ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞത് മയക്കുമരുന്ന് സംഘം; നാലുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അമല്‍, എബി, ഷാമില്‍, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിമാടുകുന്ന് ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം സന്ദീപിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബോംബേറില്‍ വീടിന്റെ സിറ്റൗട്ടിലുണ്ടായിരുന്ന കസേരയ്ക്കും വസ്ത്രങ്ങള്‍ക്കും തീപിടിച്ചിരുന്നു. കഴിഞ്ഞദിവസം മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരും സന്ദീപും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
Continue Reading