ശ്രീലങ്കയിൽ വാട്സാപ്പിനും ഫേസ്ബുക്കിനും ഉൾപ്പെടെ വിലക്ക്; നടപടി കർഫ്യൂവിന് പിന്നാലെ

കൊളംബോ: അടിയന്തരാവസ്ഥയക്കും കർഫ്യൂവിനും പിറകെ ശ്രീലങ്കയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ശ്രീലങ്കൻ സർക്കാർ. സാമൂഹ്യ മാധ്യങ്ങളുടെ ഉപയോഗത്തിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം , ട്വിറ്റർ , വാട്സപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധത്തിന് ജനങ്ങൾ ഒത്തുകൂടുന്നത് തടയാനാണ് സാമൂഹിക മാധ്യമങ്ങക്ക് ലങ്കൻ സർക്കാർ വിലക്കേർപ്പടുത്തിയത്. തെറ്റായ വിവങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് വിലക്കെന്നാണ് സർക്കാർ വിശദീകരണം. അതേസമയം ഇന്നലെ പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. പ്രതിസന്ധി തരണം ചെയ്യാൻ എല്ലാ പർട്ടികളേയും ചേർത്ത് സർക്കാർ രൂപീകരിക്കണമെന്ന് […]

Continue Reading

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; 122 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും ഉയര്‍ന്ന താപനില

ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഡല്‍ഹിയില്‍ താപനില 38 ഡിഗ്രി വരെ എത്തി . ഡല്‍ഹി,മഹാരാഷ്ട്ര , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ മാസം അഞ്ചിനുശേഷം താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 122 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിധത്തില്‍ ഉത്തരേന്ത്യയില്‍ ചൂട് ഉയരുന്നത്. പടിഞ്ഞാറന്‍ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളിലും ഹിമാചല്‍ പ്രദേശിലെയും ഡല്‍ഹിയിലെയും ഒറ്റപ്പെട്ട പോക്കറ്റുകളിലും ഉഷ്ണതരംഗം […]

Continue Reading

മണ്ണെണ്ണ വില വർധിച്ചു; ഒറ്റയടിക്കുണ്ടായത് 22 രൂപയുടെ വർധന

തുടർച്ചായി ഉണ്ടാകുന്ന പെട്രോൾ, ഡീസൽ വില വർധനയ്ക്ക് പിന്നാലെ രാജ്യത്ത് മണ്ണെണ്ണ വിലയും കുതിച്ചുയർന്നു. മാർച്ച് മാസം വരെ 59 രൂപയായിരുന്ന മണ്ണെണ്ണ വില ഏപ്രിലായതോടെ 81 രൂപയിലെത്തി. 22 രൂപയുടെ വർധനയാണ് ഒറ്റയടിക്ക് ഉണ്ടായത്… മണ്ണെണ്ണ വില ജനങ്ങൾക്ക് കുറച്ച് നൽകാൻ കഴിയുമോ എന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി മന്ത്രി വ്യക്തമാക്കി. പെട്രോളിയം ഉത്പന്നങ്ങളുടെ […]

Continue Reading

സുഭദ്ര നായർക്ക് പ്രത്യേക അനുമോദനം അറിയിച്ച്‌ ചെയർമാൻ..!

മാനന്തവാടിഃവള്ളിയൂർക്കാവ് ഉത്സവ അങ്കണത്തിൽ നവരസങ്ങളില്‍ മിനുങ്ങിയ സുഭദ്ര നായർക്ക് പ്രത്യേക അനുമോദന കുറിപ്പുമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ ഭാഗം വായിക്കാം.. ”കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളിക്ക് വേദിയൊരുക്കിശ്രദ്ധേയമായഇത്തവണത്തെ വള്ളിയൂർക്കാവ് ഉത്സവ അങ്കണത്തിൽ നവരസങ്ങളില്‍ മിനുങ്ങിയ അരങ്ങില്‍ ഈ അടുത്ത് സർവീസിൽ നിന്നും വിരമിച്ചവയനാട് ജില്ലാ പ്ലാനിംഗ് ഓഫീസിലെഡെപ്യൂട്ടി ഡയറക്ടറായിരുന്ന സുഭദ്ര നായരും ഉണ്ടായിരുന്നു. ദൗർഭാഗ്യവശാൽ ആരുടേയും അനുമോദന കുറിപ്പുകളിൽ അവരെ പരാമർശിച്ചതായി കണ്ടില്ല.ക്ഷേത്രകലകളുടെ സംഗമവേദികൂടിയായ മേലക്കാവിലെ […]

Continue Reading

മലയാളികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ; ഇന്ന് റമദാൻ ഒന്ന്

കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം. ഇന്നലെ മാസപ്പിറവി കണ്ടതിനാൽ ഇന്ന് റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.ഇനിയുള്ള 30 ദിവസവും ഓരോ ഇസ്ലാം മതവിശ്വാസികളുടെയും വീടുകൾ ഭക്തിനിർഭരമായിരിക്കും. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി ദൃശ്യമായെന്ന സ്ഥിരീകരണം വന്നതോടെ ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ ഇന്ന് വ്രതകാലത്തിന് തുടക്കമാകുന്നതായി പ്രഖ്യാപിച്ചു ഒമാനിലും ഇന്നാണ് റമദാൻ വ്രതാരംഭം. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് […]

Continue Reading

രാജ്യത്ത് ഇന്ധനവില ഇന്നും കൂടി

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് എട്ട് രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാണ് നിലവില്‍. തിരുവനന്തപുരത്ത് പെട്രോള്‍വില 115 കടന്നു.യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില […]

Continue Reading

ജേഴ്‌സി പ്രകാശനം ചെയ്തു

വെള്ളമുണ്ട:ചാൻസിലേഴ്സ് ക്ലബ് വെള്ളമുണ്ടയും ലോട്ടസ് എഫ്.സി മാനന്തവാടിയും സംയുകതമായി നടത്തുന്ന ഫുട്ബാൾ ആകാദമിയുടെ 2022 വർഷത്തെ ജേഴ്‌സി വെള്ളമുണ്ട ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുധ ടീച്ചർ കുട്ടികൾക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.ചടങ്ങിൽ സലാം മാസ്റ്റർ, പരിശീലകരായിട്ടുള്ള ജോബിഷ്,മുജീബ് എം. സാലിം ടി. തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

മാസം കണ്ടു:നാളെ (ഞായര്‍) റമളാന്‍ ഒന്ന്

കോഴിക്കോട്: ചെട്ടിപ്പടിയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (03-04-2022 ഞായര്‍) റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

Continue Reading