കാട്ടാന ശല്യം; ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ എളമ്പലശ്ശേരിയില്‍ കാട്ടാന ഞാറ്റടി നശിപ്പിച്ച സംഭവം പ്രദേശവാസികള്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ച്ചയായുള്ള വന്യമൃഗശല്യം തടയാന്‍ വനം വകുപ്പ് പ്രദേശത്ത് വാച്ചര്‍മാരെ നിയോഗിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പ്രദേശവാസികള്‍ ഉപരോധിച്ചത്. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തോല്‍പ്പെട്ടിയിലെയും ബേഗൂരിലെയും റെയ്ഞ്ച് ഓഫിസര്‍മന്മാരും നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തുമെന്നും, ട്രഞ്ച് നവികരിക്കാനുള്ള നടപടി സ്വീകരിക്കും, നൈറ്റ് പെട്രോളിംഗ് ശക്തിപ്പെടുത്തും. നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യും എന്നീ സമരക്കാരുടെ […]

Continue Reading

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

ബെംഗളൂരു: കർണാടകയിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗൺസിലിംഗ് സെഷനിൽ പങ്കെടുക്കാൻ എത്തിയ ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊന്നു. ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കൗൺസിലിംഗ് സെഷനിൽ, അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഏഴ് വർഷത്തെ ദാമ്പത്യം തുടര്‍ന്ന് പോകാൻ തീരുമാനമെടുത്ത് മിനിറ്റുകൾക്കുള്ളിലാണ് കൊലപാതകം നടന്നത്.  ഹാസൻ ജില്ലയിലെ ഹോളനരസിപുര കുടുംബ കോടതിയിൽ ഒരു മണിക്കൂർ കൗൺസിലിങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ശിവകുമാർ […]

Continue Reading

അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ തൊട്ട ദളിത് വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു, ജാതി പറഞ്ഞ് അധിക്ഷേപിച്ചു

ജയ്പൂർ : ദളിത് സമുദായത്തിൽ നിന്നുള്ള ഒമ്പത് വയസ്സുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിനെ തുടര്‍ന്ന് ദാരുണാന്ത്യം. അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് കുട്ടിയെ അധ്യാപകൻ ചായിൽ സിംഗ് ക്രൂരമായി അടിച്ചുകൊന്നത്. അധ്യാപകന് വേണ്ടി പാത്രത്തിലാക്കി വച്ച വെള്ളം കുടിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.  കുട്ടിയുടെ കൊലപാതകത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജലോര്‍ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കിട്ടി […]

Continue Reading

കഫേയിൽനിന്ന്​ വാങ്ങിയ ചട്ടിപ്പത്തിരിയിൽ ചത്ത എട്ടുകാലി

ചാ​വ​ക്കാ​ട്: ന​ഗ​ര​ത്തി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ഫേ​യി​ൽ​നി​ന്ന്​ വാ​ങ്ങി​യ ച​ട്ടി​പ്പ​ത്തി​രി​യി​ൽ ച​ത്ത എ​ട്ടു​കാ​ലി. ച​ട്ടി​പ്പ​ത്തി​രി ക​ഴി​ച്ച യു​വാ​വി​ന് ചൊ​റി​ച്ചി​ലും ഛർ​ദി​യും ശ്വാ​സ​ത​ട​സ്സ​വും. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഫു​ഡ് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​ർ​ക്ക് ഷ​ഫീ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സം​ഘം ക​ഫേ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കു​ത്തി​വെ​പ്പെ​ടു​ത്തു.

Continue Reading

പ്രാർത്ഥനകൾ വിഫലമായി..പാർവതി ഓർമ്മയായി

സുൽത്താൻബത്തേരി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി പാർവതി (17) വിട പറഞ്ഞു.നമ്പിക്കൊല്ലി നന്ദനം ഭവനത്തിൽ സുശാന്ത് സിജ ദമ്പതികളുടെ മകളാണ്. ബ്ലഡ് ക്യാൻസർ ബാധിതയായി കോഴിക്കോട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും.സംസ്കാരം വൈകിട്ട് 5 മണിക്ക് പണിക്കർപടി തറവാട് വീട്ടുവളപ്പിൽ.

Continue Reading

കഞ്ചാവുമായി യുവാവ് പിടിയിൽ

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി സഞ്ജയ് അഗർവാൾ (25 ) ആണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ, പ്രിവന്റിവ് ഓഫീസർമാരായ ഷിജു എം. സി, അബ്ദുൽ സലീം വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, ഷഫീഖ് എം. ബി എന്നിവരുടെ സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലായത്

Continue Reading

കൈക്കൂലി വാങ്ങി സ്വർണം പുറത്തെത്തിക്കാൻ ഒത്താശ; നെടുമ്പാശ്ശേരിയിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിങ് എന്നിവർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. യാത്രക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങി സ്വർണം പുറത്തെത്തിക്കാൻ ഇരുവരും സഹായിച്ചതായി തെളിഞ്ഞിരുന്നു. പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന ഒരു കോടി രൂപ വില വരുന്ന സ്വർണം പുറത്തെത്തിക്കാനാണ് ഇരുവരും സഹായം നൽകിയത്. യാത്രക്കാരനിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയ ശേഷമാണ് 250 ഗ്രാമിൽ […]

Continue Reading

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പാടി: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജെ.സി.ഐ കൽപ്പറ്റയും, കരുണ ഐ കെയറും, മേപ്പാടി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന നേത്ര പരിശോധന ക്യാമ്പ് ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് ഉദ്ഘാടനം ചെയ്തു. കരുണ ഐകെയർ എം.ഡി.റോയ് ജോസഫ്, ജെ.സി.ഐ സെക്രട്ടറി ബീന സുരേഷ്, Dr: ജിൻഷ,ശിഹാബുദ്ധീൻ ഫൈസി, ടിൻ്റു റോയ്, എന്നിവർ സംസാരിച്ചു.148പേർ ക്യാമ്പിൽ പങ്കെടുത്തു സേവനം പ്രയോജനപ്പെടുത്തി.

Continue Reading

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് പുൽപ്പള്ളിയിൽ

ജില്ലാ പഞ്ചഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനായി വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് സപ്തംബർ 10 ന് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കും . ജൂനിയർ , യൂത്ത് , സീനിയർ , മാസ്റ്റേഴ്സ് , ഗ്രാൻ്റ് മാസ്റ്റേഴ്സ് , സീനിയർ ഗ്രാൻറ് മാസ്റ്റേഴ്സ് , അംഗ പരിമിതർ എന്നീ വിഭാഗങ്ങളിൽ ആൺ / പെൺ , പുരുഷ / വനിത വിഭാഗങ്ങൾക്കായി ഭാരത്തിൻ്റെ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തും . ഇടത് വലത് കൈകൾക്ക് പ്രത്യേകം മത്സരം ഉണ്ടായിരിക്കും […]

Continue Reading

റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

തലപ്പുഴ: തലശ്ശേരി മാനന്തവാടി സംസ്ഥാന പാതയിൽ തലപ്പുഴയിൽ റോഡിന്റെ ശോചനീയാവസ്ഥയിലും,അപകടകരമാംവിധം രൂപം കൊണ്ട കുഴികൾ നികത്താതിലും പ്രതിഷേധിച്ചുകൊണ്ട് തലപ്പുഴ ഗവണ്മെന്റ് യു. പി സ്കൂൾ പരിസരത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ബൈക്ക് യാത്രികരും മറ്റും ദിവസവും ഈ പാതയിലെ കുഴികളിൽ വീണ് പരിക്ക് പറ്റുന്നത് നിത്യ സംഭവമായിരിക്കുകയാണ്.പ്രതിഷേധ സമരത്തിന് തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്. പ്രസിഡന്റ്‌ ജബ്ബാർ, തവിഞ്ഞാൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുബാറക് തലപ്പുഴ, വൈസ്. […]

Continue Reading