കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7, വയനാട് 7, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് […]

Continue Reading

ഐസിയുവിൽ വെച്ച് എലിയുടെ കടിയേറ്റു രോഗി മരിച്ചു

ആശുപത്രിയിലെ ഐസിയുവിൽ വച്ച് എലിയുടെ കടിയേറ്റ് ചികിത്സയിലായിരു ന രോഗി മരിച്ചു. ഹൈരാബാദിലെ വാറങ്കൽ എംജിഎം ആശുപത്രിയിൽ വെച്ചാണ് 38-കാരൻ ശ്രീനിവാസന് എലിയുടെ കടിയേറ്റത്. അമിത മദ്യപാനിയായിരുന്ന ശ്രീനിവാസിന്റെ കരള്‍, വൃക്ക, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു. ഇതേത്തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മാര്‍ച്ച് 30 നാണ് ശ്രീനിവാസിന് ഐസിയുവില്‍ വെച്ച് എലിയുടെ കടിയേല്‍ക്കുന്നതെന്ന് സഹോദരന്‍ ശ്രീകാന്ത് പറഞ്ഞു. കടിയേറ്റതിന് പിന്നാലെ മുറിവില്‍ നിന്നും വലിയ തോതില്‍ രക്തപ്രവാഹമുണ്ടായി. ബെഡ് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു. […]

Continue Reading

ജില്ലയില്‍ 7 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (02.04.22) 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168197 ആയി. 167175 പേര്‍ രോഗമുക്തരായി. നിലവില്‍ 62 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 58 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 953 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 8 പേര്‍ ഉള്‍പ്പെടെ ആകെ 62 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

Jio : നിരക്ക് കൂട്ടി; ഈ വര്‍ഷം ആരംഭത്തിൽ ജിയോ നേരിട്ടത് വലിയ തിരിച്ചടി

കഴിഞ്ഞ വര്‍ഷം അവസാനം മൊബൈല്‍ താരീഫ് നിരക്കുകള്‍ 25 ശതമാനം വര്‍ദ്ധിച്ചതിന് പിന്നാലെ മുന്‍നിര ടെലികോം കമ്പനി സേവനങ്ങള്‍ ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണത്തിൽ വളരെ വലിയ കയറ്റമെന്നാണ് ജനുവരിയിലെ കണക്കുകള്‍ പറയുന്നത്. ടെലികോം റെഗുലേറ്ററി അതോററ്ററിയുടെ (TRAI) ജനുവരിയിലെ കണക്കുകൾ പ്രകാരം എയര്‍ടെല്ലിന് മാത്രമാണ് വരിക്കാരുടെ എണ്ണത്തിൽ നഷ്ടം സംഭവിക്കാത്തത് . അതേ സമയം ജിയോ (JIO, വി (Vi) എന്നിവര്‍ക്കെല്ലാം തിരിച്ചടി കിട്ടി.  ഇന്ത്യയിലെ ടെലികോം വിപണിയിലെ മുന്‍നിരക്കാരായ ജിയോയ്ക്കാണ് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 93 […]

Continue Reading

മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ അടുത്ത വർഷമെന്ന് പൃഥ്വിരാജ്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുണ്ട്. ആരാധകർക്കിടയിൽ എമ്പുരാൻ ചർച്ചാവിഷയം ആകുന്നുണ്ടെങ്കിലും എന്നാകും ചിത്രീകരണം ആരംഭിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങനെ കുറിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.  ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 […]

Continue Reading

ഡ്രാഫ്റ്റ് പ്രിവ്യൂ കാണാം; വാട്സാപ്പ് വോയ്സ് മെസേജിൽ പുതിയ 6 മാറ്റങ്ങൾ

ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനമായ വാട്സ്പ് വഴി ഓരോ ദിവസവും ഉപയോക്താക്കൾ 700 കോടി വോയ്സ് മെസേജുകളാണ് കൈമാറുന്നത്. ഇതോടെ വോയ്‌സ് സന്ദേശങ്ങൾക്കായി വാട്സാപ് ആറ് പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു. വാട്സാപ്പിന്റെ പുതിയ വോയ്‌സ് മെസേജ് ഫീച്ചറുകൾ അപ്‌ഗ്രേഡ് ചെയ്‌തതായി വ്യാഴാഴ്ചയാണ് അറിയിപ്പ് വന്നത്. ഇപ്പോൾ ഉപയോക്താക്കൾക്ക് വ്യത്യസ്ത സ്പീഡിൽ വോയ്സ് മെസേജുകൾ പ്ലേ ചെയ്യാൻ കഴിയും. കൂടാതെ, ഉപയോക്താക്കൾക്ക് വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് മുൻപ് പ്രിവ്യൂ ചെയ്യാനും വാട്സാപ് അനുവദിക്കുന്നുണ്ട്. 2013ലാണ് വാട്സാപ് […]

Continue Reading

കെഎഎസ് നിയമനരീതി മാറിയേക്കും; പൂർണമായും ജനറൽ മെറിറ്റ്?; ശുപാർശ പരിഗണനയിൽ

കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസ് പൂര്‍ണമായും ജനറല്‍ മെറിറ്റിലേക്ക് മാറുന്നു. മൂന്നു സ്ട്രീമുകളിലായി നടത്തുന്ന പരീക്ഷ ആദ്യഘട്ടത്തില്‍ രണ്ടു സ്ട്രീമുകളായി മാറ്റാനും പിന്നീട് പൊതുമെറിറ്റിലേക്ക് മാത്രം മാറ്റാനുമുള്ള ചീഫ് സെക്രട്ടറിതല ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കുന്നു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലേക്കും കെ.എ.എസ് എത്തിയേക്കും. നേരിട്ടുള്ള നിയമനം, നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം, ഗസറ്റഡ് പോസ്റ്റില്‍ നിന്നുമുള്‍പ്പെടെ മൂന്നു ധാരകളിലായിരുന്നു സംസ്ഥാനത്തെ ഉയര്‍ന്ന ഭരണസര്‍വീസായ കെ.എ.എസിലെ നിയമനം. നിലവിലെ നിയമന രീതിയില്‍ മാറ്റം വേണമെന്നാണ് ചീഫ് സെക്രട്ടറി തല […]

Continue Reading