക്ഷ ഒട്ടും തന്നെ ഇല്ലാതെ പെട്ടെന്ന് മാനന്തവാടി ജോസ് തീയേറ്ററിൽ പോയി കണ്ട സിനിമയാണ് പത്തൊൻമ്പതാം നൂറ്റാണ്ട്…
പതിഞ്ഞ താളത്തിൽ തുടങ്ങി കാണുന്നവർക്ക് കാര്യമായ ഭാവ വ്യത്യാസങ്ങളൊന്നും തന്നെ നൽകാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആദ്യ പകുതിയാണ് ലഭിച്ചത് എന്നാണ് എന്റെ അഭിപ്രായം.
ഓരോ സംഭവങ്ങൾ പറഞ്ഞ് പോവുകയാണ് ആദ്യപകുതി. എണ്‍പതുകളില്‍ നിന്നൊരു എന്റര്ടെയ്ന്മെന്റ് അവര്‍ണരുടെ പക്ഷത്തുനിന്നും അവരുടെ വീക്ഷണകോണില്‍ നിന്നുമുള്ള ചരിത്രമെഴുത്ത് എന്നത് തന്നെയാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സാമൂഹിക പ്രസക്തി. AD1825 മുതല്‍ AD 1874 വരെ ആലപ്പുഴ ജില്ലയില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കര്‍ അഥവാ കല്ലിശ്ശേരി വേലായുധ ചേകവര്‍ എന്ന നവോത്ഥാന നായകന്റെ ധീരോജ്വലമായ ജീവിതവും അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടങ്ങളും ആണ് സിനിമയുടെ പ്രമേയം.ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിതം വരച്ചുകാണിക്കുന്നതോടൊപ്പം ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിന്റെ സാമൂഹികമായ പിന്നോക്കാവസ്ഥയും രാജസില്‍ബന്ധികളുടെ കൊള്ളരുതായ്മകളും ധീരമായി വെളിച്ചത്തെത്തിക്കുവാനും സിനിമ ആര്‍ജവം കാണിക്കുന്നു. അവര്‍ണ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവദമില്ലാത്ത മുലക്കരവും മീശക്കരവും പിരിക്കുന്ന ഒരു ഭരണവും ചരിത്രവും ഈ കേരളത്തിന് സ്വന്തമായുണ്ടായിരുന്നു എന്നത് കേള്‍ക്കാനും കാണാനും അത്ര സുഖമുള്ള ഒന്നല്ല. പലപ്പോഴും അത് മൂടിവെക്കപ്പെടുന്നതുമാണ്.
അടിമത്തം, ജാതി/വർണ്ണ വിവേചനം തൊട്ടു കൂട്ടായ്മ, അയിത്തം, എന്നിവർക്കെതിരെ പോരാടുന്ന നായകനായി ആറാട്ടുപുഴ വേലായുധപണിക്കരായി സിജു വിൽസൺ സ്ക്രീനിൽ നിറഞ്ഞു നിന്നു.
ആർപ്പു വിളികളും ആരവങ്ങളുമൊന്നും തിയേറ്ററിൽ മുഴങ്ങി കേട്ടതേയില്ല. എല്ലാവരും Just Watching ആയിരുന്നു. കുറച്ചെങ്കിലും ഓളം വന്നത് ഇന്റർവെൽ സമയത്ത് Gold ന്റെയും പടവെട്ടിന്റയും ടീസറുകൾ വന്നപ്പോഴാണ്.
ഇന്റർവെല്ലിനു ശേഷം കുറച്ചു കൂടെ കഥ എൻഗേജിങ്ങ് ആവുന്നുണ്ട്.
എടുത്തു പറയേണ്ടത് ഈ ചിത്രത്തിന്റെ വിഷ്വൽസ് ആണ് ,ചരിത്ര സിനിമ എന്ന പേരിൽ ഈ അടുത്ത് ഇറങ്ങിയ പല പടങ്ങളെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിനു പുറകിലായിരിക്കും ഇനി സ്ഥാനം.
സംവിധാനം,ഛായാഗ്രഹണം, സംഘട്ടനം,ചിത്രസംയോജനം, ആർട്ട്, പശ്ചാത്തല സംഗീതം, ഇവ മികവ് പുലർത്തിയപ്പോൾ സംഗീതം,തിരക്കഥ ശരാശരിയിൽ ഒതുങ്ങി.
സിജു വിൽസൺ നാളത്തെ സൂപ്പർ താരമാവാൻ കെൽപ്പുള്ള ഒരു നടനാണെന്ന് ഈ സിനിമയിലൂടെ തെളിയിച്ചു. കഥ യാണ് ഈ സിനിമയിലെ നായകൻ അത് കൊണ്ട് സിജു വിന് അത്ര ലീഡ് ഉള്ളതായി തോന്നിയില്ല. എങ്കിലും കൊടുത്ത വേഷം ഭംഗിയായി ചെയ്തിട്ടുണ്ട്.
നങ്ങേലിയായി വേഷമിട്ട കയാദുവിന്റെ അഭിനയവും മികച്ച് നിന്നു. ഒരു പക്ഷെ ആറാട്ടുപുഴ വേലായുധപണിക്കരെക്കാൾ സ്ക്രീൻ പ്രസൻസ് കൂടുതൽ നങ്ങേലിക്കായിരുന്നു.
ക്ലൈമാക്സിൽ കാണുന്നവരുടെ ഉള്ളിൽ ഒരു വിങ്ങൽ അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.
നിലവിലുള്ള സൂപ്പര്‍ താരങ്ങളെ ഒന്നും ആശ്രയിക്കാതെ സിജു വില്‍സനെ പോലൊരാളെ കാസ്റ്റ് ചെയ്ത് തനിക്കാവശ്യമുള്ള ചരിത്ര നായകനിലേക്ക് മോള്‍ഡ് ചെയ്തെടുക്കുകയായിരുന്നു അദ്ദേഹം എന്നതും ശ്രദ്ധേയം. വിനയന് തന്നിലര്‍പ്പിച്ച വിശ്വാസത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന പെര്‍ഫോമന്‍സ് ആണ് സിജു വില്‍സന്റേത്. അഭിനയത്തില്‍ മാത്രമല്ല, കായികപ്രകടനങ്ങള്‍ കൊണ്ടും സിജു വില്സന്, ആറാട്ടുപുഴ വേലായുധപണിക്കരായി നിറഞ്ഞാടി. സിജുവിന്റെ കരിയര്‍ഗ്രാഫ് ഒറ്റയടിക്ക് കുതിച്ചുയര്‍ത്തുന്ന പ്രകടനം.സുദേവ് നായര്‍, ദീപ്തി സതി, ചെമ്പന്‍ വിനോദ്, അനൂപ് മേനോന് തുടങ്ങി ഒരു നീണ്ടനിര അഭിനേതാക്കള്‍ സിനിമയില്‍ ഉണ്ടെങ്കിലും നങ്ങേലി എന്ന ഉജ്ജ്വല ചരിത്രമുള്ള ധീരവനിതയെ അവതരിപ്പിക്കാന്‍ ഏറക്കുറെ പുതുമുഖമായ കയാദു ലോഹര്‍ എന്ന ഇരുപത്തിരണ്ടുകാരിയെ ആണ് വിനയന് തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഒറ്റവാക്കിൽ പറഞ്ഞാൽ മലയാളത്തിൽ ഇറങ്ങിയ ചരിത്ര സിനിമകളുടെ കൂട്ടത്തിലേക്ക് വിനയനും ഗോകുലം ഗോപാലനും ഷാജി കുമാറും സന്തോഷ് നാരായണനും സിജു വിൽസണും കയാദുവും ചേർന്ന് നൽകിയ ഒരു ദൃശ്യാനുഭവം.ചരിത്രത്തെ വളച്ചൊടിക്കാതെ അവതരിപ്പിച്ചത് എടുത്തുപറയേണ്ട ഒന്നാണ്. സംവിധായകന് എന്ന നിലയിലും തിരക്കഥാകൃത്ത് എന്നുള്ള നിലയിലും വിനയനെ അടയാളപ്പെടുത്തുന്ന സിനിമയായി മാറുന്നു പത്തൊന്‍പതാം നൂറ്റാണ്ട് .ബിഗ് ബഡ്ജറ്റിന്റെയും നൂറുകോടി നിര്‍മ്മാണച്ചെലവിന്റെയും തള്ളലുകള്‍ ഒന്നും അധികം കേട്ടില്ലെങ്കിലും മേ്ക്കിംഗ് വൈസ് നോക്കിയാലും പ്രമേയത്തോടുള്ള ഗൗരവപൂര്‍ണമായ സമീപനം വച്ച് നോക്കിയാലും ഈ അടുത്തകാലത്ത് മലയാളത്തില്‍ വന്ന ബ്രഹ്മാണ്ഡ സിനിമകളായ മരക്കാറിനും മാമാങ്കത്തിനുമെല്ലാം ബഹുദൂരം മുന്നില്‍ ആണ് പത്തൊന്‍പതാം നൂറ്റാണ്ട്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ഏറ്റവും വിഷ്വല്‍ റിച്ച്നെസ് ഉള്ള സിനിമകള്‍ എടുത്താലും ഈ വിനയന് സിനിമ അതില്‍ മുന്‍പന്തിയില്‍ ഉണ്ടാവും.
ശരാശരിക്കു മുകളിലുള്ള അഭിപ്രായമാണ് എനിക്കുള്ളത്. പടം നിരാശപ്പെടുത്തിയില്ല.
കൊടുത്ത പൈസക്കുള്ള മുതൽ എന്തായാലും സിനിമക്കുണ്ട്. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണ്.
വിവേക് വയനാട്