പഠനോപകരണങ്ങൾ വിതരണം ചെയ്തു

തോണിച്ചാൽ:എ.ഡി.എ. പി സ്കീം പ്രകാരം സെക്കന്ദരാബാദ് എൻ.എ.ഇ.പി.എ.ഡി വഴി വയനാട് എമ്മാവൂസ് വില്ലയിലെ 49 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാനേജർ ബ്രദർ. ഫ്രാങ്കോ കണ്ണംപ്പുഴ, വാർഡ് മെമ്പർ ലിസി ജോണി, ഡോ. വിജയ് രാജ് ബോളാപ്പള്ളിൽ സി.ആർ.സി ദേവാങ്കരേ അഡ്മിനിസ്ട്രേറ്റീവ് കണ്ട്രോൾ ഓഫ് എൻ.എ.ഇ.പി.എ.ഡി സെക്കന്ദരാബാദ്, സി. ജെസ്സി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Continue Reading

പേരിയ കോറോം റോഡ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി:മാനന്തവാടി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് 3 കോടി രൂപ ചിലവഴിച്ച് 3.77 കിലോമീറ്റർ നവീകരിച്ച പേരിയ കോറോം റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവഹിച്ചു.മാനന്തവാടി എം.എൽ.എ ഒ ആർ കേളു മുഖ്യ അതിഥിയായി ഓൺ ലൈനായി പങ്കെടുത്തു. നിരവിൽപുഴ ബസ്സ്റ്റാൻഡ് പരിസരത്ത് ചേർന്ന പ്രാദേശിക്ക പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ജസ്റ്റിൻ ബേബി ഫലകം അനാച്ഛാദനം ചെയ്തു. […]

Continue Reading

ടോൾ നിരക്ക് കൂട്ടി

പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം രാജ്യമെങ്ങും ദേശീയ പാതയിലും ടോൾ നിരക്ക് കൂട്ടി. ഇന്ന് മുതല്‍ 10 രൂപ മുതല്‍ 65 രൂപ വരെയാണ് അധികം നല്‍കേണ്ടത്.അതേസമയം വിവിധ മേഖലകളിലാണ് പുതിയ സാമ്പത്തിക വര്‍ഷം നികുതി വര്‍ധിക്കുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും.ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5ശതമാനമാണ് കൂടുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4രൂപ 20 പൈസ 4രൂപ 41 […]

Continue Reading

പാചകവാതകവില കുത്തനെ കൂട്ടി

തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയില്‍ 256 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ എല്‍ പി ജി സിലിണ്ടര്‍ വില 2256 രൂപയിലെത്തി.കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് ഇന്നുമുതല്‍ 80 രൂപയാണ് നല്‍കേണ്ടത്. അതേസമയം കേന്ദ്ര സർക്കാർ അടിക്കടി ഇന്ധനവില കൂട്ടിയതോടെ ഡീസലും പെട്രോളും നൂറും കടന്ന്‌ കുതിക്കുന്നു.

Continue Reading

വിലക്കയറ്റത്തിനെതിരെ പ്രതിഷേധ ധർണ നടത്തി

മേപ്പാടി:മേപ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിന് എതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും പ്രതിഷേധ ധർണ നടത്തി.യോഗത്തിൽ ടി. എ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ്‌ ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ഒ.ഭാസ്ക്കരൻ,പി.ഇ.ഷംസുദ്ദീൻ, രാജു ഹെജമാടി,വി.എസ് ബെന്നി,അരുൺ ദേവ്, അൻവർ താഞ്ഞിലോട് , മൻസൂർ പി.എം,ഷാജി ടി.എം,നോരിസ്,സുകന്യ മോൾ സാജിർ,അഷ്‌റഫ്‌, മജീദ്,വിനോദ് എന്നിവർ സംസാരിച്ചു..

Continue Reading

തരുവണയിൽ തെരുവ് നായ ശല്യം രൂക്ഷം

തരുവണ:തരുവണയിൽ തെരുവ് നായ ശല്യം രൂക്ഷം.നാലു പേർക്ക് കടിയേറ്റു.രാവിലെ വില്ലേജ്കുന്ന് കോളനിയിലെ പാലൻ, കർത്താ എന്നിവർക്കും, കണിയാൻ കണ്ടി മൊയ്‌ദു എന്നിവർക്കുമാണ് കടിയേറ്റത്. വൈകുന്നേരം നയിക്കാരൻ അഷ്‌റഫ്‌,അമ്പിളിക്കുന്നൻ റഹ്മത്ത് എന്നിവരുടെ മൂന്ന് വയസായ മകൾ റിയക്കാണ് കടിയേറ്റത്. റിയയുടെ കണ്ണിനു താഴെയാണ് കടിയേറ്റത്. കുട്ടികളെ മദ്രസ്സയിലേക്കും, സ്കൂളിലേക്കും ഒറ്റയ്ക്ക് വിടാൻ പേടിച്ചിരിക്കുകയാണ് രക്ഷിതാക്കൾ.

Continue Reading