ഡി.വൈ.എഫ്‌.ഐ പോസ്റ്റര്‍ ക്യാംപയിന്‍ സംഘടിപ്പിച്ചു

കണിയാരം:ഡിവൈഎഫ്‌ഐ കണിയാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരായി പോസ്റ്റര്‍ ക്യാംപയിന്‍ സംഘടിപ്പിച്ചു.പോസ്റ്റര്‍ ക്യാംപയിന്‍ ഡി.വൈ.എഫ്‌.ഐ മുന്‍ ജില്ലാസെക്രട്ടറി പി ടി ബിജു ഉദ്ഘാടനം ചെയ്തു. ടെറ്റസ് പിലാക്കാവ് അധ്യക്ഷനായി. എ കെ റൈഷാദ്, അമൃത വാസുദേവ്, ജിതുന്‍ സി എം, ജയേഷ് അടിവാരം, ജിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading

കൊവിഡ് വ്യാപനത്തില്‍ അടച്ച് പൂട്ടി ചൈന; ക്ഷമ നശിച്ച് ചൈനക്കാർ

കൊവിഡിന്റെ നാലാം വ്യാപനത്തെ തുടര്‍ന്ന് ചൈനയുടെ നഗരങ്ങള്‍ അടച്ച് പൂട്ടി. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഗരത്തില്‍ ഒന്നോ രണ്ടോ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലും നഗരം മൊത്തം അടച്ച് പൂട്ടുന്ന നിലപാടിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. എന്നാല്‍, സഹിഷ്ണുത തീരെയില്ലാത്ത ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒത്തുകൂടി. 26 ദശലക്ഷം ആളുകൾ താമസിക്കുന്ന ഷാങ്ഹായി നഗരം ഒറ്റയടിക്ക് അടച്ചിട്ടതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.  ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രിത ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കും […]

Continue Reading

വാക്സിൻ എടുത്തവർക്ക് ആർടിപിസിആർ വേണ്ട

യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് നിർബന്ധമില്ല.എന്നാൽ വാക്സിൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കു പിസിആർ ടെസ്റ്റ് വേണ്ട. വാക്സിൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരാക്കും. അതേസമയം യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മാത്രം പിസിആർ ടെസ്റ്റ് നിബന്ധന തുടർന്നതു വൻ […]

Continue Reading

മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പിടിയില്‍

മലപ്പുറം:മലപ്പുറത്ത് മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍.ഒന്നാം പ്രതി ഷുഹൈബ് എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ് നാട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍ ജലീല്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

Continue Reading

വിൽ സ്മിത്ത് രാജിവച്ചു

ഓസ്‌കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ചതിൽ ഖേദം പ്രകടിപ്പിച്ച്‌ അക്കാദമി ഓഫ് മോഷൻ പിക്ചർ ആന്റ് ആർട്ടിൽ നിന്ന് നടൻ വിൽ സ്മിത്ത് രാജിവച്ചു. ഓസ്‌കർ വേദിയിലെ തന്റെ പെരുമാറ്റം അക്കാദമിയെ വഞ്ചിക്കുന്നതെന്ന് വിൽ സ്മിത്ത് പറഞ്ഞു. അതുകൊണ്ട് തന്നെ എന്ത് ശിക്ഷാ വിധിയും സ്വീകരിക്കാൻ തയാറാണെന്ന് വിൽ സ്മിത്ത് അറിയിച്ചു. ഓസ്‌കർ അക്കാദമി വിൽ സ്മിത്തിനെതിരായ അച്ചടക്ക നടപടി ചർച്ച ചെയ്യാനായി യോഗം ചേരാനിരിക്കെയാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആന്റ് ആർട്ടിൽ നിന്ന് താരം രാജി […]

Continue Reading

ഇന്ധനവില വർധിച്ചു;കൊച്ചിയിൽ ഡീസൽ വില നൂറിനരികെ എത്തി

രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡിസലിന് 84 പൈസയുമാണ് കൂട്ടിയത്.. പുതുക്കിയ വില പ്രകാരം കൊച്ചിയിൽ പെട്രോളിന് 112 രൂപ 15 പൈസയും ഡിസലിന് 99 രൂപ 13 പൈസയുമായി ഉയർന്നു. മാർച്ച് 22 ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. പത്ത് ദിവസത്തിനുള്ളിൽ പെട്രോളിന് 7 രൂപ 85 പൈസയും ഡീസലിന് 7 രൂപ 58 പൈസയുമാണ് കൂടിയത്. അതേസമയം, റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി:ജില്ലാ പഞ്ചായത്ത് അനുവദിച്ച പതിനാല് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച സുരഭിക്കവല പുലരി വെയിറ്റിംഗ് ഷെഡ് – ഗ്രാമശ്രീ കവല റോഡിന്റെ ഉദ്ഘാടനം നടത്തി.മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ വിജയന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറും വികസനകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ബീന ജോസ് കരുമാങ്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ഷിജോയ് മാപ്ലശ്ശേരി, ഗ്രാമ പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ ജോസ് , കെ. കെ ചന്ദ്ര […]

Continue Reading

ഇ രാധാകൃഷ്ണൻ വിരമിച്ചു

കൽപ്പറ്റ:അനർട്ട് വയനാട് ജില്ലാ ഓഫീസിൽ നിന്നും 32 വർഷത്തെ സേവനത്തിനു ശേഷം ടെക്‌നിക്കൽ അസിസ്റ്റന്റ് ഇ രാധാകൃഷ്ണൻ വിരമിച്ചു.അനർട്ട് ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ അനർട്ട് സി.ഇ.ഒ അനീഷ് പ്രസാദ്,ജയചന്ദ്രൻ നായർ,കെ ജെ സെബാസ്റ്റ്യൻ, ശ്രീകുമാർ, ചന്ദ്രൻ, സഹപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Continue Reading

Wipro calls computer scientists

Wipro, the Indian software giant, has invited applications from graduates for various positions. Candidates should apply through Wipro’s official website wipro.com . The vacancies are for Graduate Engineer Trainee, Service Desk Analyst and Developer. The last date to apply is not mentioned in the notification issued in this regard. Candidates are advised to apply as […]

Continue Reading

കൈപ്പാണി ബിയ്യാത്തു ഹജ്ജുമ്മ (84) നിര്യാതയായി.

വെള്ളമുണ്ട പഴഞ്ചന പരേതനായ കൈപ്പാണി മൊയ്തു ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (84) നിര്യാതയായി.മക്കൾ: ഉസ്മാൻ ഹാജി (വ്യാപാരി, വെള്ളമുണ്ട എട്ടേനാൽ ), മഹമ്മൂദ്, റഷീദ്, ആമിന, ആയിഷ, അലീമ, മൈമൂന, നജ്മത്ത്.മരുമക്കൾ: മുഹമ്മദ്, റസാഖ്, ബീരാൻ, അസീസ്, മമ്മൂട്ടി,സഹീറ, സാജിത, റസീന,

Continue Reading