Job Recruitment;Dubai International Airport: Apply Now

Dubai International Airport invites you to apply for various new posts. We are pleased to announce that getting a job in a famous Dubai International Airport helps you to lead your life happily. Before you start to apply for the job. Kindly ask to follow our website and join our WhatsApp group. Our website Notebokpot […]

Continue Reading

നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താം മൈലില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും. കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കമ്പളക്കാട് പമ്പ് പരിസരം, കെല്‍ട്രോണ്‍ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പരിയാരംമുക്കിൽ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Continue Reading

കേരളത്തില്‍ 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. അടുത്തിടെ സ്ഥിരീകരിച്ച 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 76 മരണങ്ങളുമുള്‍പ്പെടെ ആകെ 79 […]

Continue Reading

ജില്ലയില്‍ 8 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (01.04.22) 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168190 ആയി. 167158 പേര്‍ രോഗമുക്തരായി. നിലവില്‍ 71 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 66 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 953 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 9 പേര്‍ ഉള്‍പ്പെടെ ആകെ 71 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

ഹ്വസ്വചിത്രം പ്രകാശനം ചെയ്തു

കൽപ്പറ്റ:പാലിയേറ്റീവ് വളണ്ടിയേഴ്സ് കോ-ഓർഡിനേഷന്‍ കമ്മിറ്റി സ്വാന്തനം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘ഒരു തണലാവുക’ ഹ്വസ്വചിത്രം ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. പ്രിയാസേനന്‍, ജില്ലാ കോർഡിനേറ്റര്‍ പി. സ്മിത ,കോ-ഓർഡിനേഷന്‍ കമ്മറ്റി ജില്ലാ ചെയര്‍മാന്‍ പി. അസൈനാര്‍, സെക്രട്ടറി എം. വേലായുധന്‍,വനിതാ വിംഗ് പ്രസിഡന്റ് ബി.ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

സ്വർണവിലയിൽ ഇന്ന് വർധനവ്

കൊച്ചി:തുടര്‍ച്ചയായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ മുന്നേറ്റം. 360 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി.ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ഒന്‍പതിന് 40,560 രൂപ രേഖപ്പെടുത്തി ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇന്ന് […]

Continue Reading

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

തിരുവനന്തപുരം:നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.സംസ്‌കാരം വൈകിട്ട് നാലിന് ശാന്തികവാടത്തില്‍ നടക്കും.

Continue Reading

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം

ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയിൽ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ച് 3 പൈലറ്റുമാർ മരിച്ചു.ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിശീലന പറക്കലിനിടെയാണ് അപകടം.തെക്കു കിഴക്കൻ നഗരമായ സാച്ചിയോണിലെ മലയോര പ്രദേശത്ത് കെടി-1 എന്ന എയർഫോഴ്സ് വിമാനങ്ങൾ പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നു.‌രക്ഷപ്പെട്ടയാൾ അപകട നില തരണം ചെയ്തിട്ടില്ലെന്ന് യോൻഹാപ് ന്യൂസ് ഏജൻസി അറിയിച്ചു.

Continue Reading