കെ സ്വിഫ്റ്റ് സർവീസുകൾക്ക് തുടക്കം; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കെ സ്വിഫ്റ്റ് സർവീസുകൾ ഇന്ന് ആരംഭിക്കും. കെ എസ് ആർ ടി സിയിൽ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോൾ, സര്ക്കാര് രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റിന്റെസർവീസുകൾ ഇന്ന് തുടങ്ങുകയാണ്. മുഖ്യമന്ത്രി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലേക്കാണ് ആദ്യ സർവീസ്.സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്ലീപ്പറും. […]
Continue Reading