ഹലാൽ നിരോധനം ആവശ്യപ്പെട്ട് കർണാടക സർക്കാരിന് എട്ട് ഹിന്ദുത്വ സംഘടനകളുടെ കത്ത്

ഹലാൽ നിരോധനം ആവശ്യപ്പെട്ട് എട്ട് ഹിന്ദുത്വ സംഘടനകൾ സംയുക്തമായി കർണാടക സർക്കാരിന് കത്ത് നൽകി. അതിനിടെ, സംസ്ഥാനത്തെ അഞ്ച് അറവുശാലകൾക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നൽകി. കശാപ്പിന് മുമ്പ് മൃഗങ്ങളെ ബോധരഹിതമാക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. ഹലാൽ നിരോധന ആവശ്യങ്ങൾക്കിടെയാണ് നടപടി. ഹലാല്‍ നിരോധനാവശ്യത്തെ പിന്തുണച്ച് കര്‍ണാടക മന്ത്രി ശശികല ജോളിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഹലാല്‍ നിരോധന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു.കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ കഴിഞ്ഞ ദിവസം ബജറംഗ്ദള്‍ പ്രവര്‍ത്തക […]

Continue Reading

കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 , കാസര്‍ഗോഡ് 4, പാലക്കാട് 3, വയനാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് […]

Continue Reading

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ നടയ്ക്കൽ, തരുവണ, കരിങ്ങാരി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 4 – തിങ്കൾ ) രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ മൊയ്‌തുട്ടിപ്പടി, വൈപ്പടി, ചെന്നലോട്, കാപ്പുവയൽ, ലൂയിസ് മൗണ്ട്, കല്ലങ്കരി മൃഗാശുപത്രി റോഡ്, ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Continue Reading

ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (03.04.22) 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168200 ആയി. 167183 പേര്‍ രോഗമുക്തരായി. നിലവില്‍ 59 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 55 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 7 പേര്‍ ഉള്‍പ്പെടെ ആകെ 59 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

മെഡിക്കൽ കോളജ് മടക്കിമലയിൽ വേണം: ബിജെപി

വയനാട് മെഡിക്കൽ കോളേജ് വയനാട്ടിലെ ജനങ്ങളുടെ സൗകര്യാർത്ഥം മടക്കിമലയിൽ തന്നെ വേണം എന്നുള്ളതാണ് പാർട്ടിയുടെ നിലപാടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധു പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാർട്ടികളും മടക്കിമലയിൽ മെഡിക്കൽ കോളേജ് വരുന്നതിനെ സ്വാഗതം ചെയ്തിരുന്നു. എന്നുമാത്രമല്ല തുടർന്നുവന്ന എൽഡിഎഫ് ഗവൺമെന്റിലെ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ഷൈലജ മടക്കിമലയിൽ മെഡിക്കൽ കോളേജിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്ന് അന്നത്തെ കൽപ്പറ്റ മണ്ഡലം എംഎൽഎ […]

Continue Reading

റമദാൻ; പച്ചക്കറി, അരി, പഴവർഗങ്ങൾ, ഇറച്ചി എന്നിവയുടെ വിലയിൽ ഗണ്യമായ വർധന

മലപ്പുറം: റമദാൻ ആരംഭിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വർധിക്കുന്നു.അത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. പച്ചക്കറി, അരി, പഴവർഗങ്ങൾ, ഇറച്ചി എന്നിവക്ക് ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. പാചകവാതകം, പെട്രോൾ, ഡീസൽ, ബസ് ചാർജ്, ഓട്ടോ ചാർജ് എന്നിവയുടെ വിലയിൽ കഴിഞ്ഞയാഴ്ചയുണ്ടായ വർധന കച്ചവടക്കാരെ വില വർധിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അയൽ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ജില്ല ആശ്രയിക്കുന്നത്. അവിടെനിന്ന് ലോറികളിലും മറ്റും സാധനങ്ങൾ ഇവിടെ എത്തിക്കാനുള്ള ചെലവ് ഇന്ധന വിലവർധന കാരണം കൂടിയിട്ടുണ്ട്.

Continue Reading

സാജിത വയനാടിൻ്റെ വനജാലകം ഫോട്ടോ പ്രദർശനത്തിന് തുടക്കം

മാനന്തവാടി വനാന്തരങ്ങളിലെ സൂക്ഷ്മ കാഴ്ചകൾ പകർത്തിയ സാജിത വയനാടിൻ്റെ വനജാലകം ഫോട്ടോ പ്രദർശനംഎം.എൽ.എ ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.വയനാടിന്റെ കാനന കാഴ്ചാ മർമ്മരങ്ങൾ പകർത്തിയ അൻപതോളം ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായ ഉദ്ഘാടന യോഗത്തിൽ സുധീഷ് പല്ലിശ്ശേരി,ഷാജി പാമ്പള ,ഒ.ടി. ബാലചന്ദ്രൻ,ജോസഫ് മാക്കോളി,അനീസ് മാനന്തവാടി എന്നിവർ സംസാരിച്ചു.പി .കെ .സുധീർ സ്വാഗതവും സാജിത വയനാട് നന്ദിയും പറഞ്ഞു.ഓരോ ഫോട്ടോകളും വനജാലകങ്ങളുടെ ചാരുതയാർന്ന കാഴ്ചകളാണ്.പ്രദർശനം ഏപ്രിൽ ആറിന് സമാപിക്കും.

Continue Reading

ദേശീയ അസംബ്ലി പിരിച്ചുവിട്ട് പ്രസിഡൻ്റ്, പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക്

ഇസ്ലാമാബാദ്:അവിശ്വാസപ്രമേയം ഭരണഘടനയ്‌ക്കെതിരാണെന്ന് അഭിപ്രായപ്പെട്ട് സ്‌പീക്കര്‍ തള‌ളിയതോടെ ഇമ്രാന് ആശ്വാസം.ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ഇമ്രാന്റെ നിര്‍ദ്ദേശം പാക് പ്രസിഡന്റ് ആരിഫ് ആല്‍വി നടപ്പാക്കി.ദേശീയ അസംബ്ലി പ്രസിഡന്റ് പിരിച്ചുവിട്ടു. ഇമ്രാന്റെ അപ്രതീക്ഷിത ബൗണ്‍സറില്‍ പതറിപ്പോയ പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കാനുള‌ള തയ്യാറെടുപ്പിലാണ്. തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ഇമ്രാന്‍ പാര്‍ട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്‌തു. തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ അജണ്ടയാണെന്ന് ഇമ്രാന്‍ ആരോപിച്ചിരുന്നു. വിദേശ ശക്തികളല്ല രാജ്യത്തെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. പ്രമേയത്തിന് അനുമതി നിഷേധിച്ച സ്‌പീക്കര്‍ക്ക് നന്ദിയുണ്ടെന്നും […]

Continue Reading

എഴുത്തുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ബത്തേരി : അക്ഷരദീപം സാംസ്‌കാരിക സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ എഴുത്തുകാരുടെ കൂട്ടായ്മ സുൽത്താൻ ബത്തേരിയിൽ ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ ഭാഗമായി സീനിയർ എഴുത്തുകാരെ ആദരിച്ചു.ഹരിദാസൻ ശ്രീരാഗം അധ്യക്ഷത വഹിച്ചു.പി കെ സത്താർ, കെ റഷീദ്, ടി കെ മുസ്തഫ, മിനി ഉതുപ്പ്, ഇന്ദിര ഗംഗാധരൻ, വനജ ടീച്ചർ, സോയ അന്ന, ഭവാനി ടീച്ചർ, ബേസിൽ അരിവയൽ, ശ്രീജ വാരിയർ, ജിപ്സ സുരേഷ്, ആരിഫ് തണലോട്ട് എന്നിവർ പ്രസംഗിച്ചു.

Continue Reading

കൊവിഡിന് പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തി;ലോകാരോ​ഗ്യ സംഘടന: പകർച്ച ശേഷി കൂടിയ എക്സ് ഇ വകഭേദം

ബ്രിട്ടൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോ​ഗ്യ സംഘടന അറിയിച്ചു.  XE എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയ വകഭേദം ആണെന്നാണ് വിലയിരുത്തൽ . ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഇപ്പോൾ ലോകമെങ്ങും പടർന്നുകഴിഞ്ഞ BA2 വകഭേദത്തേക്കാൾ 10% പകർച്ചശേഷി കൂടുതൽ ആണ് എക്സ് ഇ എന്ന വകഭേദത്തിന് . ബ്രിട്ടനിൽ 637 പേരിൽ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന.

Continue Reading