ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (07.04.22) 5 പര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168216 ആയി. 167216 പേര്‍ രോഗമുക്തരായി. നിലവില്‍ 40 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 37 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 8 പേര്‍ ഉള്‍പ്പെടെ ആകെ 40 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് […]

Continue Reading

കേരള ടൂറിസം വകുപ്പിന്റെ ‘മായ’ ജനപ്രിയമാകുന്നു; വിനോദസഞ്ചാര വിവരത്തെ കുറിച്ചറിയാൻ വാട്സ്ആപ് ചാറ്റ്

സഞ്ചാരികൾക്ക് വിനോദ സഞ്ചാരത്തിന്റെ വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാൻ കേരള ടൂറിസം വകുപ്പ് ആരംഭിച്ച വാട്സാപ്പ് ചാറ്റ്ബോട്ട് മായകൂടുതൽ ജനപ്രിയമാവുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാട്സാപ്പിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്ബോട്ട് സംവിധാനമാണ് സഞ്ചാരികൾക്ക് ഏറെ ഉപയോ​ഗപ്രദമാകുന്നത്. കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പൂർണ വിവരങ്ങൾ മായയിൽ ലഭ്യമാകും. കേരള ടൂറിസത്തിൻ്റെ ‘മായ’ വാട്‌സ്ആപ് നമ്പറിലേക്ക് ടെക്സ്റ്റ് മെസേജായോ വോയിസ് മെസേജായോ ആണ് വിവരങ്ങൾ ചോദിക്കേണ്ടത്. ഓട്ടോമാറ്റിക്ക് ആയി തന്നെ വിവരങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ നേരിട്ട് സംസാരിക്കാനുള്ള […]

Continue Reading

‘അക്ഷരപുര’ വികസന മധുര യാത്രക്ക് പീച്ചാംകോഡ് ഗ്രാമ ദീപം വായനശാലയിൽ സ്വീകരണം നൽകി

പീച്ചാംകോഡ്ഃ വയനാട്ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഡിവിഷൻ തലത്തിൽ നടക്കുന്ന അക്ഷരപുരവികസന മധുര യാത്രയ്ക്ക് പീച്ചാംകോഡ് ഗ്രാമ ദീപം വായനശാലയിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരപുര പദ്ധതിയുടെ ഭാഗമായി അംഗീകൃത ലൈബ്രറികൾക്ക് നൽകുന്ന സാധന-സാമഗ്രികളുടെ വെള്ളമുണ്ട ഡിവിഷൻ തല വിതരണ യാത്രയാണ്വികസന മധുര യാത്ര.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ പതിനൊന്ന് അംഗീകൃത ലൈബ്രറികളിലും അനുവദിക്കപ്പെട്ട സാമഗ്രികൾ […]

Continue Reading

പ്രതിഷേധ സമരം നടത്തി

മാനന്തവാടി: സബ് ആർ ടി ഓഫീസിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഓഫീസിന് മുമ്പിൽ എടവക യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി.ധർണാ സമരം ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, ജോർജ്ജ് പട കൂട്ടിൽ ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം മുതുവോടൻ, ജോഷി വാണക്കുടി ഗിരിജാ സുധാകരൻ, വിനോദ് തോട്ടത്തിൽ, ലീലാ ഗോവിന്ദൻ, റഹീം, സുജാത എന്നിവർ പ്രസംഗിച്ചു

Continue Reading

വേനൽമഴ: വയനാട്ടിൽ 25.74 കോടിയുടെ കൃഷിനാശം സംഭവിച്ചു

കൽപറ്റ: ജില്ലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളിലായി പെയ്ത കനത്ത വേനൽമഴയിലും കാറ്റിലും വയനാടൻ കാർഷികമേഖലക്ക് കനത്ത നഷ്ടം. കാർഷിക വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ജില്ലയിൽ 25.74 കോടി രൂപയുടെ വിളനാശം സംഭവിച്ചു. പച്ചക്കറികൾ, വാഴ, റബർ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകൾക്കാണ് കൂടുതൽ നാശം സംഭവിച്ചത്. കണിയാമ്പറ്റ, പനമരം, തരിയോട്, നൂൽപുഴ, കോട്ടത്തറ, പടിഞ്ഞാറത്തറ, മുട്ടിൽ, തവിഞ്ഞാൽ, വെള്ളമുണ്ട, പൂതാടി ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചതെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിലെ 3489 കർഷകരെയാണ് വേനൽമഴ […]

Continue Reading

നീറ്റ് പരീക്ഷ ജൂലൈ 17ന്, ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ (നാഷണൽ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ജൂലൈ 17ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിച്ചു. നീറ്റ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷനും അരംഭിച്ചിട്ടുണ്ട്. മെയ് ആറാണ് അവസാന തീയതി. പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴി ലഭ്യമാകും. മെയ് മാസത്തിലെ ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താനും തീരുമാനമായി. എന്‍.ഐ.ടി.കള്‍, ഐ.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ജെഇഇ മെയിന്‍ പരീക്ഷയിലെ റാങ്കാണ് […]

Continue Reading

മക്കയിലെ വിശുദ്ധ ഹറമില്‍ 100 വാതിലുകള്‍ തുറന്നു;തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത്

തീർത്ഥാടകരുടെ തിരക്ക് കുറക്കുന്നതിനായി മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു. റമദാനിൽ തീർത്ഥാടകരുടെ തിരക്ക് കൂടാനുളള സാധ്യത കണക്കിലെടുത്താണ് പുതിയ വാതിലുകൾ തുറന്നതെന്ന് സൗ​ദി അറേബ്യ അറിയിച്ചു. റമദാനിൽ തറാവീഹ് നമസ്കാരത്തിനായി ഹറം പളളിയിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് അകലം പാലിക്കാതെ പ്രാർത്ഥനകൾ നടത്താൻ മക്കയിൽ അനുമതിയായത്. തീർത്ഥാടകർക്ക് വിവിധ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. തീർത്ഥാടകർക്ക് ആരോ​ഗ്യപരവും സുരക്ഷിതവുമായി പ്രാർത്ഥനകൾ […]

Continue Reading

സ്വർണവിലയിൽ ഇന്ന് വർധനവ്

കൊച്ചി:തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വർധനവ്.160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം തുടങ്ങിയതിനു ശേഷം സ്വര്‍ണ വില രണ്ട് തവണയാണ് കുറഞ്ഞത്. കഴിഞ്ഞമാസം ഒന്‍പതിന് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 40,560 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്

Continue Reading

ഇന്ന് വീണ്ടും മുല്ലപ്പെരിയാര്‍ ഹര്‍ജികൾ സുപ്രിംകോടതി പരിഗണിക്കും

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രിംകോടതി പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും നിലപാട് കോടതി പരിശോധിക്കും. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നതുവരെ ഡാം സുരക്ഷാ നിയമത്തില്‍ അനുശാസിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിക്കൊണ്ട് ഉത്തരവിറക്കാമെന്ന നിര്‍ദേശം കഴിഞ്ഞ തവണ കോടതി മുന്നോട്ടുവച്ചിരുന്നു. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുമെന്നും സുപ്രിംകോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. […]

Continue Reading