മൂന്ന് ആത്മാക്കൾ..

Poems

മൂന്ന് ആത്മാക്കൾ..

മനസ്സിനു
സ്വസ്ഥതയില്ലാതെ
ഉറക്കപ്പായയിൽ
ചുരുണ്ടു കിടക്കുമ്പോഴാണ്
വാതിലിൽ
മുട്ടു കേൾക്കുന്നത്.

തുറന്നു നോക്കുമ്പോൾ
അതാ നിൽക്കുന്നു
അപ്പന്റെ ആത്മാവ്.

നീ വെള്ളിക്കൊരു
അമ്പതു രൂപ കൊടുക്കണം
ഞാനവനു
കള്ളു കുടിക്കാൻ
കൊടുക്കാമെന്നു പറഞ്ഞതാ.

കൊടുക്കാമെന്നു പറഞ്ഞിട്ടു
കൊടുത്തില്ലെങ്കിൽ
എവിടെ ചെന്നാലും
സമാധാനം കിട്ടില്ലടാ.

വെള്ളി മരിച്ചുപോയി അപ്പാ..

സത്യത്തിൽ

ആത്മാക്കൾ
എങ്ങോട്ടാണ് പോകുന്നത്
സ്വസ്ഥതയുടെ
കടം തീർക്കാനോ.
ജീവിതത്തിന്റെ
വിധി കേൾക്കാനോ..

പാറാനി ബിജു
മാനന്തവാടി

Leave a Reply

Your email address will not be published. Required fields are marked *